May 30, 2018
റോഡപകടം കുറയ്ക്കാം, പകുതിയായി
ഇന്ത്യന്‍ നിരത്തില്‍ ഓരോ നാലുമിനിറ്റിലും ഒരാള്‍ വീതം മരിച്ചുവീണിട്ടും അത് തടയാന്‍ കൃത്യമായൊരു മാര്‍ഗം ഇപ്പോഴും ഇല്ലാത്ത സാഹചര്യത്തില്‍ ഇതാ ഒരു വ്യക്തി പറയുന്നു, അപകടം കുറയ്ക്കാം പകുതിയായി; അതും ഒരു വര്‍ഷത്തിനുള്ളില്‍.
facebook
FACEBOOK
EMAIL
we-can-reduce-the-road-accidents-in-halfway

കേരളം ഭീതിയുടെ മുനയിലാണിപ്പോള്‍. മരണസാധ്യത 70 ശതമാനത്തിലേറെയുള്ള പനിയെ നാമിപ്പോള്‍ ഭയക്കുന്നു. ഈ മഴക്കാലത്ത് വരാനിടയുള്ള രോഗങ്ങളെ നാം ഭയക്കുന്നു. ദിവസം തോറും പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മുടെ മനസ് ഭയന്നു വിറയ്ക്കുന്നു. ഇല്ലേ?

ഒരു ദിവസം ഇങ്ങനെ ശരാശരി 11 മരണങ്ങള്‍ നടക്കുന്ന ഒരു സാഹചര്യം ഒന്നു ചിന്തിച്ചു നോക്കൂ. എന്തുമാത്രം ഭീകരമായിരിക്കും ആ സ്ഥിതി.

കേരളത്തില്‍ അങ്ങനെയൊന്ന് സംഭവിക്കി ബോധവല്‍ക്കരണത്തിലൂടെയായിരുന്നു. അപകടം കുറയ്ക്കാന്‍ ഈ മേഖലയിലെ 363 സ്‌കൂളുകളിലെ മൂന്നരലക്ഷത്തോളം കുട്ടികള്‍ക്ക് സുരക്ഷിതമായി എങ്ങനെ റോഡ് ഉപയോഗിക്കാമെന്നതിനെ കുറിച്ച് ശാസ്ത്രീയമായ ബോധവല്‍ക്കരണം ഇദ്ദേഹം നടത്തി.

ഉപേന്ദ്ര നാരായണിന്റെ പ്രവര്‍ത്തനങ്ങളെ പൊലീസ് മേധാവികളും ട്രാഫിക് പൊലീസ് അധികൃതരും സര്‍ക്കാരും അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ തുടരാന്‍ ഒരു പിന്തുണയും എവിടെ നിന്നും കിട്ടുന്നില്ലെന്നതാണ് വൈരുധ്യം.

പക്ഷേ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം കണ്ടറിഞ്ഞ തമിഴ്‌നാട് ഹൈവേ പൊലീസ് വേളാങ്കണ്ണിയിലേക്കുള്ള റോഡിലെ വാഹന അപകടനിരക്ക് കുറയ്ക്കാന്‍ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

എങ്ങനെ അപകടം കുറച്ചു

അങ്കമാലി സ്വദേശിയാണ് ഉപേന്ദ്ര നാരായണ്‍. ഇന്ത്യയില്‍ തന്നെ വാഹനാപകട നിരക്കില്‍ കേരളം മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ ജില്ലകള്‍ക്കിടയില്‍ ആ കണക്കില്‍ എറണാകുളം ഒട്ടും പിറകിലല്ലാത്ത കാലം. വര്‍ഷം 2008. എറണാകുളത്തെ പൊലീസ് റൂറല്‍ ജില്ലയില്‍ ആ വര്‍ഷം നടന്നത് 341 ഗുരുതരമായ വാഹനാപകടങ്ങള്‍. അതില്‍ മരിച്ചത് 351 പേര്‍!


115 പേര്‍ക്ക് പരിക്കേറ്റു. അങ്കമാലി പട്ടണത്തില്‍ മാത്രം മരിച്ചത് 30 പേര്‍. ഇതിനു പുറമേ ഗൗരവമല്ലാത്ത 3300 അപകടങ്ങളില്‍ 4013 പേര്‍ക്കാണ് പരിക്കേറ്റത്.
ഇനി 2009ലെ കണക്ക് നോക്കാം.

