Jan 10, 2017
വസ്തു കൈമാറ്റം സൂക്ഷിച്ചില്ലെങ്കില്‍ വരും ജപ്തി
വില കുറച്ച് സ്ഥലമോ ഫ്‌ളാറ്റോ ലഭിക്കുമെന്ന് കേള്‍ക്കുമ്പോള്‍ ധൃതിയില്‍ തീരുമാനം എടുക്കരുത്.
facebook
FACEBOOK
EMAIL
you-and-tax

By അഡ്വ. കെ.എസ് ഹരിഹരന്‍

സ്ഥലമോ മറ്റ് ആസ്തികളോ വിലക്കുറവില്‍ കിട്ടുമ്പോള്‍ വാങ്ങാന്‍ സാധാരണ ജനങ്ങള്‍ തിടുക്കം കാണിക്കാറുണ്ട്. ധൃതി പിടിച്ചുള്ള അത്തരം ഇടപാടുകളില്‍ പതിയിരിക്കുന്ന അപകടം ആരും ശ്രദ്ധിക്കാറില്ല. വില്‍പ്പന നികുതി നിയമവും ആ നിയമത്തിന്റെ തന്നെ പതിപ്പായ വാറ്റ് നിയമവും ബിസിനസുകാരന്റെ ആസ്തി കൈമാറ്റത്തിന് നിബന്ധനകള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കേരള വാല്യൂ ആഡഡ് ടാക്‌സ് ആക്റ്റ് 36, 37, 38 വകുപ്പുകളില്‍ വളരെ വ്യക്തമായിത്തന്നെ ഇത്തരം കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. 36-ാം വകുപ്പുപ്രകാരം ഒരാളുടെ ബിസിനസ് കൈമാറ്റം ചെയ്യുമ്പോള്‍ അയാള്‍ ഏതെങ്കിലും നികുതിയോ നികുതി നിയമപ്രകാരമുള്ള തുകയോ കൈമാറ്റ തിയതി വരെ സര്‍ക്കാരിന് കൊടുക്കാനുണ്ടെങ്കില്‍, അയാളില്‍ നിന്നും അത് പിരിച്ചെടുക്കാനുള്ള നടപടികള്‍ നിലനില്‍ക്കെത്തന്നെ, ബിസിനസ് വാങ്ങുന്നയാളില്‍ നിന്നും ആ തുക ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. വാങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം പരമാവധി, കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ ആസ്തിക്കു തുല്യമായ തുകയ്ക്ക് മാത്രമേ ബാധ്യത വരികയുള്ളൂ എന്നുമാത്രം.

വാറ്റ് നിയമം 37-ാം വകുപ്പുപ്രകാരം ഒരു നികുതി ദാതാവ് അയാളുടെ നിയമപ്രകാരമുള്ള തീര്‍പ്പു കല്‍പ്പിച്ചതോ കല്‍പ്പിക്കാത്തതോ (assesment പൂര്‍ത്തീകരിച്ചതോ അല്ലാത്തതോ) ആയ ഏതെങ്കിലും നടപടിക്രമങ്ങള്‍ നിലവിലിരിക്കുമ്പോള്‍, അയാളുടെ ആസ്തികള്‍ മറ്റൊരാള്‍ക്ക് ഏതെങ്കിലും തരത്തില്‍, വില്‍പ്പന വഴിയോ ഈടായോ, സമ്മാനമായോ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ അത്തരം കൈമാറ്റങ്ങള്‍ നികുതി ബാധ്യതയ്‌ക്കോ നികുതി സംബന്ധമായ മറ്റ് ബാധ്യതകള്‍ക്കോ തുല്യമായ തുകയ്ക്ക് സ്വയമേവ ബാധ്യതപ്പെട്ടിരിക്കുന്ന നിയമവ്യവസ്ഥയുള്ളതിനാല്‍ ആ കൈമാറ്റം അസാധുവാണ്.
ശ്രദ്ധ പുലര്‍ത്തണം
ചുരുക്കത്തില്‍ വില്‍പ്പന നിയമപ്രകാരമോ, വാറ്റ് നിയമപ്രകാരമോ ഏതെങ്കിലും നടപടികള്‍ക്ക് വിധേയരായിട്ട് അവസാന നികുതിബാധ്യത നിര്‍ണയിക്കപ്പെട്ടില്ലെങ്കില്‍പ്പോലും കൈമാറ്റത്തിനു മുമ്പ് വളരെ ശ്രദ്ധ ചെലുത്തണം. ടാക്‌സ് റിട്ടേണുകള്‍ കൊടുത്ത് ചെറിയ തുക ടാക്‌സായി അടച്ച് താല്‍ക്കാലികമായി സ്വയം നികുതി നിര്‍ണയം (self assessment) പൂര്‍ത്തീകരിച്ചുപോന്ന ഡീലര്‍മാര്‍ക്ക് ഏതെങ്കിലും തരത്തില്‍ ആ കാലയളവില്‍ അധിക നികുതി ബാധ്യതയോ പിഴയോ പലിശയോ ഒക്കെ ഭാവിയിലൊരു ദിവസം ചുമത്തപ്പെട്ടാല്‍ ബിസിനസ് നടത്തിയ കാലയളവിലെ ആ ഡീലറുടെ സ്വത്തുക്കളും ബാധ്യതപ്പെട്ടിരിക്കുന്നു.

വാറ്റ് നിയമത്തില്‍ 38-വകുപ്പ് അനുസരിച്ച് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്വത്തുക്കളില്‍മേല്‍ ആ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഏതെങ്കിലും നികുതി, പിഴ, പലിശ ആദ്യ ബാധ്യതയായി സ്വയമേവ ആയിത്തന്നെ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു.
ആ സ്വത്തുക്കള്‍ക്ക് മറ്റേതെങ്കിലും തരത്തില്‍ ബാധ്യത നിലനില്‍ക്കുന്നുണ്ടെങ്കില്‍പ്പോലും വില്‍പ്പന നികുതി/വാറ്റ് തുകയ്ക്കുള്ള അറ്റാച്ച്‌മെന്റ് (ചാര്‍ജ്) സ്വയമേവ ആദ്യ ബാധ്യതയായി കണക്കാക്കപ്പെടുന്നു (ബാധ്യത പ്രത്യേകമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍പ്പോലും). ബാങ്കില്‍ ലോണിനായി പണയം വെച്ചിട്ടുള്ളതോ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്ക് ഈടായി നല്‍കിയിട്ടുള്ളതോ ആയ ഒറിജിനല്‍ ആധാരം കൈയില്‍ ഉണ്ടെങ്കില്‍പ്പോലും, തഹസില്‍ദാരുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്് ഉടമസ്ഥന്റെ പേരിലാണെങ്കില്‍ത്തന്നെയും സെയ്ല്‍സ് ടാക്‌സ്/വാറ്റ് ബാധ്യത അടച്ചുതീര്‍ത്തതിനുശേഷം മാത്രമേ ബാങ്കിനോ മറ്റ് വ്യക്തികള്‍ക്കോ ആ ആസ്തിയില്‍ അവകാശമുണ്ടാകുകയുള്ളൂ. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top