May 09, 2018
ഈ പുതിയ പോളിമര്‍ ഭൂമിയുടെ പ്ലാസ്റ്റിക് വ്യാധിക്ക് അറുതി വരുത്തുമോ?
നിലവില്‍ ലോകമെമ്പാടും ഉല്‍പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അഞ്ചു ശതമാനം മാത്രമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്.
facebook
FACEBOOK
EMAIL
will-the-new-polymer-end-up-in-the-plastic-bulk-of-the-earth

എത്ര തവണ വേണമെങ്കിലും റീസൈക്കിള്‍ ചെയ്യാവുന്ന പുതിയതരം പ്ലാസ്റ്റിക്കുമായി ഗവേഷകര്‍. ഇപ്പോഴത്തെ പ്ലാസ്റ്റിക്കിന്റെ എല്ലാ ഗുണങ്ങളുമുള്ളതും അതേസമയം ചെലവുകൂടിയ രാസപ്രക്രിയകളുടെ സഹായമില്ലാതെ തന്നെ പുനരുപയോഗയോഗ്യമാക്കാന്‍ കഴിയുന്നതുമാണ് യുഎസ്സിലെ കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഈ പ്ലാസ്റ്റിക്.

പുതിയ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാന്‍ വിഷാംശമുള്ള കെമിക്കല്‍സോ കഠിനമായ ലബോറട്ടറി പ്രക്രിയകളോ ആവശ്യമില്ല. മുന്‍ തലമുറ പ്ലാസ്റ്റിക് പോലെതന്നെ ഭാരക്കുറവ്, ചൂടിനെ ചെറുക്കാനുള്ള കഴിവ്, കരുത്ത്, ഈട് എന്നിവ ഒത്തിണങ്ങിയതാണ് പുതിയ വസ്തു. എന്നാല്‍ ആവശ്യമുള്ളത്ര തവണ റീസൈക്കിള്‍ ചെയ്യാനാവുന്നത് കൊണ്ട് നിലവിലെ പ്ലാസ്റ്റിക് ഉപയോഗം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍.

 

 

നിലവിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച്, പുതിയ പോളിമര്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍ അത് അതിന്റെ പൂര്‍വ്വാവസ്ഥയിലേക്ക് കണികകളായി എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, അത് പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്യാനാകും. ഒരു സിങ്ക് ക്ലോറൈഡ് കാറ്റലിസ്റ്റിന്റെ സഹായത്തോടെയാണ് ഇതിനെ പൂര്‍വ്വാവസ്ഥയിലേക്ക് മാറ്റുന്നത്.

പോളിമറിന്റെ സാങ്കേതിക വിദ്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗയോഗ്യമാക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം എന്ന് ശാസ്ത്രജ്ഞരുടെ ടീമിനെ നയിച്ച പ്രൊഫസര്‍ യൂജിന്‍ ചെന്‍ പറഞ്ഞു. ടീമിന്റെ കണ്ടെത്തലുകള്‍ 'സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിലവില്‍ ലോകമെമ്പാടും ഉല്‍പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അഞ്ചു ശതമാനം മാത്രമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. പുതിയ കണ്ടുപിടുത്തം പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top