ഗുരുതരമായ അപകടങ്ങളുടെ എണ്ണം 241. മരണം 251. പരിക്കേറ്റവര്‍ 47. ഗൗരവമല്ലാത്ത അപകടങ്ങളുടെ എണ്ണം 2879. അതില്‍ പരിക്കേറ്റവരുടെ എണ്ണം 3384.
ഈ രീതിയില്‍ അപകടം കുറച്ചതിനു പിന്നില്‍ ഉപേന്ദ്ര നാരായണ്‍ന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.

''റോഡ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം അതേ കുറിച്ച് കൃത്യമായ അവബോധം കൊടുത്തു. ഇത്തരത്തില്‍ ബോധ്യമുള്ള റോഡ് ഉപയോക്താക്കളാണ് അപകടം കുറയ്ക്കാന്‍ കാരണമായത്,'' ഉപേന്ദ്ര നാരായണ്‍ പറയുന്നു. Each one,
Teach one എന്നു പേരിട്ട് ഇദ്ദേഹം റൂറല്‍ പൊലീസിന്റെ പിന്തുണയോടെ നടപ്പാക്കിയ ഈ പദ്ധതി വളര്‍ന്നു വരുന്ന തലമുറയെ മുതല്‍ റോഡിലൂടെ ലക്കും ലഗാനുമില്ലാതെ വണ്ടിയോടിക്കുന്നവരെ ഉള്‍ച്ചേര്‍ത്തുള്ളതായിരുന്നു. അതിന്റെ ഫലമാണ് പിന്നീട് വാഹന അപകട റിപ്പോര്‍ട്ടില്‍ കണ്ടത്.

നമുക്കും അപകടം കുറയ്ക്കാം

ഒന്‍പത് വര്‍ഷം മുമ്പ് അങ്കമാലിയില്‍ ആവര്‍ത്തിച്ചത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഇനി വേണ്ടത് കൂട്ടായ ഒരു ശ്രമമാണ്. അപകടത്തില്‍ പെടുന്നവരെ അതിവേഗം ആശുപത്രിയിലെത്തിക്കാന്‍ നൂതന സംവിധാനങ്ങള്‍ ഒരുക്കുന്ന ഈ കാലഘട്ടത്തില്‍ അപകടം കുറയ്ക്കാന്‍ കൂടി ആത്മാര്‍ത്ഥമായ ശ്രമം നടത്തിയാല്‍ രക്ഷപ്പെടുന്നത് കേരളത്തിന്റെ വരും തലമുറ കൂടിയാകും. കാരണം ഇവിടെ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും 18-40 വയസിനിടയിലുള്ളവരാണ്. അതായത് ഒരു കുടുംബം പുലര്‍ത്താന്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവരുടെ ആക്‌സമികമായ വേര്‍പാട് ആ കുടുംബത്തെ ഒരിക്കലും കരകയറാനാകാത്ത ദുഃഖകയത്തിലേക്കാണ് തള്ളിയിടുന്നത്. പലരും പ്രിയപ്പെട്ടവരുടെ വിയോഗത്താല്‍ തളര്‍ന്ന് മരിച്ചു ജീവിച്ച് തീര്‍ക്കുന്നവരാണ്.

ആ കണ്ണീര്‍ കഥകള്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ റോഡപകടം കുറയ്ക്കാം.

''മോട്ടോര്‍ വാഹന വകുപ്പും പൊലീസ് സംവിധാനങ്ങളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും എല്ലാം ശ്രമിച്ചിട്ടും അപകടം കുറയാത്ത സാഹചര്യത്തില്‍ ഈ രംഗത്തെ വിദഗ്ധരുടെ സേവനം തേടാന്‍ പൊതുസമൂഹം തന്നെ ആവശ്യപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. എനിക്കുറപ്പുണ്ട്, എറണാകുളം റൂറല്‍ ജില്ലയിലും ഇപ്പോള്‍ തമിഴ്‌നാട്ടിലും നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതി ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ സാധിച്ചാല്‍ കുറഞ്ഞത് 50,000 അപകടമരണങ്ങളെങ്കിലും നമുക്ക് ഒഴിവാക്കാം.'' ഉപേന്ദ്ര നാരായണ്‍ ആത്മവിശ്വാസത്തോടെ പറയുന്നു. ഉപേന്ദ്ര നാരായണ്‍ന്റെ ഇ മെയ്ല്‍ വിലാസം. roadsafetyupendra@gmail.com


 

 

ഒരു ലക്ഷം കോടിയുടെ ബിസിനസ്!

