ഇപ്പോള്‍ നിക്ഷേപിക്കാന്‍ 3 ഓഹരികള്‍

ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നിക്ഷേപിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നിര്‍മല്‍ ബാംഗ് റീജിയണല്‍ മേധാവി V. രാഘവന്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഓഹരികള്‍

Ashok Leyland (CMP: 108 , Target: 129)

ടിപ്പറുകളുടെയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെയും വില്‍പ്പന വര്‍ധിച്ചതോടെ ഇന്‍ഡസ്ട്രി മൊത്തത്തില്‍ 84 ശതമാനം വളര്‍ച്ച നേടി. അശോക് ലെയ്‌ലാന്‍ഡിന്റെ വളര്‍ച്ച ഇന്‍ഡസ്ട്രി വളര്‍ച്ചയേക്കാള്‍ കുറവാണ്. വാഹനങ്ങളില്‍ വലിയ ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്ന സമയങ്ങളില്‍ കമ്പനി വിപണിയില്‍ പങ്കാളികളാകാതിരുന്നതാണ് ഇതിനു കാരണം. അതു വഴി 4.5 ശതമാനം വിപണി വിഹിതം നഷ്ടമായിട്ടുണ്ട്.

നേട്ട സാധ്യതകള്‍

വര്‍ഷത്തിന്റെ ബാക്കി കാലയളവില്‍ പങ്കാളിത്തം തിരിച്ചു പിടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. MHCV വില്‍പ്പന 54 ശതമാനവും എല്‍സിവി 33 ശതമാനവും വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. മുന്നോട്ടും എല്‍സിവി ബിസിനസ് മികച്ച നില്‍ക്കും എന്നാണ് പ്രതീക്ഷ. എല്‍സിവി ബിസിനസിലെ മൂലധന ചെലവിനായി 1000 കോടി രൂപ കമ്പനി നീക്കി വച്ചിട്ടുണ്ട്. ഇതിലൊരു ഭാഗം ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിനാണ്. കമ്മോഡിറ്റി വിലകള്‍ ഉയര്‍ന്നതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങളുടെ വിലയും അശോക് ലെയ്‌ലാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധനത്തില്‍ കമ്പനി ശക്തമായ നിയന്ത്രണം വരുത്തിയിട്ടുണ്ട്. കമ്പനിയുടെ കാഷ് റിസര്‍വ് 11.6 ബില്യണ്‍ രൂപയാണ്.

DCB Bank (CMP: 157, Target: 235)

ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്‌സികളില്‍ നിന്നുമുള്ള ഉയര്‍ന്ന മത്സരം മൂലം അറ്റ പലിശ വരുമാനത്തില്‍ സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മിക്ക വായ്പകളും മൂന്നു മാസ എംസിഎല്‍ആര്‍ പ്രകാരമായതിനാല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സിലേക്ക് ഇത് വന്നുചേരാന്‍ സമയമെടുക്കുന്നുണ്ട്.

നേട്ട സാധ്യതകള്‍

ആരോഗ്യകരമായ പാദഫലങ്ങളാണ് ഡിസിബി ബാങ്ക് പുറത്തു വിട്ടത്. അറ്റ പലിശ വരുമാനവും മറ്റു വരുമാനങ്ങളും കുറഞ്ഞത് ലാഭക്ഷമതയെ ബാധിച്ചിട്ടുണ്ട്. ഒന്നാം പാദത്തില്‍ വായ്പകള്‍ 21,243 കോടി രൂപയാണ്. മൊത്ത വരുമാനം 12 ശതമാനം വര്‍ധിച്ച് 359 കോടി രൂപയായി. നേട്ടത്തില്‍ 27 ശതമാനം കരുത്തുറ്റ വളര്‍ച്ച കൈവരിച്ചതിനാല്‍ ഓഹരിയെ കുറിച്ച് പോസിറ്റീവ് ഔട്ട്‌ലുക്കാണുള്ളത്. നിലവിലെ ലെവലില്‍ നിന്ന് 45 ശതമാനം വരെ മുകളിലേക്കു പോയേക്കാനുള്ള സാധ്യതയുണ്ട്.

Federal Bank (CMP: 86, Target: 119)

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 25.01 ശതമാനം വര്‍ധിച്ച് 262.71 കോടിരൂപയിലെത്തി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷം ഇതേകാലയളവിലെ 557.86 കോടിരൂപയെ അപേക്ഷിച്ച് 602.92 കോടി രൂപയിലെത്തിയിരിക്കുന്നു. ബാങ്കിന്റെ ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10.74 ശതമാനം വര്‍ധിച്ച് 2938.24 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നേട്ട സാധ്യതകള്‍

മാനേജ്‌മെന്റ് കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് പുതിയ ബിസിനസിലേക്കും വെഹിക്കിള്‍ ബിസിനസ് പോലുള്ളവയിലേക്കും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here