Jan 02, 2017
ഒരു സിംപിള്‍ ആശയത്തിന്റെ പവര്‍ഫുള്‍ വിജയം
80 രാജ്യങ്ങളിലായി അഞ്ഞൂറിലേറെ നഗരങ്ങളില്‍ അഞ്ച് കോടിയിലേറെ യാത്രക്കാരും 20 ലക്ഷം ഡ്രൈവര്‍മാരും
facebook
FACEBOOK
EMAIL
uber-online-taxi-services-success-story-of-travis-kalanick

യൂബര്‍ എന്ന ബള്‍ബ് എങ്ങനെയാണ് മിന്നിയത്? ട്രാവിസ് കലാനിക്ക് എന്ന നാല്‍പതുകാരനോട് ആരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം. പാരീസില്‍ വെച്ച് ഒരു കോണ്‍ഫറന്‍സിന് സമയത്ത് എത്താന്‍ ടാക്‌സി കിട്ടാതെ വിഷമിച്ചപ്പോള്‍ തോന്നിയ ആശയം ഇന്ന് നാല് ലക്ഷം കോടിയുടെ ആസ്തിയുള്ള കമ്പനിയാണ്. 80 രാജ്യങ്ങളിലായി അഞ്ഞൂറിലേറെ നഗരങ്ങളില്‍ അഞ്ച് കോടിയിലേറെ യാത്രക്കാരും 20 ലക്ഷം ഡ്രൈവര്‍മാരുമുള്ള വിശാലമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക്.

'നമുക്ക് എന്തേ ഈ ഐഡിയ നേരത്തേ തോന്നിയില്ല?' എന്ന് ദാസന്മാരും വിജയന്മാരും അമ്പരപ്പോടെ എങ്ങനെ ചോദിക്കാതിരിക്കും. അത്ര ലളിതമാണ് യൂബറിന്റെ ആശയവും പ്രവര്‍ത്തനവും സേവനവും. സ്വന്തമായി കാറുള്ളവരെയും യാത്രയ്ക്കായി ഓട്ടോറിക്ഷയെയും ബസിനേയും ആശ്രയിച്ചിരുന്നവരെയും ഒരുപോലെ പുതിയൊരു യാത്രാമാര്‍ഗം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു എന്നത് തന്നെയാണ് യൂബറിന്റെ ഏറ്റവും വലിയ വിജയം. ടെക്‌നോളജിയുടെ സഹായത്തോടെ, ഒരു വലിയ പ്രശ്‌നത്തിന് ലളിതമായ പരിഹാരം.
ലോകത്തെ ഏറ്റവും സമ്പന്നമായ സ്റ്റാര്‍ട്ടപ്പാണ് ഇന്ന് യൂബര്‍. അടുത്ത 100 ബില്യണ്‍ ഡോളര്‍ കമ്പനി എന്ന് ബിസിനസ് പ്രവാചകര്‍. ഫോബ്‌സിന്റെ 'വേള്‍ഡ്‌സ് മോസ്റ്റ് പവര്‍ഫുള്‍ പീപ്പിള്‍' ലിസ്റ്റില്‍ 64 ആണ് ട്രാവിസിന്റെ സ്ഥാനം.
തുടക്കം സിംപിള്‍
'എവരിവണ്‍സ് പ്രൈവറ്റ് ഡ്രൈവര്‍' എന്ന ടാഗ്‌ലൈനോടെ ട്രാവിസും സുഹൃത്ത് ഗാരറ്റ് ക്യാമ്പും ചേര്‍ന്ന് രൂപം കൊടുത്ത യൂബറിന്റെ തുടക്കം 2008ല്‍ പാരീസിലെ ഒരു റോഡരുകിലാണ്. ആവശ്യമായ സമയത്ത് ആവശ്യമായ സ്ഥലത്ത് ടാക്‌സി ലഭിക്കാതിരിക്കുക എന്ന ആഗോള പ്രശ്‌നത്തിന് സാങ്കേതികവിദ്യയിലൂടെ രണ്ടു പേരും ചേര്‍ന്ന് ഒരു ഉത്തരം കണ്ടെത്താന്‍ ശ്രമം തുടങ്ങിയതും അവിടെ നിന്നാണ്. പരിഹാരം മൊബീലില്‍ ലഭ്യമാകണം, ഫാസ്റ്റ് ആകണം, ആവശ്യമുള്ള സ്ഥലത്ത് ടാക്‌സി എത്തണം... ഇതായിരുന്നു പ്രധാന കണ്ടീഷനുകള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ന്യൂയോര്‍ക്കില്‍ യൂബര്‍ അവതരിച്ചു, ഏതാനും കാറുകള്‍ മാത്രമായിരുന്നു ആദ്യം. പിന്നീട് സാന്‍ ഫ്രാന്‍സിസ്‌കോയില്‍. മൊബീല്‍ ടാക്‌സി സര്‍വീസിന്റെ വാര്‍ത്ത കൂടുതല്‍ പേരിലെത്താന്‍ അധികം നാള്‍ വേ്യുിവന്നില്ല. കൂടുതല്‍ നഗരങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക്... കൊച്ചി ഉള്‍പ്പടെ അഞ്ഞൂറിലേറെ നഗരങ്ങളില്‍ ഇപ്പോള്‍ യൂബറിന്റെ സേവനം ലഭ്യമാണ്. സാധാരണ ടാക്‌സികളെക്കാള്‍ കുറഞ്ഞ നിരക്കും കൂടുതല്‍ സൗകര്യങ്ങളും ഈ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മോഡലിന്റെ പെരുമ പരത്തി, വളരെ പെട്ടെന്ന്. യൂബറിന്റെ ഇന്ത്യന്‍ യൂണിറ്റായ യൂബര്‍ ഇന്ത്യ സിസ്റ്റത്തിനു കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിലുണ്ടായത് 442 ശതമാനം വര്‍ധനയാണ്. 69 കോടിയില്‍ നിന്ന് 374 കോടിയിലേക്ക്. ഇന്ത്യയില്‍ സേവനം തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ വന്‍ വളര്‍ച്ചയാണ് യൂബര്‍ നേടിയത്.