ഇന്ത്യയുടെ റോഡപകടങ്ങളെ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് എന്നു വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. പ്രതിവര്‍ഷം രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ റോഡപകടത്തിനുള്ള നഷ്ടപരിഹാരമായി ഏതാണ്ട് ഇത്രയും തുക തന്നെ വിതരണം ചെയ്യുന്നുണ്ട്. കുടുംബ നാഥന്‍ മരിക്കുമ്പോള്‍ ആ കുടുംബത്തിനുണ്ടാകുന്നതോ, മരിക്കുന്ന വ്യക്തിയുടെ ആശ്രിതര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഉണ്ടാകുന്നതോ ആയ നഷ്ടങ്ങള്‍ ഒരു വിധേനയും കണക്കാക്കാന്‍ പറ്റുന്നവയല്ല.

അപകടത്തില്‍ മരിക്കുന്നവരുടെ പ്രായം കണക്കാക്കുമ്പോള്‍ അവര്‍ രാജ്യത്തിന്റെ തന്നെ തൊഴില്‍ സേനയില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട വരാണ്. അതായത് അപകട മരണം കൊണ്ടുണ്ടാകുന്ന നഷ്ടത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങളുമുണ്ട്.

ഓരോ വര്‍ഷവും അപകടങ്ങള്‍ ഏറുകയും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്ന തുക വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നഷ്ടമേറും. ആ നഷ്ടം നികത്താന്‍ പ്രീമിയം തുക വര്‍ധിപ്പിക്കും. ഇത് എല്ലാവരുടെയും സാമ്പത്തിക ഭാരം കൂട്ടും.

അതുകൊണ്ട് റോഡപകടവും അതിനെ തുടര്‍ന്നുള്ള നഷ്ടങ്ങളും പ്രത്യക്ഷമായും പരോക്ഷമായും രാജ്യത്തെ ഓരോ പൗരനെയും സ്പര്‍ശിക്കുന്നുണ്ട്.


ഇത് ശിക്ഷയില്ലാത്ത കൊലപാതകം

പൊതുനിരത്തില്‍ വെച്ച് ഒരു പ്രകോപനവുമില്ലാതെ നിരപരാധിയായ ഒരാളെ കൊന്നാല്‍ മിനിമം ജീവപര്യന്തമെങ്കിലും കുറ്റവാളിക്ക് നല്‍കണ്ടേ?


എന്നാല്‍ നിരത്തിലെ വാഹന അപകടത്തില്‍ നിരപരാധികള്‍ മരിക്കുമ്പോഴുള്ള കാര്യമൊന്നെടുക്കാം. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണത്തിന്റെ കാര്യത്തില്‍ 85 ശതമാനത്തിന്റെയും കാരണം അശ്രദ്ധമായ ഡ്രൈവിംഗാണ്.

മരണത്തിന് ഇടയാക്കുന്ന വാഹനമോടിക്കുന്ന ഡ്രൈവര്‍ ഒരു തരത്തിലുള്ള ശിക്ഷയോ പിഴയോ ഏറ്റുവാങ്ങാതെ രക്ഷപ്പെട്ടു പോകുന്ന അനുഭവമാണ് ഏതാണ്ടെല്ലാ കേസുകളിലും ഉണ്ടാകുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 (എ) അനുസരിച്ച് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. പക്ഷേ ഒരാളും ശിക്ഷിക്കപ്പെടാറില്ല.

