ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഞെട്ടിക്കുന്ന വരുമാനം പ്രഖ്യാപിച്ച് ചൈനീസ് കമ്പനിയായ ഷവോമി
കഴിഞ്ഞ ആറു മാസത്തിനിടെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ നേടിയത് 328 ശതമാനം വളര്‍ച്ച
facebook
FACEBOOK
EMAIL
xiaomi-on-high-profit-in-india-smart-phone-market

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ പിടിമുറുക്കുന്നതിനിടെ ഞെട്ടിക്കുന്ന വരുമാനം പ്രഖ്യാപിച്ച് ചൈനീസ് കമ്പനിയായ ഷവോമി. കഴിഞ്ഞ ആറു മാസത്തിനിടെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ നേടിയത് 328 ശതമാനം വളര്‍ച്ച. ഇതോടെ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തെത്താനും ഷവോമിക്കായി. അടുത്ത വര്‍ഷം ഇന്ത്യയില്‍ 10 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ മൊബൈല്‍ വിപണിയുടെ 14.5 ശതമാനം ഇപ്പോള്‍ ഷവോമിയുടെ നിയന്ത്രണത്തിലാണ്. 

Redmi Note 4 ആണ് ഇന്ത്യയില്‍ ഷവോമിയുടെ ഏറ്റവും ഡിമാന്റുളള ബ്രാന്‍ഡ്. ഇക്കഴിഞ്ഞ മെയ് 22 ന് ലോഞ്ച് ചെയ്ത ശേഷം ആമസോണ്‍, മൈ ഡോട്ട് കോം എന്നീ ഇ കോമേഴ്‌സ് കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം ഫോണുകള്‍ ഷവോമി വിപണിയിലിറക്കിയത്. 2016ല്‍ മാത്രം 100 കോടി രൂപയുടെ ബിസിനസാണ് ഷവോമി ഇന്ത്യയില്‍ നടത്തിയത്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ രണ്ടു നിര്‍മ്മാണ യൂണിറ്റുകള്‍ ഷവോമി ഇന്ത്യയില്‍ തുറന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലെ നിര്‍മ്മാണ യൂണിറ്റില്‍ സെക്കന്‍ഡില്‍ ഒാേരോ മൊബൈല്‍ ഫോണ്‍ വീതം ഉല്‍പ്പാദിപ്പിക്കുന്നു എന്നത് ഷവോമിയുടെ പ്രവര്‍ത്തന മികവും ഈ ബ്രാന്‍ഡിന് വിപണിയിലുളള മൂല്യവും ഒരുപോലെ വ്യക്തമാക്കുന്നു. ആഗോള അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 23.6 ബില്ല്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് ഷവോമി ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനം വര്‍ദ്ധനയാണിത്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ എല്ലാ സേവനവും നല്‍കാന്‍ ലക്ഷ്യമിട്ടുളള മൈ ഹോം സ്‌റ്റോറുകളാണ് കമ്പനിയുടെ മറ്റൊരു സവിശേഷത. ഐ.ടി ഹബായ ബാംഗ്ലൂരില്‍ മെയ് 20ന് ആദ്യ മൈ ഹോം സ്‌റ്റോര്‍ തുറന്ന കമ്പനി 12 മണിക്കൂര്‍ കൊണ്ട് അഞ്ചു കോടിരൂപയുടെ വില്‍പനയാണ് നടത്തിയത്. 2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഷവോമി ഏഴു വര്‍ഷത്തിനകമാണ് ലോകത്തെ പ്രധാന അഞ്ചു കമ്പനികളില്‍ ഒന്നായി മാറിയത്. 

നിലവില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയുടെ പകുതിയോളം ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഷവോമി ഉള്‍പ്പെടെയുളള ചൈനീസ് മൊബൈല്‍ കമ്പനികളുടെ കടന്നുകയറ്റത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. നില്‍ക്കക്കളളിയില്ലാതായതോടെ നികുതിയുടെ കാര്യത്തിലോ അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കുന്നതിലോ പ്രത്യേകപരിഗണന നല്‍കണമെന്ന് മൈക്രോമാക്‌സ്, കാര്‍ബണ്‍, ഇന്‍ടെക്‌സ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top