Aug 30, 2017
എന്റെ ഏറ്റവും മികച്ച സിനിമ വരാനിരിക്കുന്നതേയുള്ളൂ
വിവിധ രംഗങ്ങളിലെ പ്രശസ്തരോട് നിങ്ങള്‍ ചോദിക്കാനാഗ്രഹിച്ചത് ഞങ്ങള്‍ ചോദിക്കുന്നു; അവരുടെ ഉള്ളിലിരുപ്പ് അറിയാന്‍
facebook
FACEBOOK
EMAIL
ullilirippu-siby-malayil

സിബി മലയില്‍, സിനിമ സംവിധായകന്‍

 രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?

പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം പ്രാര്‍ത്ഥന, ബൈബിള്‍ വായന. പിന്നെ ചായ കുടിച്ച ശേഷം പത്രം വായിക്കും.

ഭക്ഷണരീതികള്‍ എങ്ങനെയാണ്?
വീട്ടില്‍ ഉണ്ടാക്കുന്ന എന്ത് ഭക്ഷണവും ഇഷ്ടമാണ്. അപ്പം, മുട്ടക്കറി, ഇഡലി, ദോശ എന്നിവയോട് അല്‍പ്പം പ്രിയം കൂടുതലാണ്. ഉച്ചക്ക് മീന്‍കറി കൂട്ടി ഊണ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്?
ആഗ്രഹിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നത്. ഒരു സിനിമ സംവിധായകന്‍ ആകണം എന്നായിരുന്നു ആഗ്രഹം. അത് നടന്നു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍?
കരിയറില്‍ നവോദയ അപ്പച്ചന്റെ മകന്‍ ജിജോയും, ജീവിതത്തില്‍ എന്റെ അപ്പച്ചനും

അടുത്ത സുഹൃത്തുക്കള്‍?
സിനിമക്കാര്‍ക്കിടയില്‍ എനിക്ക് സൗഹൃദം കുറവാണ്. അന്നും ഇന്നും കൂടെയുള്ളത് സ്‌കൂളിലെയും കോളെജിലെയും സഹപാഠികളാണ്

ജീവിതത്തില്‍ ഏറെ സന്തോഷം നല്‍കിയ സാഹചര്യം?
മകള്‍ സേബ ഒരു ആര്‍ക്കിടെക്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചത്. അവളുടെ കരിയറിലെ വളര്‍ച്ചയും നേട്ടങ്ങളുമാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ?
ആദ്യ സിനിമ റിലീസ് ആകുന്നതിനു മുന്‍പ് അപ്പച്ചന്‍ മരിച്ചത്. ഞാന്‍ ആദ്യ സിനിമക്ക് തയ്യാറെടുക്കുമ്പോള്‍ അപ്പച്ചന്‍ ആശുപത്രിയില്‍ ആയിരുന്നു. മരണക്കിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം എനിക്ക് നല്ലതു മാത്രമേ വരൂ എന്ന് പറഞ്ഞ് അനുഗ്രഹിച്ചു.

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍?
മഞ്ഞവെയില്‍ മരണങ്ങള്‍, ആട് ജീവിതം, പിന്നെ എം ടി യുടെയും ടി ഡി രാമകൃഷ്ണന്റെയും പുസ്തകങ്ങള്‍

ആരാധിക്കുന്ന നായകന്‍?
ഞാന്‍ അന്നും ഇന്നും എന്നും മോഹന്‍ലാലിന്റെ ആരാധകനാണ്

കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓര്‍മ?
അവധിക്കാലത്ത് കാഞ്ഞിരപ്പള്ളിയിലുള്ള അമ്മവീട്ടില്‍ പോകുന്നത്.

മറ്റുള്ളവരില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യം?
തീയറ്ററില്‍ ഫോണ്‍ ഉപയോഗിക്കുന്നതും മറ്റുള്ളവരുടെ പ്രൈവസിയില്‍ അനാവശ്യമായി ഇടപെടുന്നതും ഉള്‍ക്കൊള്ളാന്‍ ആവാത്ത കാര്യങ്ങളാണ്

താങ്കളില്‍ മാറ്റം വരണം എന്നാഗ്രഹിക്കുന്ന കാര്യം?
ഞാന്‍ വളരെ ആബ്‌സെന്റ് മൈന്‍ഡഡ് ആണ്.

പലപ്പോഴും ഒരേ കാര്യം ആവര്‍ത്തിച്ചു പറഞ്ഞാലേ ഞാന്‍ ശ്രദ്ധിക്കുകയുള്ളൂ. ഈ സ്വഭാവം ഒന്ന് മാറ്റിയാല്‍ കൊള്ളാം എന്നുണ്ട്.

മനസില്‍ ഏറ്റവും കൂടുതല്‍ താലോലിക്കുന്ന വ്യക്തിപരമായ സ്വപ്നം?
ഞാന്‍ ഇതുവരെ എന്റെ ഏറ്റവും മികച്ച സിനിമ സംവിധാനം ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അത് ചെയ്യണം. പിന്നെ, എന്റെ നാടായ ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യണം. പൂര്‍ണമായും ആലപ്പുഴയില്‍ ചിത്രീകരിക്കുന്ന ഒരു സിനിമ.

ഇഷ്ടപ്പെട്ട സിനിമകള്‍ ?
സദയം, സിങ്ക്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ (ഇംഗ്ലീഷ്)

എങ്ങനെയാണ് ദേഷ്യം നിയന്ത്രിക്കുന്നത് ?
ദേഷ്യം പൊതുവെ കുറവാണ്. ദേഷ്യം വന്നാല്‍ തന്നെ അത് പുറത്ത് പ്രകടിപ്പിക്കാറില്ല എന്നതാണ് വാസ്തവം

ഏറ്റവും വലിയ ക്രിട്ടിക്?
മകള്‍ സേബ, അവള്‍ നെഗറ്റീവുകള്‍ കണ്ടെത്തി തുറന്നു പറയും. മകന്‍ എന്തിന്റെയും പോസിറ്റിവ് വശങ്ങള്‍ മാത്രമേ കാണൂ

സാധാരണയായി പേഴ്‌സില്‍ എത്ര രൂപ സൂക്ഷിക്കും?
മാക്‌സിമം 5000 രൂപ. പലപ്പോഴും പേഴ്‌സ് എടുക്കാന്‍ തന്നെ മറക്കും. പെട്രോള്‍ അടിച്ചശേഷം പണം കൊടുക്കാന്‍ പേഴ്‌സ് ഇല്ലാതായ സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്

താങ്കളെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യം?
ഞാന്‍ നന്നായി പാചകം ചെയ്യും, പ്രത്യേകിച്ച് മീന്‍ വിഭവങ്ങള്‍. പലപ്പോഴും ബ്രേക്ഫാസ്റ്റ് ചുമതല ഏറ്റെടുത്ത് ചെയ്യാറുണ്ട്. ഞാന്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ ആരാധകരാണ് എന്റെ മക്കള്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top