സംസ്ഥാനത്ത് 37 എം.എ.സി.ടി കോടതികളാണുള്ളത്. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ കോടതികളില്‍ ഒന്നര ലക്ഷത്തിലേറെ കേസുകള്‍ തീര്‍പ്പാക്കാന്‍ കെട്ടിക്കിടപ്പുണ്ടെന്നാണ്. ഇപ്പോള്‍ പ്രതിവര്‍ഷം 35,000 - 40,000 അപകടങ്ങള്‍ കേസായി കേരളത്തില്‍ വരുന്നുണ്ട്.

ഗുണഭോക്താക്കള്‍ ഏറെ

വാഹനാപകടം കുറേ പേരുടെ ജീവിതവും മറ്റനേകം പേരുടെ സന്തോഷവും ആലംബവും എല്ലാം നഷ്ടമാക്കുന്നുണ്ടെങ്കിലും കുറേയേറെ പേര്‍ ഇതിന്റെ ഗുണഭോക്താക്കളായുമുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് കൂടുതല്‍ തുക നഷ്ടപരിഹാരമായി വാങ്ങിയെടുക്കാനും അതിന്റെ വിഹിതം കരസ്ഥമാക്കാനും അതിനു പറ്റിയ വകുപ്പുകള്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍, അപകടം പറ്റിയാല്‍ അവിടെ ആദ്യം ഓടിയെടുത്തുന്ന വക്കീലന്മാരുടെ ഏജന്റുമാര്‍, വക്കീലന്മാര്‍, ആശുപത്രികള്‍, ഡോക്ടര്‍മാര്‍ എന്നുവേണ്ട അപകടവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി കണ്ണികള്‍ക്ക് ഓരോ അപകടവും സാമ്പത്തിക മെച്ചത്തിനുള്ള വഴിയാകുന്നുണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടു കൂടിയാണ് ഇത് കോടികള്‍ മറിയുന്ന ബിസിനസായി മാറുന്നതും.

വീട്ടില്‍ നിങ്ങളുടെ സ്‌റ്റെപ്പിനിയുേണ്ടാ?

എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നത്? കാരണങ്ങള്‍ പലതുണ്ട്. റോഡ് ഉപയോഗത്തിലെ അജ്ഞത. ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗ്. അലക്ഷ്യമായ റോഡ് ഉപയോഗം അങ്ങനെ ചിലത്. ഒരിക്കല്‍ വാഹനമിടിച്ച് ഒരാളെ കൊന്നാലും വലിയ ശിക്ഷയൊന്നും കിട്ടാത്തതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് അത്തരം സംഭവങ്ങളോടുള്ള പേടിയും പോകും. മറ്റൊന്ന് അമിത വേഗത്തില്‍ കാര്‍ ഓടിച്ചാലും ലോറിയോടിച്ചാലുമൊക്കെ നാമമാത്രമായ ഒരേ പിഴ അടച്ചാല്‍ മതി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരൊന്നും തന്നെ ഈ രംഗത്ത് ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ചവരുമല്ല. അപകടം കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഒറ്റയടിക്ക് ചെയ്യുന്നത് പെറ്റി കേസുകളുടെ എണ്ണം കുത്തനെ കൂട്ടലാണ്. ഇതിലൂടെ നിയമം കര്‍ശനമാക്കുന്നുണ്ടെന്ന ധാരണ പരത്തലാണ് ഉദ്ദേശ്യം.

 

ഇതിലൂടെ അപകടം കുറയുന്നില്ല. ''നമ്മള്‍ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുമേലാണ് കൈ വെയ്ക്കുന്നത്. അപ്പോള്‍ റോഡ് സുരക്ഷാ രംഗത്തുള്ള ഉദ്യോഗസ്ഥര്‍ അങ്ങേയറ്റം വിനയത്തോടെ കാര്യങ്ങള്‍ പറഞ്ഞ് ഇടപെടാന്‍ ശ്രമിക്കണം'' ഉപേന്ദ്ര നാരായണ്‍ പറയുന്നു.

''ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തി അരികിലെത്തി മാന്യമായി സംസാരിക്കും. നിങ്ങള്‍ മരിച്ചു പോയാല്‍ വീട്ടില്‍ നിങ്ങളുടെ ആ റോളുകള്‍ ചെയ്യാന്‍ സ്‌റ്റെപ്പിനി (പകരം ഉപയോഗിക്കാവുന്ന സംവിധാനം) ഉണ്ടോയെന്നും തിരക്കും. ഇതോടെ പലരും ഒരു പുനര്‍ചിന്ത നടത്താറുണ്ട്. അപകടം കുറയ്ക്കാന്‍ ഇതിലൂടെയെല്ലാം സാധിക്കുമെന്നാണ് എന്റെ അനുഭവം,'' ഉപേന്ദ്രനാരായണ്‍ വ്യക്തമാക്കുന്നു.

സ്‌കൂള്‍, കോളെജ് കാംപസുകളില്‍ അടക്കം വാഹന അപകടങ്ങളും മരണ
വും നടക്കുന്ന ഇക്കാലത്ത്, കാമ്പസില്‍ ശാസ്ത്രീയമായ രീതിയിലുള്ള വാഹന
പാര്‍ക്കിംഗിന്റെ കാര്യത്തിലും ഉപേന്ദ്ര നാരായണ്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇദ്ദേഹത്തെ സമീപിക്കുന്നുമുണ്ട്.

എങ്ങനെ അപകടം കുറയ്ക്കാം?


മാധ്യമങ്ങളില്‍ അല്‍പ്പായുസായ കണ്ണീര്‍ കഥകളായി റോഡപകടങ്ങള്‍ മാറുമ്പോള്‍ അപകടം തടയാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ എവിടെയും നടക്കുന്നില്ലെന്നതാണ് ദയനീയമായ കാര്യം. എന്തെല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും?


സ്‌കൂള്‍ തലം മുതല്‍ കോളെജ് തലം വരെയുള്ള വിദ്യാര്‍ത്ഥികളെ സുരക്ഷിതമായ റോഡ് ഉപയോഗക്രമം പഠിപ്പിക്കാന്‍ പാഠ്യപദ്ധതിയില്‍ റോഡ് മര്യാദകള്‍, ട്രാഫിക് നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവ ഉള്‍പ്പെടുത്തുക.


നമ്മുടെ സമൂഹത്തില്‍ ഏതാണ്ടെല്ലാ മേഖലകളിലും തന്നെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വ്യക്തികളും സംഘടനകളുമുണ്ട്. റോഡപകടവും മരണവും തുടച്ചുമാറ്റാന്‍ ആകുന്നതാണെന്ന തിരിച്ചറിവില്‍ ഈ രംഗത്തേക്ക് കൂടി സമാനമായ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും വേണം.


ബിസിനസ് ഗ്രൂപ്പുകളും കോര്‍പ്പറേറ്റുകളും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡ് സുരക്ഷയും അതിനായുള്ള സഹായങ്ങളും നല്‍കാന്‍ തയാറായി മുന്നോട്ടു വരണം.

പ്രതിദിനം 11 പേര്‍ മരിക്കുന്നത്, ഒരു യുദ്ധസമാനമായ സാഹചര്യമായി കണ്ട് പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പരമാവധി പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി നിര്‍മിച്ച വാഹനങ്ങള്‍ കേരളത്തില്‍ അതേപോലെ ഉപയോഗിക്കാന്‍ പറ്റില്ല.
അക്കാര്യം മനസിലാക്കി ഉത്തരവാദിത്തത്തോടെ ജനങ്ങള്‍ പെരുമാറണം.


സൂപ്പര്‍ ബൈക്കുകള്‍ നിരത്തില്‍ സാധാരണ ഉപയോഗത്തിന് യോജിച്ചതല്ല. അക്കാര്യം യുവാക്കളും മനസിലാക്കുക. മക്കളുടെ വാശിക്ക് വഴങ്ങി അത്തരം വാഹനങ്ങള്‍ മാതാപിതാക്കള്‍ വാങ്ങി നല്‍കാതെയുമിരിക്കുക.
റോഡപകടം കുറയ്ക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഇടം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാകുക.


ഉത്തരവാദിത്തമുള്ള പൗരന്മായി കുട്ടികളെ വളര്‍ത്താന്‍ വേണ്ടി സ്‌കൂളുകളില്‍ ഇതിനകം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ റോഡ് സുരക്ഷയ്ക്കു കൂടി ഊന്നല്‍ നല്‍കുക.


