Dec 28, 2017
കളിപ്പാട്ടങ്ങള്‍ക്കായി ഒരു മായിക ലോകം
മൂന്നു നില കെട്ടിടം നിറയെ വിവിധ തരം കളിപ്പാട്ടങ്ങള്‍! ഉരുട്ടിക്കളിക്കാനും പുറത്തുകയറി യാത്ര ചെയ്യാനും ഊഞ്ഞാലാടാനും ഊര്‍ന്നിറങ്ങാനും തുടങ്ങി സങ്കല്‍പ്പത്തിലെ എല്ലാത്തരം കളിയുപകരണങ്ങളും ലഭ്യമാകുന്നൊരിടം.
facebook
FACEBOOK
EMAIL
too-two-kids-new-world-for-toys-and-lots-of-fun-in-kerala

മൂന്നു നില കെട്ടിടം നിറയെ വിവിധ തരം കളിപ്പാട്ടങ്ങള്‍! ഉരുട്ടിക്കളിക്കാനും പുറത്തുകയറി യാത്ര ചെയ്യാനും ഊഞ്ഞാലാടാനും ഊര്‍ന്നിറങ്ങാനും തുടങ്ങി സങ്കല്‍പ്പത്തിലെ എല്ലാത്തരം കളിയുപകരണങ്ങളും ലഭ്യമാകുന്നൊരിടം..... ഒരു കുട്ടിയുടെ സ്വപ്‌നമാണോ എന്നു സംശയിക്കേണ്ട. ഇത് യാഥാര്‍ത്ഥ്യമാണ്. 
കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ടയിലാണ്് റ്റൂറ്റു കിഡ്‌സ് എന്ന പേരില്‍ കളിപ്പാട്ടങ്ങളുടെ വിസ്മയ ലോകം തുറന്നിരിക്കുന്നത്. നവജാത ശിശുക്കള്‍ മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളുടെ വൈവിധ്യ നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പാല്‍ക്കുപ്പി മുതല്‍ ചാര്‍ജബ്ള്‍ കാര്‍ വരെയും ഇന്‍ഡോറിനും ഔട്ട്‌ഡോറിനും യോജിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കും ഇവിടെ ലഭ്യമാകും. റ്റൂറ്റു കിഡ്‌സ് ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദാണ് നിര്‍വഹിച്ചത്.
മൂന്നു നിലകളാണ് റ്റൂറ്റു കിഡ്‌സ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ നില ആക്റ്റിവിറ്റി ടോയ്‌സുകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. രണ്ടാമത്തെ നിലയില്‍ കുറച്ചു കൂടി വലിയ കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍. മൂന്നാമത്തെ നിലയില്‍ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് തന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്ക് ഓരോ ഉപകരണവും അനുഭവിച്ചറിയാം. കൊള്ളാമെന്ന് തോന്നുന്നവയെ കൈയോടെ വീട്ടിലുമെത്തിക്കാം. 7000 ചതുരശ്രയടിയാണ് റ്റൂറ്റു കിഡ്‌സിന്റെ വിസ്തൃതി. വിശാലമായ പാര്‍ക്കിഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 
കേരളത്തില്‍ തന്നെ ഇത്തരത്തിലൊന്ന് ഇതാദ്യമാണെന്ന് റ്റൂറ്റു കിഡ്‌സിന്റെ സാരഥി യഹ്യ കെ.പി പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിപ്പമേറിയ കളിപ്പാട്ട കട എന്നതിലുപരി എല്ലാ കാറ്റഗറിയിലും പെട്ട കളിയുപകരണങ്ങള്‍ വില്‍ക്കുന്നൊരിടം എന്നതാണ് റ്റൂറ്റു കിഡ്‌സിനെ വ്യത്യസ്തമാക്കുന്നത്. 49 രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെ വില വരുന്ന കളിപ്പാട്ടങ്ങള്‍ ഇവിടെയുണ്ട്. കളിപ്പാട്ടത്തിനു പുറമേ നവജാത ശിശുക്കള്‍ക്കുള്ള വസ്ത്രങ്ങളും ഇവിടെ ലഭിക്കും.

