Aug 22, 2017
ദിലീപ് അനിശ്ചിതത്വം തുടരുമ്പോള്‍, നിര്‍മ്മാതാക്കള്‍ ലോബജറ്റ് സിനിമകളിലേക്ക്‌
ദിലീപിന്റെ അറസ്റ്റോടെ ഹാങ്ഓവറിലായ മലയാള സിനിമ സാവധാനം തിരിച്ചുവരവിനുള്ള ശ്രമം തുടരുമ്പോള്‍ കാണികളുടെ മനസറിയാന്‍ കാത്തിരിക്കുകയാണ് നിര്‍മാതാക്കള്‍
facebook
FACEBOOK
EMAIL
when-dileep-continues-to-uncertainty-the-producers-are-in-the-low-budget-movies
ദിലീപിന്റെ അറസ്റ്റോടെ ഹാങ്ഓവറിലായ മലയാള സിനിമ സാവധാനം തിരിച്ചുവരവിനുള്ള ശ്രമം തുടരുമ്പോള്‍ കാണികളുടെ മനസറിയാന്‍ കാത്തിരിക്കുകയാണ് നിര്‍മാതാക്കള്‍. ദിലീപ് സംഭവങ്ങള്‍ക്ക് ശേഷം വന്‍ മുതല്‍ മുടക്കുള്ള സിനിമകളില്‍ നിന്നു പരമാവധി രണ്ടോ മൂന്നോ കോടി രുപയില്‍ തീരുന്ന ചിത്രങ്ങള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. സുപ്പര്‍ താരത്തെ കാത്തിരിക്കാനും നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തയ്യാറല്ല. ചെറിയ സിനിമ, പുതിയ അഭിനേതാക്കള്‍, മികച്ച കഥ ഇതാണ് പുതിയ ട്രെന്‍ഡ്. 
 
സുപ്പര്‍ താരങ്ങളോടുള്ള നിലപാടില്‍ മാറ്റം വന്നിട്ടുണ്ട് എന്ന കാര്യം സിനിമാക്കാരും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സേഫ് കളിക്ക് മുതിരുകയാണ് സിനിമാ മേഖല. ഓണ ചിത്രങ്ങള്‍ കാണികളുടെ മനസറിയാനുള്ള ലിറ്റ്മസ് പേപ്പറായിട്ടാണ് സിനിമ ലോകം കാണുന്നത്. ഇതിന്റെ പ്രിതികരണം അറിഞ്ഞിട്ട് വേണം ചിത്രീകരണം പൂര്‍ത്തിയായികിടക്കുന്ന ദിലീപ് സിനിമകള്‍ റിലീസ് ചെയ്യാന്‍. മള്‍ട്ടിപ്ലക്സുകളും പുതിയ കഥകളുമായി മലയാള സിനിമ ഏറെ നാളത്തെ ആലസ്യം വിട്ടൊഴിഞ്ഞ് ഒട്ടൊന്ന് സ്ജ്ജീവമായപ്പോഴാണ് ഇടിത്തീ പോലെ ദീലീപ് സംഭവവും പിന്നീടുള്ള നാടകങ്ങളും അരങ്ങേറിയത്. എലിയും മൂട്ടയും കടിക്കുന്ന കൊട്ടകകളില്‍ നിന്ന് സിനിമയെ മോചിപ്പിച്ച് വ്യത്തിയുള്ള ചെറു തിയ്യറ്ററുകളിലേക്കെത്തിച്ചതോടെ സിനിമ കാണല്‍ ഒരു 'ഫാമിലി അനുഭവം' എന്ന നിലയിലേക്കെത്തിയിരുന്നു. പുതുമയുള്ള കഥകളുമായതോടെ കാണികള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ തിയ്യറ്ററുകളിലെത്തി തുടങ്ങി.
 
 
ലിജോ ജോസ് പല്ലിശേരിയുടെ അങ്കമാലി ഡയറിസ്, ഒരു മെക്സിക്കന്‍ അപാരത, ഗോദ, ഗ്രേറ്റ്ഫാദര്‍ അടക്കമുള്ള ചിത്രങ്ങള്‍ ഉദാഹരണം. ഈ സാഹചര്യത്തിലാണ് ദിലീപ് പ്രതിസന്ധി സിനിമയ്ക്ക് വിനയായത്. ചിത്രീകരണം പുരോഗമിക്കുന്ന 12 ലേറെ ചിത്രങ്ങള്‍ ഏതാണ്ട് 2-4 കോടി ബജറ്റിലുള്ളവയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ഒരു ഡസന്‍ ചിത്രങ്ങളും ഇതേ വിഭാഗത്തിലുള്ളവ തന്നെ. പ്രേക്ഷകമനസ് വ്യക്തമായി തിരിച്ചറിയാനാവാതെ വന്‍മുതല്‍ മുടക്കിന് സാധ്യതയില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. അതുകൊണ്ട് ഓണത്തിന് ഇറങ്ങുന്ന ചിത്രങ്ങളുടെ പ്രതികരണമറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം. ഇക്കുറി എട്ടോളം ചിത്രങ്ങളാണ് ഓണത്തിനുള്ളത്. മമ്മുട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ദുല്‍ഖര്‍ സല്‍മാന്റെ പറവ തുടങ്ങിയവായാണ് അവ. ബാഹുബലിക്ക് ശേഷം ഒരു ട്രെന്‍ഡ് സെറ്റര്‍ കാത്തിരിക്കുകയാണ് കേരളത്തിലെ തിയ്യറ്ററുകളും സിനിമ ലോകവും. ദിലീപ് സംഭവത്തോടെ പുറം തിരിഞ്ഞ് നില്‍ക്കുന്ന പ്രേക്ഷകരെ ആദ്യം തിയ്യറ്ററുകളിലെത്തിക്കണം.
 
 
സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിതമായ അറസ്റ്റില്‍ നിര്‍മ്മാതാക്കളുടെ കോടികളാണ് പെട്ടിയിലായത്. ദിലീപിന്റെ വന്‍ മുടക്കുമുതലുളള ചിത്രമായ രാമലീല റിലീസിന് തയ്യാറെടുക്കുമ്പോഴാണ് ഇടിത്തീ പോലെ അറസ്റ്റുണ്ടാകുന്നത്. ടോമിച്ചന്‍ മുളകുപാടം 15 കോടിയിലേറെ മുടക്കിയ ചിത്രം. പുതുമുഖം അരുണ്‍ ഗോപിയാണ് രാമലീല ഒരുക്കിയത്. രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവവും രാമചന്ദ്രബാബുവി്‌ന്റെ പ്രൊഫസര്‍ ഡിങ്കനുമാണ് അറസ്റ്റോടെ മുടങ്ങിയ ദിലീപ് ചിത്രങ്ങള്‍. രാമലീല ഓണത്തിന് വേണ്ട എന്ന നിലപാടിലാണ് ബന്ധപ്പെട്ടവര്‍. ഗ്യാപ് ഫില്ലറായി അജിത് നായകനാവുന്ന വിവേകം എന്ന തമിഴ് ചിത്രം ഓണത്തിന് കേരളത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ടോമിച്ചന്‍. 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top