വിരാട് കോഹ്‌ലിയുടെ ജനസ്വീകാര്യത പണമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ്: ആര്‍സിബി ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ ഉടന്‍
ആര്‍സിബി എന്നത് ഒരു ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ് നെയിം ആക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം
facebook
FACEBOOK
EMAIL
virat-kohliroyal-challengers-bangalorerbc-brand

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ജനസ്വീകാര്യത മാര്‍ക്കറ്റ് ചെയ്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗഌര്‍ ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ ഡിയാജിയോ. തുണിത്തരങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍ തുടങ്ങി വ്യാപാര സാധ്യതയുള്ള ഉത്പന്നങ്ങളെല്ലാം വിപണിയിലിറക്കാനാണ് ആര്‍സിബി ശ്രമിക്കുന്നത്. ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വീകാര്യത, ആര്‍സിബി ബ്രാന്‍ഡിനോടുള്ള ഇഷ്ടം സര്‍വോപരി മാര്‍ക്വി പ്ലെയര്‍ വിരാട് കോഹ്‌ലിക്കുള്ള ആരാധകരുടെ എണ്ണം തുടങ്ങിയ അനുകൂല സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ആര്‍സിബി ശ്രമിക്കുന്നത്. ആര്‍സിബി എന്നത് ഒരു ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ് നെയിം ആക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന രണ്ടു മാസങ്ങളില്‍ മാത്രമല്ല ഒരു വര്‍ഷത്തിലുടനീളം ആര്‍സിബി എന്ന ബ്രാന്‍ഡിന് പ്രാധാന്യം വേണമെന്നതാണ് ഇത്തരത്തിലൊരു വ്യാപാരത്തിനായി കമ്പനിയെ പ്രേരിപ്പിച്ചത്. സാധാരണ ഐപിഎല്‍ ടീമുകളെല്ലാം ടീം ജേര്‍സിയും ഫാന്‍സ് കിറ്റുമൊക്കെ വില്‍പ്പന നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ടീം മറ്റ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്.

ഇത്തരം ഉത്പന്നങ്ങളിലൂടെ ആരാധകരുമായി ഒരു പ്രത്യേക ബന്ധം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ആര്‍സിബി ചെയര്‍മാനും ഡിയാജിയോ ഇന്ത്യയുടെ സിഎംഒയുമായ അമൃത് തോമസ് പറഞ്ഞു. ഇന്ത്യയിലെ യുവതി യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും ഉത്പന്നങ്ങളുടെ ഡിസൈന്‍ എന്നും അദ്ദേഹം പറഞ്ഞു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top