പാര്‍ക്കിനായിപ്രത്യേക വിഭാഗം

മൂന്നാം നിലയില്‍ വിശാലമായ പാര്‍ക്ക് ഒരുക്കിയിരിക്കുന്ന റ്റൂറ്റു കിഡ്‌സ് വിവിധ സ്ഥലങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് പാര്‍ക്ക് സെറ്റ് ചെയ്ത് നല്‍കുന്നു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ഉല്‍പ്പന്നങ്ങളുണ്ട്. റിസോര്‍ട്ട്, സ്‌കൂള്‍, ഹോട്ടലുകള്‍, വീടുകള്‍, അപ്പാര്‍ട്ട്‌മെന്റ്/വില്ല എന്നിവയ്‌ക്കൊക്കെ അനുയോജ്യമായ തരം വ്യത്യസ്ത പാര്‍ക്കുകള്‍ ഒരുക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. പാര്‍ക്ക് സെറ്റ് ചെയ്ത് നല്‍കുവാനായി പ്രത്യേക വിദഗ്ധര്‍ തന്നെ റ്റൂറ്റുവിന് കീഴിലുണ്ട്. സംസ്ഥാനത്തെ നിരവധി സ്‌കൂളുകളില്‍ ഇതിനകം തന്നെ ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ സെറ്റ് ചെയ്ത് നല്‍കിയിട്ടുണ്ടണ്ട്. കണ്ണൂരിലെ റ്റൂറ്റു കിഡ്‌സ് ഷോറൂം വഴിയാണ് ഇത്. 20,000 രൂപ മുതല്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ലഭ്യമാണ്. ഇതോടൊപ്പം കൃത്രിമ പുല്ലും റ്റൂറ്റു കിഡ്‌സ് ലഭ്യമാക്കുന്നു.

ഗുണനിലവാരത്തില്‍ ശ്രദ്ധ

ഏറ്റവും മികച്ച മെറ്റീരിയല്‍ ഉപയോഗിച്ച് സ്വന്തമായി അസംബ്ള്‍ ചെയ്യുന്ന കളിപ്പാട്ടങ്ങളാണ് റ്റൂറ്റു കിഡ്‌സില്‍ ലഭ്യമാക്കുന്നത്. ഇതിനു പുറമേ ഉന്നത ഗുണമേന്മയുള്ള കളിപ്പാട്ടങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. 

ദശാബ്ദങ്ങളുടെ പാരമ്പര്യം

കണ്ണൂരില്‍ കഴിഞ്ഞ 22 വര്‍ഷത്തിലേറെയായി ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് യഹ്യ. 2004 ല്‍ കളിപ്പാട്ട മേഖലയിലേക്ക് കടന്നു. 2015 ലാണ് റ്റൂറ്റു കിഡ്‌സിന്റെ ആദ്യ ഷോറൂം കണ്ണൂരില്‍ തുറക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും റ്റൂറ്റു കിഡ്‌സില്‍ ഉപഭോക്താക്കള്‍ എത്തുന്നു. യഹ്യ ഡെസിഗ്നേറ്റഡ് പാര്‍ട്ട്ണര്‍ ആയ ജിംസ് ട്രേഡിംഗ് എല്‍എല്‍പിയാണ് കോഴിക്കോട്ടെ റ്റൂറ്റു കിഡ്‌സ് ഷോറൂം അവതരിപ്പിക്കുന്നത്.

അമ്മമാര്‍ക്കായി ക്ലബ്

കോഴിക്കോട്ടെ പുതിയ ഷോറൂമുമായി ബന്ധപ്പെട്ട് അമ്മമാരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാനുള്ള ലക്ഷ്യം കൂടി റ്റൂറ്റു കിഡ്‌സിനുണ്ട്. പീഡിയാട്രീഷ്യന്‍, പാരന്റിംഗ് എക്‌സ്‌പേര്‍ട്ട് എന്നിവരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഈ ക്ലബ് മാസം തോറും ക്ലാസുകള്‍ സംഘടിപ്പിക്കുകയും മികച്ച പാരന്റിംഗ് അനുഭവം നല്‍കാന്‍ ഓരോരുത്തരേയും പ്രാപ്തമാക്കുകയും ചെയ്യും. കുട്ടികളെ സംബന്ധിച്ച ആകുലതകള്‍ പങ്കുവെക്കാനുള്ള ഒരിടമായും അതിനുള്ള പോംവഴി വിദഗ്ധരില്‍ നേടാനുള്ള വഴിയായും ഈ കൂട്ടായ്മയെ പ്രയോജനപ്പെടുത്താനാകും. മെച്ചപ്പെട്ട സേവനത്തിനായി വാട്‌സ് ആപ്പ് കൂട്ടായ്മയും ഇതോടൊപ്പമുണ്ടാകും. ഫോണ്‍: 0495 4850243, 9656325163, ഇ-മെയ്ല്‍: ശിളീ@ീേീംേീ.ശി, ംംം.ീേീംേീ.ശി

'റ്റൂറ്റു കിഡ്‌സ് ട്രെന്‍ഡ് സെറ്റര്‍'

