സൈബര്‍ ആക്രമണങ്ങളുടെ ഈ കാലഘട്ടത്തില്‍....ബിസിനസ് സോഫ്റ്റ്‌വെയര്‍ ചെയ്യാന്‍ പോകുകയാണോ? ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍
ബിസിനസ് ഏതു തന്നെയായാലും അതിനെ ഒരു സോഫ്റ്റ്‌വെയര്‍ ശൃംഖലയോട് ബന്ധിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്നു.
facebook
FACEBOOK
EMAIL
update-of-business-softwares

ഷിഹാബുദ്ദീന്‍ പി.കെ

ധുനിക കാലത്തെ ബിസിനസിന് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് സോഫ്റ്റ്‌വെയര്‍. ചില ബിസിനസുകള്‍ തുടക്ക കാലം മുതലേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തുടങ്ങും. മറ്റു ചിലര്‍ ബിസിനസുകളില്‍ അല്‍പ്പം വളര്‍ച്ച എത്തി കഴിഞ്ഞിട്ടേ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങൂ. മാര്‍ക്കറ്റില്‍ ലഭ്യമായ പാക്കേജ് സോഫ്റ്റ്‌വെയര്‍ മുതല്‍ സ്വന്തം ബിസിനസിന് അനുയോജ്യമായ രീതിയില്‍ ചെയ്യിച്ചെടുക്കുന്ന കസ്റ്റം സോഫ്റ്റ്‌വെയര്‍ വരെ ആവശ്യാനുസരണം പല ബിസിനസുകളും ഉപയോഗപ്പെടുത്താറുണ്ട്. പലരും അറിവില്ലായ്മ കൊണ്ട് പറ്റിക്കപെടുന്ന ഒരു മേഖല കൂടിയാണ് സോഫ്റ്റ്‌വെയര്‍ മേഖല. പൈസ കൊടുത്തു വാങ്ങിയതിന് ശേഷം ഒരുപയോഗത്തിനും കൊള്ളാതെ സോഫ്റ്റ്‌വെയര്‍ മൂലയ്ക്ക് തള്ളി വീണ്ടും പേപ്പറില്‍ കാര്യങ്ങള്‍ ചെയ്യുന്ന അനേകം ബിസിനസുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഒരിക്കല്‍ പറ്റിക്കപെട്ടതു കൊണ്ട് പിന്നീട് നല്ല ഒരു സോഫ്റ്റ്‌വെയര്‍ ചെയ്യണം എന്ന ആഗ്രഹം തന്നെ ഉപേക്ഷിക്കുന്നവരുണ്ടമുണ്ട്.

കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബിസിനസ് നല്ല രീതിയില്‍ ചെയ്യാന്‍ പറ്റിയ ഒരു സോഫ്റ്റ്‌വെയര്‍ ചെയ്യാവുന്നതേ ഉള്ളൂ.

• കൃത്യമായ പ്ലാന്‍ ഉണ്ടായിരിക്കുക

എന്റെ ബിസിനസിന് ഇപ്പോള്‍ ഒരു സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ടോ? ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഏതെല്ലാം പ്രവൃത്തികളാണ് സോഫ്റ്റ്‌വെയറിലേക്ക് മാറ്റേണ്ടത്? എന്തൊക്കെ ഫീച്ചറുകള്‍ ആണ് ഭാവിയില്‍ ബിസിനസ് വളരുമ്പോള്‍ ആവശ്യമായി വരുക? എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഇതിന്റെ ഉത്തരങ്ങള്‍ ചെറിയ പോയ്ന്റുകളായി കുറിച്ചിടുക. ശേഷം നേരിട്ട് കമ്പനികളെ സമീപിക്കുന്നതിന് മുന്നേ ഒരു സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റിനെ കാണുക. നിങ്ങളുടെ ആവശ്യങ്ങള്‍ അദ്ദേഹവുമായി ഡിസ്‌കസ് ചെയ്യുക. കൃത്യമായ ഒരു ഡോക്യുമെന്റ് ഉണ്ടാക്കുക.

• കൃത്യമായ ഒരു ബജറ്റ് ഉണ്ടായിരിക്കുക

പലരും കൃത്യമായ ബജറ്റ് പ്ലാന്‍ ഇല്ലാതെ ആണ് സോഫ്റ്റ്‌വെയര്‍ ചെയ്യാന്‍ തുടങ്ങുക. അവസാനം ഇത്
ഒരുപാട് പണം അനാവശ്യമായി ചെലവഴിക്കുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ബജറ്റ് തയാറാക്കുവാന്‍ കണ്‍സള്‍ട്ടന്റിന്റെ സഹായം തേടുകയോ നാലഞ്ചു കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുകയോ ചെയ്യാം.

• സമാന മേഖലയിലുള്ള കമ്പനികളുമായി ബന്ധപ്പെടുക

സമാന ബിസിനസ് മേഖലയില്‍ ഉള്ള കമ്പനികള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെ കുറിച്ച് കൃത്യമായി ചോദിച്ചു മനസിലാക്കി അഭിപ്രായം ആരായുക. വിപണിയില്‍ ലഭ്യമായ ഫ്രീ, ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകളെ കുറിച്ചും മനസിലാക്കുക.

