മലക്കം മറിഞ്ഞ് സ്വര്‍ണം, ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണ വിലയില്‍ വീണ്ടും ട്വിസ്റ്റ്. രണ്ടു ദിവസമായി കുറഞ്ഞിരുന്ന സ്വർണ്ണ വില ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,715 രൂപയും പവന് 320 വര്‍ധിച്ച് 53,400 രൂപയുമായി. ഇന്നലെ 320 രൂപയുടേയും തിങ്കളാഴ്ച 80 രൂപയുടേയും കുറവുണ്ടായിരുന്നു.

18 കാരറ്റ് സ്വർണ്ണ വിലയും വര്‍ധിച്ചു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,590 രൂപയിലെത്തി. വെള്ളിവില മാറ്റമില്ലാതെ 91 രൂപയില്‍ തുടരുന്നു.
ആഗോള വിപണിക്കൊപ്പം
ആഗോള വിപണികളിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ ഒരാഴ്ചയിലേറെയായി വലിയ കയറ്റിറക്കങ്ങളിലൂടെ കടന്നു പോയ സ്വര്‍ണം ഇന്നലെ തിരിച്ചുകയറി. ഇന്ന് 0.22 ശതമാനം ഉയര്‍ന്ന് 2,365.20 രൂപയിലാണ് ഔണ്‍സ് വില.
യു.എസില്‍ നിന്ന് ഇന്ന് പുറത്തുവരാനിരിക്കുന്ന ചില്ലറ വിൽപന വിലക്കയറ്റകണക്കുകള്‍ സ്വർണ്ണ വിലയെ ബാധിച്ചേക്കാം. പ്രതീക്ഷയില്‍ നിന്ന് വ്യത്യസ്തമാണ് വിലക്കയറ്റതോതെങ്കില്‍ സ്വര്‍ണം വലിയ വ്യതിയാനത്തിലാകും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് എത്ര രൂപ നല്‍കണം
ഇന്നൊരു പവന്‍ വില 53,400 രൂപ. ഇതോടൊപ്പം നികുതിയും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്ത് 57,800 രൂപയെങ്കിലും കൊടുത്താലെ ഇന്നൊരു പവന്‍ സ്വർണ്ണാഭരണം വാങ്ങാനാകൂ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it