2004ല്‍ സമ്മാനങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന ഷോറൂമിലൂടെ ബിസിനസ് രംഗത്ത് എത്തിയതാണ് യഹ്യ എന്ന യുവാവ്. സഹോദരങ്ങളുടെ ശിക്ഷണത്തില്‍ ബിസിനസിലെ ബാലപാഠങ്ങള്‍ പഠിച്ച യഹ്യ വളരെപ്പെട്ടെന്നു തന്നെ ബിസിനസില്‍ തന്റേതായൊരു ലോകം സൃഷ്ടിച്ചെടുത്തു. റ്റൂറ്റു കിഡ്‌സ് എന്ന പേരില്‍ കേരളം മുഴുവന്‍ ഷോറൂമുകള്‍ തുറക്കാനൊരുങ്ങുകയാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് കോഴിക്കോട്ടെ ഷോറൂം തുറന്നത്. കളിപ്പാട്ട വിപണിയുടെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച കെ.പി യഹ്യ ധനത്തോട് സംസാരിക്കുന്നു

എന്തുകൊണ്ടാണ് കളിപ്പാട്ട വിപണിയില്‍?

കുട്ടികളെ സന്തോഷിപ്പിക്കുക എന്നത് വലിയൊരു കാര്യമാണ്. കുട്ടികള്‍ കളിക്കട്ടെ, കളിച്ചു രസിച്ചു വളരട്ടെ എന്ന ആപ്തമാവാക്യവുമായാണ് റ്റൂറ്റു കിഡ്‌സ് പ്രവര്‍ത്തിക്കുന്നതു തന്നെ. എന്റെയൊക്കെ ബാല്യത്തില്‍ കളിച്ചു തിമിര്‍ക്കാന്‍ കളിസ്ഥലങ്ങള്‍ ഒരുപാടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സൗകര്യം നഗരങ്ങളിലെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതു മറിക്കടക്കാന്‍ അനുയോജ്യമായ കളിപ്പാട്ടങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അങ്ങനെയാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. 

കളിപ്പാട്ട വിപണിയുടെ സാധ്യതകള്‍ എന്താണ്?

ഏകദേശം 16000 കോടി രൂപയുടേതാണ് ഇന്ത്യന്‍ കളിപ്പാട്ട വിപണി. 20 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഈ മേഖല നേടുന്നുണ്ട്. കേരളവും കളിപ്പാട്ട വിപണിയില്‍ മികച്ച സംഭാവന നല്‍കുന്നുണ്ട്. മുമ്പ് ഒരു കുടുംബത്തില്‍ തന്നെ നാലും അഞ്ചും കുട്ടികള്‍ ഉണ്ടാകുമ്പോള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിന് രക്ഷിതാക്കള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും വരുമാനം ഉണ്ടാവുകയും കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രം ആകുകയും ചെയ്യുമ്പോള്‍., കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുന്ന ശീലം വന്നു കഴിഞ്ഞു. വീടിനുള്ളില്‍ ചെറിയ പാര്‍ക്ക് ഒരുക്കുന്ന കുടുംബങ്ങള്‍ വരെ കേരളത്തിലുണ്ടണ്ട്. 

എന്തുകൊണ്ട് കോഴിക്കോട് തെരഞ്ഞെടുത്തു?

കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുമ്പോഴും റ്റൂറ്റു കിഡ്‌സിന് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ എത്തുന്നത് കോഴിക്കോട്ടു നിന്നാണ്. കേരളത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്ന് എന്ന പ്രത്യേകതയും കോഴിക്കോടിനുണ്ട്. മാത്രമല്ല മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലുള്ളവരും കോഴിക്കോട്ട് ഷോപ്പിംഗിന് എത്തുന്നുണ്ട്. 

എന്താണ് റ്റൂറ്റു കിഡ്‌സിന്റെ പ്രത്യേകത? 

ലോകത്ത് ലഭ്യമാകുന്ന ഏറ്റവും പുതിയ കളിപ്പാട്ടങ്ങള്‍ അപ്പോള്‍ തന്നെ ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ സ്പിന്നര്‍ എന്ന ചെറു കളിപ്പാട്ടം ആദ്യം കേരളത്തില്‍ എത്തിച്ചവരില്‍ ഞങ്ങളുമുണ്ട്.  ഏതു സാമ്പത്തിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള കളിപ്പാട്ടങ്ങളുടെ വിപുലമായ ശ്രേണിയും റ്റൂറ്റു കിഡ്‌സില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തെ കളിപ്പാട്ട വിപണിയുടെ ട്രെന്‍ഡ് മനസിലാക്കി കേരളത്തില്‍ ട്രെന്‍ഡ് സെറ്ററാകാനും റ്റൂറ്റു കിഡ്‌സിന് കഴിയുന്നു. സെയ്ല്‍സിനും സര്‍വീസിനും മികച്ച ടീമിനെ തന്നെ റ്റൂറ്റു കിഡ്‌സില്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിക്കുന്ന ഉല്‍പ്പന്നങ്ങളെ അസംബ്ള്‍ ചെയ്ത് നല്‍കുകയാണ് റ്റൂറ്റു കിഡ്‌സ് ചെയ്യുന്നത്.

മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്തൊക്കെയാണ്? 

സോഷ്യല്‍ മീഡിയയെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഇക്കാലത്ത് ബിസിനസില്‍ വളര്‍ച്ച നേടാനാകുന്നുള്ളൂ. റ്റൂറ്റു കിഡ്‌സും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. facebook.com/tootwokids എന്ന ഫേസ് ബുക്ക് എക്കൗണ്ടിലൂടെയും ആശയങ്ങള്‍ ജനങ്ങളുമായി കൈമാറുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് റ്റൂറ്റു കിഡ്‌സിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. 

എന്തൊക്കെയാണ് കളിപ്പാട്ട വിപണി നേരിടുന്ന വെല്ലുവിളികള്‍?

ആകെ വിപണിയുടെ 15 ശതമാനം മാത്രമാണ് രാജ്യത്ത് കളിപ്പാട്ട നിര്‍മാണം. ബാക്കി 85 ശതമാനവും ചൈന, കൊറിയ, മലേഷ്യ, യുകെ, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ്. ആഗോള വിപണിയില്‍ ഇന്ത്യയുടെ കളിപ്പാട്ട വിപണി പങ്കാളിത്തം 0.51 ശതമാനം മാത്രമാണ്. എന്നാല്‍ ഈയിടെയായി കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഗുണമേന്മ കൂടിയ കളിപ്പാട്ടങ്ങള്‍ക്ക് ഇപ്പോഴും വിദേശ കമ്പനികളെ ആശ്രയിക്കുന്ന ഇന്ത്യന്‍ കളിപ്പാട്ട വിപണിക്ക് അത് വലിയ തിരിച്ചടിയാണ്. രാജ്യത്തിനകത്തുള്ള പല കമ്പനികളും കളിപ്പാട്ട നിര്‍മാണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത്തരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് റ്റൂറ്റു കഴിയുന്ന പ്രോത്സാഹനം നല്‍കുന്നുമുണ്ട്. കൂടുതല്‍ നിലവാരമുള്ള കളിപ്പാട്ടങ്ങള്‍ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇറക്കുമതി നിയന്ത്രണം ഫലവത്താകുകയുള്ളൂ. 

എന്താണ് കമ്പനിയുടെ ലക്ഷ്യം?

2020 ഓടെ കേരളത്തില്‍ 25 ശാഖകള്‍ എന്ന ലക്ഷ്യമാണ് ഇപ്പോള്‍ മുന്നോട്ടു വെക്കുന്നത്. അതോടൊപ്പം ഫ്രാഞ്ചൈസി നല്‍കാനും ആലോചനയുണ്ട്.                  

പ്രചോദനമായി 'വിജയീഭവ'യും പോസിറ്റീവ് കമ്മ്യൂണും

യഹ്യ എന്ന സംരംഭകനെ സംബന്ധിച്ചിടത്തോളം ബിസിനസിലെ ആദ്യ പ്രചോദനം സഹോദരങ്ങളാണ്. പിന്നീട് രണ്ട് സംരംഭക കൂട്ടായ്മകളും അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നു. അതില്‍ ആദ്യത്തേത് പ്രമുഖ സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ വിജയീഭവ എന്ന കൂട്ടായ്മയാണ്. അഞ്ഞൂറിലേറെ സംരംഭകരുടെ കൂട്ടായ്മയായ വിജയീഭവ യഹ്യ എന്ന സംരംഭകനെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. പണം സമ്പാദിക്കുക മാത്രമല്ല ബിസിനസെന്നും സമൂഹത്തോട് ബിസിനസുകാര്‍ക്ക് വലിയ ബാധ്യതയുണ്ടെന്നും സോദാഹരണ സഹിതമുള്ള കൊച്ചൗസേപ്പിന്റെ വാക്കുകളാണ് യഹ്യയ്ക്ക് എന്നും പ്രചോദനം. 
കണ്ണൂരിലെ ചെറുതും വലുതുമായ സംരംഭകരുടെ കൂട്ടായ്മയാണ് പോസിറ്റീവ് കമ്മ്യൂണ്‍ എന്‍ട്രപ്രണേഴ്‌സ് ഫോറം. തുടക്കക്കാര്‍ മുതല്‍ വന്‍കിട ബിസിനസുകാരും പ്രൊഫഷണലുകളുമൊക്കെയടങ്ങുന്ന ഈ കൂട്ടായ്മയും ബിസിനസ് സാഹചര്യം ഒരുക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. ഓരോ കൂട്ടായ്മയും ഓരോ പാഠങ്ങളാണ് യഹ്യയെ പോലുള്ള സംരംഭകര്‍ക്ക് നല്‍കുന്നത്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top