ഗള്‍ഫ് മേഖലയില്‍ സ്വാധീന ശക്തിയുള്ള ഇന്ത്യക്കാരില്‍ യൂസഫ് അലി ഒന്നാമത്
ഗള്‍ഫ് മേഖലയില്‍ സ്വാധീന ശക്തിയുള്ള 50 ഇന്ത്യക്കാരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫ് അലി ഒന്നാം സ്ഥാനത്ത്
facebook
FACEBOOK
EMAIL
yusuf-ali-became-the-most-influential-indian-in-the-gulf-region

ഗള്‍ഫ് മേഖലയില്‍ സ്വാധീന ശക്തിയുള്ള 50 ഇന്ത്യക്കാരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫ് അലി ഒന്നാം സ്ഥാനത്ത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ബിസിനസ് മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് യൂസഫ് അലിക്ക് ഒന്നാം സ്ഥാനം. 

ഗള്‍ഫ് ഭരണാധികാരികളുമായി യൂസഫ് അലിക്കുള്ള അടുത്ത ബന്ധം രാജകുടുംബവുമായിട്ടുള്ള അടുപ്പം റീട്ടെയില്‍ ബിസിനസ് രംഗത്തെ ശക്തമായ സാന്നിദ്ധ്യം എന്നിവയാണ് യൂസഫ് അലിയെ പട്ടികയില്‍ ഒന്നാമത് എത്തിച്ചത്. 44,800 കോടി രൂപയുടെ വിറ്റു വരവുള്ള ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം ഗള്‍ഫിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടാതെ ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലുലുവിന് ഔട്ട്‌ലെറ്റുകളുണ്ട്. 

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാലിയോണ്‍ ഗ്രൂപ്പിന്റെ ഉടമ സുനില്‍ വാസ്വാനി, ഫൈവ് ഹോള്‍ഡിംഗ്‌സ് ഉടമ കബീര്‍ മുല്‍ചന്ദാനി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

വിപിഎസ് ഗ്രൂപ്പിന്റെ ഷംസീര്‍ വയലില്‍, എന്‍എംസി ഹെല്‍ത്ത് സിഇഒ പ്രശാന്ത് മങ്ങാട്ട്, ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ്, ആസ്റ്റര്‍ ഗ്രൂപ്പിന്റെ ആസാദ് മൂപ്പന്‍, മലബാര്‍ ഗ്രൂപ്പിന്റെ ഷംലാല്‍ അഹമ്മദ്, യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ട്, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, കെഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കോളന്‍, ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജോയ് ആലുക്കാസ് ഉടമ ജോയ് ആലുക്കാസ്, സുനില്‍ ജോണ്‍, മുഹമ്മദ് ജാഫര്‍ മുസ്തഫ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള മറ്റ് മലയാളികള്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top