News Updates

ആതറിന്റെ ഇ-സ്‌കൂട്ടർ ഇനി ലീസിന് ലഭിക്കും

ആതറിന്റെ ഇ-സ്‌കൂട്ടർ ഇനി ലീസിന് ലഭിക്കും
Published on: 

ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പായ ആതർ എനർജി തങ്ങളുടെ ഇ-സ്‌കൂട്ടർ ഇനി ലീസിന് നൽകും. ആതര്‍ 340, ആതര്‍ 450 എന്നിവയാണ് മാസ, ത്രൈമാസ വാടകയ്ക്ക് ലഭ്യമാക്കുന്നത്.

ഒരു നിർദിഷ്ട തുക ഡെപ്പോസിറ്റ് ആയി നൽകണം. ഇത് റീഫൻഡബിൾ ആണ്. കമ്പനിയുടെ സേവനവും ചാർജിങ് കേബിളും ഇതിനൊപ്പം ലഭിക്കും.

ആതർ 340 ന് 30,000 മുതൽ 65,000 രൂപ വരെയാണ് ഡെപ്പോസിറ്റ്. 40,000 മുതൽ 75,000 രൂപ വരെയാണ് ആതർ 450 ന്റെ ഡെപ്പോസിറ്റ് തുക. 13 മാസം മുതൽ മൂന്ന് വർഷം വരെ ലീസിനെടുക്കാം.

ഇപ്പോൾ ബെംഗളൂരുവില്‍ മാത്രമാണ് സ്‌കൂട്ടര്‍ ലഭ്യമാകുക.

ആതര്‍ 340 മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ സ്പീഡിലും ആതര്‍ 450 മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും കുതിക്കും.

ഒറ്റചാര്‍ജില്‍ ആതര്‍ 340, 60 കിലോമീറ്ററും ആതര്‍ 450, 75 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com