പാളിപ്പോയ സ്റ്റാര്‍ട്ടപ്പുകള്‍
ആദ്യ സംരംഭത്തിലൂടെ വിജയം കണ്ടെത്തി എന്ന അവകാശവാദമൊന്നുമില്ല ട്രാവിസിന്. കാരണം, ആദ്യം പരാജയപ്പെട്ടത് രണ്ട് സ്റ്റാര്‍ട്ടപ്പുകളാണ്. ആദ്യത്തേത് സ്‌കൂള്‍ കാലത്ത് തുടങ്ങിയ സ്‌കൗര്‍ എക്‌സ്‌ചേഞ്ച് എന്ന മള്‍ട്ടിമീഡിയ സെര്‍ച്ച് എന്‍ജിന്‍. ഓണ്‍ലൈനില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സഹായിച്ച ഈ സംരംഭം ട്രാവിസിന് നേടിക്കൊടുത്തത് നഷ്ടപരിഹാരം ചോദിച്ചുകൊണ്ടുള്ള വമ്പന്‍ മ്യൂസിക് കമ്പനികളുടെ വക്കീല്‍ നോട്ടീസ്. സംരംഭം മതിയാക്കി, പാപ്പര്‍ ഹര്‍ജി നല്‍കേണ്ടി വന്നു കൊച്ചു ബിസിനസുകാരന്.

അടുത്തത് കുറച്ചുകാലം കൂടി നീ നിന്നു. മീഡിയ കമ്പനികള്‍ക്ക് വീഡിയോ ഫയലുകള്‍ ഓണ്‍ലൈനില്‍ നല്‍കാന്‍
സഹായിക്കുന്ന റെഡ് സ്വൂഷിന്റെ പരാജയത്തിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നെന്നു പിന്നീട് ട്രാവിസ് പറയും. 19 മില്യണ്‍ ഡോളറിനാണ് ഈ കമ്പനി വിറ്റത്.

''എങ്ങനെ ഒരു സംരംഭകനാകണം എന്നത് ആരെയും പഠിപ്പിക്കാന്‍ കഴിയില്ല. വെള്ളത്തിലേക്ക് ചാടുക, നീന്തുക, അത്ര തന്നെ,'' എന്ന് ട്രാവിസ്.

''യൂബറിന് മുന്‍പ് ഞാന്‍ നേരിട്ടത് പരാജയങ്ങളാണ്. സംരംഭം എന്തായാലും നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ പ്രോജക്റ്റില്‍ നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നതാണ് അതില്‍ പ്രധാനം. ഇല്ല എന്നാണു ഉത്തരമെങ്കില്‍ ആ പരിപാടി അവസാനിപ്പിച്ചോളൂ. നിങ്ങള്‍ക്ക് യാതൊരുവിധ വരുമാനവും ലഭിക്കാത്ത അവസ്ഥ എത്തിയാലും ഇതുതന്നെ ചെയ്യണം.''
വ്യത്യസ്ത ഓഫറുകളും സേവനങ്ങളും വിശേഷ അവസരങ്ങളില്‍ ഹെലിക്കോപ്റ്റര്‍ പോലുള്ള സര്‍വീസും മറ്റുമായി യൂബര്‍ സര്‍വീസ് കൂടുതല്‍ വിശാലമാകുകയാണ്, ദിനംപ്രതി. നിങ്ങളുടെ വാലന്റൈന്‍ സമ്മാനങ്ങളും ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ഇനി എത്തുന്നത് ചിലപ്പോള്‍ യൂബര്‍ വഴിയാകും. മൊബീലില്‍ യൂബര്‍ ആപ്പ് ഉണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തിനു കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാം എന്നത് ട്രാവിസിന്റെ ഗാരന്റി.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
3
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top