Jul 04, 2017
വിപണിയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് wearable Gadgets
ഇന്ത്യയില്‍ സ്മാര്‍ട്ട് ബാന്‍ഡുകളുടെ വില്‍പ്പന കുതിച്ചുയരുന്നു
facebook
FACEBOOK
EMAIL
wearable-gadgets-set-new-records

പ്ലസ്ടു പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കുവാങ്ങി വിജയിച്ച മകന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കാന്‍ അമ്മ ലൗലിക്ക് ഒരു ആഗ്രഹം. പക്ഷെ എന്തു വാങ്ങും, ആകെ കണ്‍ഫ്യൂഷന്‍. സമ്മാനം കിട്ടുമ്പോള്‍ അവന്‍ 'അയ്യേ' എന്നു പറയാന്‍ പാടില്ലല്ലോ. അങ്ങനെയിരിക്കെയാണ് അവന്‍ ഒരു ഇ-കൊമേഴ്‌സ് സൈറ്റില്‍ എന്തോ കാര്യമായി തെരയുന്നത് കണ്ടത്. പതിയെ അവനെ ചുറ്റിപ്പറ്റി നിന്നു. സംഭവം സ്മാര്‍ട്ട് വാച്ച് ആണെന്നു മനസിലായി. ലൗലിക്ക് പിന്നെ ചിന്തിക്കേണ്ടി വന്നില്ല. ഒടുവില്‍ സമ്മാനം കൊറിയറിലെത്തിയപ്പോള്‍ മകന്റെ സന്തോഷം കണ്ട് അമ്മയുടെ കണ്ണുനിറഞ്ഞു. അതെ മലയാളികളുടെ ഗിഫ്റ്റ് ബോക്‌സുകളില്‍ വെയറബിള്‍ ഗാഡ്ജറ്റുകള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. കോര്‍പ്പറേറ്റ് ഗിഫ്റ്റുകളായും സ്മാര്‍ട്ട് ബാന്‍ഡുകള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ കണക്കുപ്രകാരം ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം 6.12 ലക്ഷത്തോളം വെയറബിള്‍ ഗാഡ്ജറ്റുകളാണ് ഇന്ത്യയിലേക്ക് ഷിപ്പിംഗ് നടത്തിയിരിക്കുന്നത്. ജൂണ്‍ 2017 പാദത്തില്‍ ഇരട്ട അക്കത്തിലുള്ള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

വെയറബിള്‍ ഗാഡ്ജറ്റുകളുടെ വില കുറഞ്ഞതും പുതു സാങ്കേതികവിദ്യകളോടുള്ള ഇന്ത്യന്‍ യുവാക്കളുടെ അതിയായ താല്‍പ്പര്യവുമാണ് വെയറബിള്‍ ഗാഡ്ജറ്റുകളുടെ വിപണി കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. മാത്രമല്ല, ഉപഭോക്താക്കള്‍ കൂടുതലായി ആരോഗ്യത്തിനും ഫിറ്റ്‌നസിനും പ്രാധാന്യം കൊടുക്കുന്നത് ഫിറ്റ്‌നസിനു വേണ്ടി മാത്രമായുള്ള ബാന്‍ഡുകളുടെ വില്‍പ്പന ഉയര്‍ത്തിയിട്ടുണ്ട്. സ്ലീപ്, ഹാര്‍ട്ട്‌റേറ്റ്, വര്‍ക്കൗട്ട് മോണിറ്ററിംഗ് സംവിധാനങ്ങള്‍ ഇവയുടെ ബേസിക് ഫീച്ചറുകളാണെന്ന് പറയാം.

വിലയ്ക്ക് പ്രാധാന്യമുള്ള വിപണി

കാലിഫോര്‍ണിയന്‍ ബ്രാന്‍ഡായ ഏീൂശശ ആണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയപ്പെടുന്ന വെയറബിള്‍ ഗാഡ്ജറ്റ് ബ്രാന്‍ഡ്. 2017 ആദ്യപാദത്തിലെ കണക്ക് നോക്കിയാല്‍ 20.8 ശതമാനത്തോളം വിപണി വിഹിതമാണ് ഇവര്‍ക്കുള്ളത്. ഹൃദയമിടിപ്പ് മോണിറ്റര്‍ ചെയ്യാനുള്ള സൗകര്യത്തോട് കൂടിയ പുതിയ ഏീൂശശ ബാന്‍ഡിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 10 ശതമാനം വിപണിവിഹിതവുമായി രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡായ ഷവോമിയാണ്. ഏീൂശശയില്‍ നിന്നുള്ള കടുത്ത മല്‍സരവും ങശ ബാന്‍ഡ് 2ന്റെ സപ്ലൈ കുറഞ്ഞതും മൂലം ഷവോമിയുടെ വിപണി വിഹിത
ത്തില്‍ ഇടിവുണ്ടായി. വെയറബിള്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണിയില്‍ ഒന്നാം സ്ഥാനം ഫിറ്റ് ബിറ്റിന് ആണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇവര്‍ മൂന്നാം സ്ഥാനത്താണ്. അഞ്ചു ശതമാനം മാത്രമാണ് ഫിറ്റ്ബിറ്റിന്റെ വിപണി വിഹിതം.

ഓണ്‍ലൈന്‍ വിപണിയില്‍ 750 രൂപയ്ക്ക് മുതല്‍ സ്മാര്‍ട്ട് ബാന്‍ഡുകള്‍ ലഭ്യമാണ് എന്നതാണ് ഇതിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. 50 ഡോളറിന് (ഏകദേശം 3200രൂപയോളം) താഴെയുള്ള എന്‍ട്രി ലെവല്‍ വിഭാഗമാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയപ്പെടുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം ഉല്‍പ്പന്നങ്ങളുടെ 75 ശതമാനത്തോളം വരും കുറഞ്ഞ വിലയിലുള്ള വെയറബിള്‍ ഗാഡ്ജറ്റുകളുടെ വിപണി. ഇന്ത്യയില്‍ വിറ്റഴിയുന്നതില്‍ 90 ശതമാനവും സ്മാര്‍ട്ട്ബാന്‍ഡുകള്‍ തന്നെയാണ്.

ഫിറ്റ്‌നസിനൊപ്പം ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് കോള്‍, മെസേജ് അലര്‍ട്ടുകള്‍ ലഭിക്കുന്നതിനാല്‍ ഫോണിന്റെ അത്യാവശ്യം ഉപയോഗങ്ങളും ഇതില്‍ നടക്കും. ഇത്തരം വെയറബിള്‍ ഗാഡ്ജറ്റുകള്‍ വാങ്ങുന്നവര്‍ അത് പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ കുറവാണെന്ന് തന്നെ പറയേണ്ടി വരും. പലരും ഒരു ഭ്രമത്തിന് വാങ്ങുന്നു എന്നതിനപ്പുറം കാര്യമായി ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ക്ക് ഇത്തരം സ്മാര്‍ട്ട് ബാന്‍ഡുകള്‍ പ്രചോദനം നല്‍കുന്നുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top