•  കൃത്യമായ നിയമ പരിരക്ഷയുള്ള കരാറുകള്‍ വെക്കുക

കൃത്യമായ കരാറുകള്‍ സോഫ്റ്റ്‌വെയര്‍ ചെയ്യുമ്പോള്‍ അത്യാവശ്യമാണ്. ചെയ്യേണ്ട ഓരോ കാര്യങ്ങളെ കുറിച്ചും കൃത്യമായ ഡോക്യൂമെന്റുകള്‍ തയ്യാറാക്കി, അതിനു നിയമ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ കരാര്‍ ചെയ്യുക. കൃത്യമായ വില്‍പ്പനാനന്തര സേവനങ്ങള്‍ ലഭിക്കുമെന്ന് കരാറിലൂടെ ഉറപ്പു വരുത്തുക. നമുക്ക് വേണ്ടി ചെയ്യുന്ന സോഫ്റ്റ്‌വെയറിന്റെ വിവരങ്ങളും നമ്മുടെ ബിസിനസ് വിവരങ്ങളും രഹസ്യങ്ങളും ഒരേപോലെ സൂക്ഷിക്കുമെന്നു കരാറിലൂടെ ഉറപ്പു വരുത്തുക.

• ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിക്കുക

ബിസിനസ് വളരുംതോറും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള പ്ലാനോടെ ഏറ്റവും പുതിയതും അനുയോജ്യമായ തുമായ ടെക്‌നോളജി തെരഞ്ഞെടുക്കുക. ഇതിനു കണ്‍സള്‍ട്ടന്റിന്റെ സേവനം ഉപയോഗപ്പെടുത്തുക. ടെക്‌നോളജി മാനേജ് ചെയ്യുന്നതിനുള്ള ലൈസന്‍സ് ഫീസുകളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കുക.

• കമ്യൂണിക്കേഷന്‍ ചാനലുകള്‍

കൃത്യമായ മീറ്റിംഗ്, കമ്യൂണിക്കേഷന്‍ ചാനലുകള്‍ എന്നിവ തീരുമാനിക്കുക. കഴിയുന്നതും മെയ്ല്‍ വഴിയോ ഡോക്യുമെന്റ് വഴിയോ തീരുമാനങ്ങള്‍ എഴുതി വാങ്ങുക. കോള്‍ വഴി ഡിസ്‌കസ് ചെയ്താല്‍ ഉടനെ തന്നെ പോയ്ന്റുകള്‍ ഒരു മെയ്ല്‍ ആയി അയക്കുക

• റിലീസ് പ്ലാനുകള്‍ തീരുമാനിക്കുക

ഘട്ടം ഘട്ടമായി റിലീസ് ചെയ്യുന്ന 'അജൈല്‍ മെത്തേഡ്' ഉപയോഗിച്ച് റിലീസ് പ്ലാനുകള്‍ തീരുമാനിക്കുക. ഓരോ റിലീസിനും സമയവും, അതിന്റെ ഡെലിവറി, ഔട്ട് പുട്ട് എന്നിവ ആദ്യമേ തീരുമാനിക്കുക. ഓരോ റിലീസ് കഴിയുമ്പോളും അത് പൂര്‍ണമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പണം കൈമാറുകയും മുന്നോട്ടുള്ള അടുത്ത ഘട്ടം തീരുമാനിക്കുകയും ചെയ്യുക.

• ഡെലിവറി കൃത്യമാണെന്ന് ഉറപ്പു വരുത്തുക.

ഓരോ ഡെലിവറിയും കഴിയുമ്പോള്‍ കൃത്യമായി നമ്മള്‍ ഉപയോഗിക്കാന്‍ ഇരിക്കുന്ന ഓഫീസ് കംപ്യൂട്ടറിലും നമ്മുടെ ജീവനക്കാര്‍ക്കിടയിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുക. മുന്‍പേ ഒപ്പിട്ട കരാറുകള്‍ പ്രകാരമുള്ള ഡെലിവറി ആണെന്ന് കണ്‍സള്‍ട്ടന്റിനെ ഉപയോഗിച്ച് ഉറപ്പു വരുത്തുക. ഓഫീസിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ തയ്യാറായ നല്ല രണ്ടു മൂന്നു ജീവനക്കാരെ കൃത്യമായി
ട്രെയ്ന്‍ ചെയ്യിക്കുക.

• കൃത്യമായി സൈന്‍ ഓഫ് ചെയ്യുക

ഡെലിവറികള്‍ എല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ സര്‍വീസ് പീരീഡ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചു കൃത്യമായി സൈന്‍ ഓഫ് ചെയ്യുക. സൈന്‍ ഓഫ് ചെയ്തതിനു ശേഷം ഗ്രേസ് പിരീഡില്‍ ഏറ്റവും നല്ല രീതിയില്‍ തന്നെ ഫുള്‍ ലോഡ് ടെസ്റ്റ് ചെയ്ത്, എല്ലാ ഫീച്ചറുകളും ഉപയോഗിച്ച് വര്‍ക്ക് ചെയ്യുന്നുണ്ട് എന്നുറപ്പു വരുത്തുക.

നല്ല ഒരു സോഫ്റ്റ്‌വെയര്‍ ചെയ്തു നിങ്ങളുടെ ബിസിനസ് നിങ്ങളുടെ വിരല്‍ തുമ്പിലാക്കിയാല്‍ പിന്നെ വളര്‍ച്ചയുടെ പടവുകള്‍ എളുപ്പത്തില്‍ ചവിട്ടി കേറാം.

ഷിഹാബുദ്ദീന്‍ പി.കെ
സ്റ്റാര്‍ട്ടപ്പ്, msme ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് കണ്‍സള്‍ട്ടിംഗ് നല്‍കുന്ന വിന്‍വിയസ് ടെക്‌നോ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ യും ആണ് ലേഖകന്‍. ഇ-മെയ്ല്‍: shihab@winwius.com, www.winwius.com

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top