റോഡ് സുരക്ഷയ്ക്കായി വേറിട്ട രീതി

'എന്റെ സ്വപ്‌നം സുരക്ഷിതമായുള്ള റോഡാണ്' ഇങ്ങനെ പറയുന്ന, റോഡ് സുരക്ഷയ്ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഉപേന്ദ്ര നാരായണ്‍ അക്ഷരാര്‍ത്ഥത്തില്‍ വേഗതയുടെ ഉപാസകന്‍ കൂടിയാണ്.

മുംബൈയിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ കാലത്താണ് ഉപേന്ദ്ര നാരായണ്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെടുന്നത്. പൊലീസിനെ സഹായിക്കാന്‍ ട്രാഫിക് വാര്‍ഡനായി വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ അദ്ദേഹം സേവനമനുഷ്ഠിച്ചു. മുംബൈ പൊലീസില്‍ നിന്ന് ട്രാഫിക് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് പാര്‍ക്കിംഗില്‍ പരിശീലനം നേടിയ ഇദ്ദേഹം ഒമാനില്‍ നിന്ന് ഇന്റര്‍നാഷണല്‍ കാര്‍ റാലി ഡ്രൈവിംഗിലും പരിശീലനം നേടി. പിന്നീട് ലണ്ടനില്‍ നിന്ന് വാഹന രൂപകല്‍പ്പനയില്‍ ട്രെയ്‌നിംഗ് കരസ്ഥമാക്കി.

ഒമാനിലെ ഗതാഗത സംവിധാനം രൂപപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവന പരിഗണിച്ച് ഒമാന്‍ സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള ഇദ്ദേഹം ഒമാന്‍ ദേശീയ കാര്‍ റാലിയില്‍ ഒന്നാമനായിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ റാലികളിലും ഒന്നാമനായി ഫിനിഷ് ചെയ്തിട്ടുള്ള ഇദ്ദേഹം തിരിച്ച് നാട്ടില്‍ വന്ന് സ്ഥിരതാമസമാക്കുന്ന കാലത്താണ് ജന്മ-നാടിനായി എന്തെങ്കിലും ചെയ്യണമെന്ന് മോഹം മനസില്‍ ഉദിച്ചത്. കാഷ്വാല്‍റ്റി, ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഭാര്യയോട് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ പ്രവര്‍ത്തനം റോഡ് സുരക്ഷാ രംഗത്താക്കാന്‍ തന്നെ ഉറച്ചു.

അക്കാലത്ത് റോഡില്‍ മതിയായ റിഫ്‌ളക്റ്ററുകള്‍ പോലുമുണ്ടായിരുന്നില്ലെന്ന് ഉപേന്ദ്ര നാരായണ്‍ ഓര്‍ക്കുന്നു. ചുരുങ്ങിയ ചെലവില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സെറാമിക് റോഡ് റിഫ്‌ളക്റ്റര്‍ സ്വന്തമായി വികസിപ്പിച്ചെടുത്തുകൊണ്ട് നൂതനമായ ഇടപെടല്‍ നടത്തിയ ഇദ്ദേഹം സ്വന്തം പണം ഉപയോഗിച്ചും പ്രൊഫഷണല്‍ കാലഘട്ടത്തിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് കോര്‍പ്പറേറ്റുകളുടെ സഹായത്തോടെയും റോഡ് സുരക്ഷാ ബോര്‍ഡുകള്‍ നാട്ടിലെമ്പാടും സ്ഥാപിച്ചു.

കേരള ഹൈവേ പൊലീസ്, കേരള പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ബാച്ചിന്റെ പരിശീലകന്‍ എന്നീ തലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ചു. കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി കൗണ്‍സില്‍, ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ് എന്നിവയില്‍ അംഗമായിരുന്നു. ഇതിന്റെയെല്ലാം പിന്‍ബലത്തില്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാവുന്ന റോഡ് സുരക്ഷാ മാതൃക നടപ്പാക്കി വിജയിപ്പിച്ച് കാണിച്ചുവെങ്കിലും പിന്നീട് ഉപേന്ദ്ര നാരായണിന് സംസ്ഥാനത്ത് വേണ്ടത്ര പിന്തുണ കിട്ടിയില്ല.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top