വോഡഫോണ്‍ സൂപ്പര്‍ ഐഒടി പുറത്തിറക്കി
സംരംഭങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്രാപ്തമാക്കുന്നതിനായി 'സൂപ്പര്‍ ഐഒടി' എന്ന പേരില്‍ ഐഒടി സൊലൂഷന്‍ പുറത്തിറക്കിയിരിക്കുകയാണ് വോഡഫോണ്‍
facebook
FACEBOOK
EMAIL
vodafone-super-internet-of-things-released

സംരംഭങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്രാപ്തമാക്കുന്നതിനായി 'സൂപ്പര്‍ ഐഒടി' എന്ന പേരില്‍ ഐഒടി സൊലൂഷന്‍ പുറത്തിറക്കിയിരിക്കുകയാണ് വോഡഫോണ്‍. വാഹനങ്ങള്‍, ആസ്തികള്‍ (ചലിക്കുന്നവയും ചലിക്കാത്തവയും), വ്യക്തികള്‍ (വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍) എന്നിവ ട്രാക്ക് ചെയ്യുന്നതിന് സംരംഭങ്ങളെ സഹായിക്കുന്നതാണ് സൂപ്പര്‍ ഐഒടി.

ഉപകരണങ്ങള്‍, കണക്റ്റിവിറ്റി, സര്‍വീസ് പ്ലാറ്റ് ഫോം, സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഇത് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഒന്നില്‍ കൂടുതല്‍ വിതരണക്കാരുമായും സേവനദാതാക്കളുമായും അനായാസമായി ഇടപാടുകള്‍ നടത്തുന്നതിന് 'സൂപ്പര്‍ ഐഒടി ' സഹായിക്കും.

പെട്ടെന്ന് തന്നെ ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യുന്നതിനും ഡിവൈസുകള്‍ കൈകാര്യം ചെയ്യുന്നതിനും അനലിറ്റിക്‌സുകള്‍ നടത്തുന്നതിനും ഇത് ഗുണകരമാണെന്ന് വോഡഫോണ്‍ ബിസിനസ് സര്‍വീസസ് ഡയറക്റ്റര്‍ നിക്ക് ഗ്ലിഡണ്‍ പറഞ്ഞു. ഐ.റ്റി എക്‌സ്‌പോ 2017 ഗാര്‍ട്ണര്‍ സിംപോസിയത്തില്‍ വെച്ച് വോഡഫോണ്‍ സൂപ്പര്‍ ഐഒടി പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു സ്ഥാപനത്തില്‍ ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കുന്നതിന് സൂപ്പര്‍ ഐഒടി ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top