Sep 13, 2017
അവസരങ്ങളുടെ കലവറ തുറന്ന് യെസ് 2017
കേരളത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാക്കി മാറ്റുമെന്നാണ് യെസ് സമ്മിറ്റ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനം
facebook
FACEBOOK
EMAIL
yes-2017-kerala-a-world-of-opportunities

കേരളത്തിലെ യുവാക്കളെ തൊഴില്‍ അന്വേഷകരില്‍നിന്ന് തൊഴില്‍ ദാതാക്കളായി മാറ്റുന്നതിനും പുതുതലമുറ സംരംഭക ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച യെംഗ് ഓണ്‍ട്രപ്രണേഴ്‌സ് സമ്മിറ്റില്‍ (യെസ്) പുത്തന്‍ ആശയങ്ങളുടെ മലവെള്ളപ്പാച്ചിലായിരുന്നു. ഡിസ്‌റപ്റ്റ്, ഡിസ്‌കവര്‍, ഡെവലപ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയ സമ്മിറ്റില്‍ നൂറു കണക്കിന് യുവസംരംഭകരാണ് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചത്. പുതിയ ആശയങ്ങള്‍ പങ്കുവെച്ച യുവതി യുവാക്കള്‍ക്ക് ഫണ്ടിംഗ് ലഭിക്കുന്നതിനുള്ള അവസരവും യെസ് സമ്മിറ്റ് ഒരുക്കിയിരുന്നു. 

സംരംഭകത്വത്തിലെ അതിശയക്കാഴ്ചകള്‍

തെങ്ങുകയറ്റ യന്ത്രം മുതല്‍ സുരക്ഷാ ജീവനക്കാരന്റെ ജോലി എടുക്കുന്ന റോബോട്ട് വരെയുള്ള കാഴ്ചകള്‍ യെസ് സ്‌റ്റോളുകളില്‍ കാണാമായിരുന്നു. പൊള്ളലേറ്റ് പാട് വീണ ത്വക്കിന് പകരം ഉപയോഗിക്കാവുന്ന കൃത്രിമ ത്വക്ക് പരിചയപ്പെടുത്തിയ പോളിസ്‌കിന്‍, ഭവന നിര്‍മ്മാണ ചെലവുകള്‍ നിയന്ത്രിക്കാന്‍ ഉപയോഗിക്കാവുന്ന ബില്‍ഡ്‌നെക്സ്റ്റ് മൊബൈല്‍ ആപ്പ്, വെള്ളം പാഴായി പോകാതിരിക്കാനുള്ള ഉപകരണം ഡെമസ്താങ്കോ, ത്രീഡി സാങ്കേതികതയിലൂടെ തുണിയുടെ അളവെടുക്കുന്ന 
പെര്‍ഫിറ്റ് ഫിറ്റ്‌നസ്, സ്മാര്‍ട്ട് സ്വിച്ചുകളുമായി എത്തിയ ക്യൂരിയസ് ഫ്‌ളൈ, വലിയ ഭാരം പോലും നിഷ്പ്രയാസം ഉര്‍ത്തുന്ന ജന്റോബോട്ട്‌സ് തുടങ്ങി അമ്പരപ്പ് ഉളവാക്കുന്ന ആശയങ്ങളുടെ പ്രോട്ടോ ടൈപ്പുകള്‍ നിരവധിയായിരുന്നു സമ്മിറ്റില്‍. ശാസ്ത്രാ റോബോട്ടിക്ക്‌സ്, റൈഡ് അസിസ്റ്റ്, ബയോഫോട്ടോണ്‍, ടെക്‌നൊറിപ്പ് ഇന്നവേഷന്‍സ്, ഗ്രീന്‍ബൈക്‌സ് തുടങ്ങി ഒട്ടേറെ സംരംഭങ്ങങ്ങളും ഈ വര്‍ഷത്തെ സമ്മിറ്റില്‍ തങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കി. 

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും

കേരളത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാക്കി മാറ്റുമെന്നാണ് യെസ് സമ്മിറ്റ്  വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനം. പുതിയ ആശയങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനോ, കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സംരംഭകത്വ ആശയങ്ങള്‍ ഐടി ഇതര മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പരമ്പരാഗത ആശയങ്ങളില്‍ തങ്ങി നില്‍ക്കാതെ കാലാനുസൃതമായ ചിന്തകളിലേക്ക് സംരംഭകര്‍ ഉയരണമെന്നും പിന്തുണയുമായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വ്യവസായ രംഗത്തെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഐ.ഡി.സി.യെ നോഡല്‍ ഏജന്‍സിയാക്കാനുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പുതിയ സംരംഭകര്‍ക്കായി 500 ഏക്കര്‍ ഭൂമി അതിവേഗത്തില്‍ ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top