Nov 16, 2017
നാടന്‍ ചായ എന്റെ ദൗര്‍ബല്യം
ബിസിനസില്‍ നിന്ന് എണ്‍പതാം വയസില്‍ വിരമിക്കും അതുകഴിഞ്ഞാല്‍ പാര്‍ട്ടി ടൈം
facebook
FACEBOOK
EMAIL
ulliliruppu-of-parveen-hafeez-to-dhanam

രാവിലത്തെ സമയം എങ്ങനെ ചെലവഴിക്കും?

ആസ്വദിച്ച് ഒരു ചായ കുടിക്കും. പിന്നെ കുട്ടികളോടൊത്ത് കുറച്ച് സമയം ചെലവഴിക്കും.

ഭക്ഷണരീതികള്‍ എങ്ങനെയാണ്?

ഭക്ഷണം ആസ്വദിച്ചു കഴിക്കും. പക്ഷെ ഹെല്‍ത്തിയായ ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. വീട്ടിലുണ്ടാക്കുന്നതാണ് ഏറ്റവും ഇഷ്ടം. വീട്ടിലുണ്ടാക്കിയ ബിരിയാണി ആണെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് ആയി പോലും കഴിക്കാറുണ്ട്.

ഇഷ്ടഭക്ഷണം ഏതാണ്?

ചായ ഒരു ദൗര്‍ബല്യമാണ്. അതും നാടന്‍ ചായ.

ഏറ്റവും സ്വാധീനിച്ച വ്യക്തി?

രണ്ട് വ്യക്തികളുണ്ട്. മൂത്ത സഹോദരന്‍ റിയാസ് ആണ് ആദ്യത്തെ വ്യക്തി. എങ്ങനെ ആളുകളുമായി ഇടപഴകണം എന്നൊക്കെ കുട്ടിക്കാലത്ത് അദ്ദേഹത്തെ നോക്കി പഠിക്കുമായിരുന്നു. പിന്നീട് ഭര്‍ത്താവും സണ്‍റൈസ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ.ഹഫീസ് റഹ്മാനാണ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. പഠനകാലം മുതല്‍ ഇന്നുവരെ റിയാസും ഡോ.ഹഫീസും പരസ്പരം സുഹൃത്തുക്കളായിരുന്നുവെന്നത് മറ്റൊരു രസകരമായ കാര്യം. 

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്താണ്?

മിടുക്കികളായ മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാകാന്‍ കഴിഞ്ഞത്.

അടുത്തകാലത്ത് ഏറ്റവും സന്തോഷം തോന്നിയ സംഭവം?

മൂത്ത മകളുടെ വിവാഹം. അതുവഴി ഒരു മകനെ കിട്ടിയതും.

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

വെല്ലുവിളികളില്ല. സാഹചര്യങ്ങളേയുള്ളു. അത്തരം സാഹചര്യങ്ങളില്‍ വൈകാരികത മാറ്റിവെച്ച് ലോജിക്കല്‍ ആയി ചിന്തിക്കാന്‍ ശ്രമിക്കും.

പ്രസംഗിക്കാന്‍ ഇഷ്ടമുള്ള വിഷയം?

പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതത്തിന്റെ ടേണിംഗ് പോയ്ന്റ് ആയ സമയത്ത് അവര്‍ക്ക് പ്രചോദനം നല്‍കുന്നത്.

ഈയിടെ വായിച്ച പുസ്തകം

പുസ്തകങ്ങളിലൂടെ വളര്‍ന്ന ബാല്യമായിരുന്നു എന്റേയും സഹോദരങ്ങളുടേയും. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ വായിക്കും. അടുത്തിടെ വായിച്ചത് കല്‍ക്കട്ടയിലെ ചേരികളെക്കുറിച്ചുള്ള 'സിറ്റി ഓഫ് ജോയ്' എന്ന പുസ്തകമാണ്.

ജീവിതത്തില്‍ എടുത്ത ഏറ്റവും നിര്‍ണായകമായ തീരുമാനം?

ഡോ.ഹഫീസ് റഹ്മാനെ വിവാഹം ചെയ്തത്. അഞ്ചു മണിക്കൂറോളം 'ഇന്റര്‍വ്യൂ' നടത്തിയശേഷമാണ് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത്. 

എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കും. കുടുംബത്തിലെ പ്രായമായവരെ പരിചരിക്കുന്നതിലും വളരെ സന്തോഷം തോന്നാറുണ്ട്.

ആത്മവിശ്വാസം തോന്നുന്നത് എപ്പോഴാണ്?

ഹൈ ഹീല്‍സ് ധരിക്കുമ്പോള്‍.

മറ്റുള്ളവരില്‍ ഏറ്റവും വെറുക്കുന്ന സ്വഭാവം?

നെഗറ്റിവിറ്റി

വിലപ്പെട്ടതായി കരുതുന്ന വ്യക്തിപരമായ നേട്ടം?

എന്റെ ആദ്യ കുഞ്ഞായ സണ്‍റൈസിനെ ഇപ്പോള്‍ കാണുന്ന നിലയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ ഭാഗമായത്.

ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്

എന്റെ വീടു തന്നെ. ലാസ് വേഗാസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടതാണ്.

ഇഷ്ട സിനിമ, ഗാനം?

രസകരമായ കുടുംബചിത്രങ്ങളാണ് ഇഷ്ടം. ഹിന്ദിയിലെയും ഇംഗ്ലീഷിലെയും പഴയ ഗാനങ്ങള്‍ ഏറെയിഷ്ടമാണ്.

മാസത്തില്‍ എത്ര ദിവസം യാത്രയിലായിരിക്കും?

ഏഴു ദിവസത്തോളം.

താങ്കളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?

ഞാന്‍ ഒരു ഇമോഷണല്‍ വ്യക്തി കൂടിയാണ്. ചില സാഹചര്യങ്ങള്‍ വൈകാരികമായി തളര്‍ത്തുമെങ്കിലും അതില്‍ നിന്ന് അതിവേഗം ഉയര്‍ത്തെഴുന്നേല്‍ക്കും.

താങ്കളുടെ ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക

ഭര്‍ത്താവ് ഡോ.ഹഫീസ് റഹ്മാന്‍.

ആദ്ധ്യാത്മികതയോടുള്ള കാഴ്ചപ്പാട്?

പ്രാര്‍ത്ഥനകളും പ്രവൃത്തികളും ഒരുപോലെ പ്രധാനമാണ്.

ഈ ഊര്‍ജസ്വലമായ വ്യക്തിത്വത്തിന്റെ രഹസ്യമെന്താണ്?

പൊസിറ്റീവ് ചിന്തകള്‍. കൃത്യമായ വര്‍ക്കൗട്ട്.

ഇവിടെ ചോദിച്ചിട്ടില്ലാത്ത എന്നാല്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യവും ഉത്തരവും

ജീവിതത്തില്‍ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവരോട് പറയാനുള്ളതെന്താണ്?

എനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇത് സാധ്യമാണ്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top