അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവുമായി വാട്ട്‌സ്ആപ്പ്
അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്ട്‌സ്ആപ്പ്.
facebook
FACEBOOK
EMAIL
whatssapp-updateyou-can-delete-whatsapp-message-before-received
അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ദിവസം മുതല്‍ സ്വീകര്‍ത്താവ് സന്ദേശം വായിക്കുന്നതിന് മുന്‍പ് തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വാട്സാപ്പില്‍ ലഭ്യമായി തുടങ്ങി. പുതിയ ഫീച്ചര്‍ കിട്ടണമെങ്കില്‍ സന്ദേശം അയക്കുന്ന ആളും സ്വീകരിക്കുന്ന ആളും വാട്ട്‌സ്ആപ്പ് മൊബൈല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. 
 
ചിത്രങ്ങള്‍, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങള്‍, വീഡിയോ എന്നിവയെല്ലാം 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചറിലൂടെ ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കണും ഉണ്ട്. സന്ദേശം സ്വീകരിച്ച ആള്‍ വായിച്ചിട്ടില്ലെങ്കില്‍ ഏഴ് മിനിട്ടുകള്‍ക്കകം അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം. അതിന് ശേഷം ഡിലീറ്റ് അസാധ്യമാണ്. 
 
 
ക്വോട്ട് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലെന്നതാണ് ഒരു ന്യൂനത്. വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പരീക്ഷണാര്‍ത്ഥം ചിലര്‍ക്ക് മാത്രം നല്‍കിയ ഫീച്ചര്‍ വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ വാട്ട്‌സ്ആപ്പ് ആഗോള വ്യാപകമായി അവതരിപ്പിച്ചത്. 
 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top