Jan 07, 2017
ഒരു ഹോള്‍സെയ്ല്‍ മാര്‍ക്കറ്റിന്റെ കഥ
ചൈനക്കാരുടെ ബിസിനസിനോടുള്ള സമീപനവും അവരുടെ അച്ചടക്കവും അനുകരണീയമാണ്: ദീപക് അസ്വാനി
facebook
FACEBOOK
EMAIL
travel-deepak-aswani-business-trip

ഇക്കഴിഞ്ഞ ജൂലൈയില്‍ ഞാന്‍ ചൈനയിലെ - അല്ല, ലോകത്തിലെ തന്നെ, ഏറ്റവും വലിയ ഹോള്‍സെയ്ല്‍ മാര്‍ക്കറ്റ് ആയ യിവു മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. കേരളീയര്‍ക്ക് അനുകരിക്കാവുന്ന ഒട്ടേറെ മാതൃകകള്‍ ഞാനവിടെ കണ്ടു . 

ഷാങ്ഹായ് നഗരത്തില്‍ നിന്ന് മൂന്നു മണിക്കൂര്‍ യാത്രയുണ്ട് യിവുവിലേക്ക്. സമയം അനുവദിക്കുമെങ്കില്‍ ലോക്കല്‍ ട്രെയിന്‍ യാത്ര ആസ്വാദ്യകരമാണ്. നാലു മണിക്കൂര്‍ വേണം ലോക്കല്‍ ട്രെയിനില്‍ യിവുവില്‍ എത്താന്‍. ഒരു കൂറ്റന്‍ നഗരത്തിന്റെ പ്രൗഢിയില്ലെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഈ നഗരത്തിലുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരികളും വ്യവസായികളുമടക്കം നിരവധി പേര്‍ എന്നും ഇവിടേയ്ക്ക് ഒഴുകി എത്തുന്നു.ഭൂമിയിലെ ഏതു സമൂഹത്തിനും ആവശ്യമായതെല്ലാം, എത്ര വലിയ അളവിലും വിലയുടെ ഏതു റേഞ്ചിലും ഇവിടെ കിട്ടുന്നു എന്നതാണ് യിവുവിന്റെ ആകര്‍ഷണീയത. കേരളത്തില്‍ നിന്ന് വരുന്നവരെ ഭാഷയടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുന്നതിനായി ഇവിടെ വാസമുറപ്പിച്ച മലയാളികളെ കാണാന്‍ കഴിഞ്ഞു.

എന്തും കിട്ടുമെങ്കിലും ഭാഷയാണ് ഇവിടുത്തെ പ്രധാന വില്ലന്‍. ഇവിടത്തെ വ്യാപാരികള്‍ക്ക് ചൈനീസ് അല്ലാതെ മറ്റൊരു ഭാഷയും കാര്യമായി അറിയില്ല. അതുകൊണ്ട് ദ്വിഭാഷി ഇല്ലാതെ വിലപേശല്‍ നടക്കില്ല. ഈ സ്ലോട്ടിലാണ് മലയാളികളും മറ്റ് ഇന്ത്യന്‍ സ്റ്റേറ്റുകാരും യിവുവില്‍ ജോലി ചെയ്യുന്നത്. ഹോള്‍സെയ്ല്‍ മാര്‍ക്കറ്റ് എന്ന് പറയുമ്പോള്‍ നമ്മുടെ ഉള്ളില്‍ ചില ധാരണകള്‍ ഉണ്ടാകും. എന്നാല്‍ യിവു അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഞെട്ടിക്കും. കാരണം കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ ഒരു ലോകമാണത്.
ഇന്ത്യയിലോ, ലോകത്തു മറ്റെവിടേയുമോ ഇത് പോലൊന്ന് ഞാന്‍ കണ്ടിട്ടില്ല, യിവു മാര്‍ക്കറ്റിന്റെ പ്രൊമോഷന്‍ ബ്രോഷര്‍ തന്നെ ഇതിന്റെ വിസ്തൃതി വ്യക്തമാക്കുന്നുണ്ട്. 

ഇനി നിങ്ങള്‍ ഉദ്ദേശിച്ച സാധനം കിട്ടിയില്ലെന്നിരിക്കട്ടെ, എന്താണ് നിങ്ങളുടെ മനസിലുള്ളതെന്നു വ്യക്തമാക്കുകയോ, ഒരു മോഡല്‍ കാണിക്കുകയോ ചെയ്താല്‍ മതി ദിവസങ്ങള്‍ക്കകം സാധനം റെഡി ആക്കി കയ്യില്‍ തരും. ഹോളി മഹോത്സവത്തിന് കളര്‍ വെള്ളം ചീറ്റിക്കാനുപയോഗിക്കുന്ന പിച്കാരി പമ്പ്, തോക്കിന്റെ മോഡലില്‍ വ്യത്യസ്ത തരം കളര്‍ കാട്രിഡ്ജുകള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കി അതിശയിപ്പിച്ചവരാണിവര്‍. വര്‍ണ്ണ വൈവിധ്യമാര്‍ന്ന ക്രിസ്മസ് ട്രീകളും വിളക്കുകളും ലോക മാര്‍ക്കറ്റിലെത്തുന്നതും യിവുവില്‍ നിന്നുതന്നെ. കൃത്രിമ പൂക്കള്‍ മാത്രം വില്‍ക്കുന്ന ഒരു ഏരിയ ഉണ്ട്. ചിലയിടങ്ങളില്‍ പൂക്കളുടെ വിവിധ ഭാഗങ്ങള്‍ മാത്രം വില്‍ക്കുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. 365 ദിവസവും ഈ ചന്ത ഓപ്പണായിരിക്കും.


സ്ത്രീകളാണ് യിവു മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നതെന്നു പറയാം. സെയ്ല്‍സില്‍ ഏതാണ്ട് പൂര്‍ണമായി പെണ്‍ മേല്‍കോയ്മയാണ്. മിക്കവരുടെയും കുട്ടികളും അവരോടൊപ്പമുണ്ട്. വ്യാപാരത്തിനൊപ്പം കുട്ടികളുടെ കാര്യവും അവര്‍ ശ്രദ്ധിക്കുന്നു. ഇത്ര വലിയ വ്യാപാര മേഖലയില്‍ പാലിക്കുന്ന വൃത്തിയും വെടിപ്പും ശ്രദ്ധേയമാണ്. യിവുവില്‍ എല്ലാ ദിവസവും കടയിലെ സ്ത്രീകള്‍ കട പൂട്ടുന്നതിനു മുമ്പ് പൂര്‍ണമായി കഴുകി വൃത്തിയാക്കുന്നു. കടകള്‍ മാത്രമല്ല മാര്‍ക്കറ്റിനകത്തെ കോമണ്‍ ഏരിയയും കഴുകി വെടിപ്പാക്കിയ ശേഷമാണ് ഇവര്‍ പോകുന്നത്. മാര്‍ക്കറ്റ് ഇത്രയും വിശാലമായതിനാല്‍ നമുക്ക് ഒറ്റയ്ക്ക് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും; പ്രത്യേകിച്ച് ഭാഷ. ഇതിനു ഗൈഡുകളുടെയും ദ്വിഭാഷികളുടെയും സേവനം ലഭ്യമാണ്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top