May 15, 2017
സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ 50 വഴികള്‍
മാന്ദ്യകാലങ്ങളില്‍ ബിസിനസ് രംഗത്ത് പ്രചരിക്കുന്നതെല്ലാം പ്രതികൂല വാര്‍ത്തകളാണ് എന്നാല്‍ പ്രതിസന്ധിയെ എങ്ങിനെ അവസരങ്ങളാക്കി മാറ്റാമെന്ന് വിശദീകരിക്കുന്ന വിജയമന്ത്രങ്ങള്‍ ഇതാ.
facebook
FACEBOOK
EMAIL
tips-to-overcome-recession
മാന്ദ്യകാലങ്ങളില്‍ ബിസിനസ് രംഗത്ത് പ്രചരിക്കുന്നതെല്ലാം പ്രതികൂല വാര്‍ത്തകളാണ്. എന്നാല്‍ വിധിക്ക് കീഴടങ്ങാതെ ഒഴുക്കിനെതിരെ നീന്തി അവസരങ്ങളെ മുതലാക്കുകയാണ് ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത്. പ്രതിസന്ധിയെ എങ്ങിനെ അവസരങ്ങളാക്കി മാറ്റാമെന്ന് വിശദീകരിക്കുന്ന വിജയമന്ത്രങ്ങള്‍ ഇതാ..
 
1. ബിസിനസ് പ്ലാനിങ്  തന്ത്രങ്ങളും പുനപരിശോധിക്കുക .
 
മാന്ദ്യം നിങ്ങളുടെ വിപണിയെയും ഇടപാടുകാരെയും എത്രമാത്രം ബാധിക്കുന്നുവെന്ന് വിലയിരുത്തുക. അതനുസരിച്ച് ബിസിനസ് പ്ലാനിങ്  തന്ത്രങ്ങളിലും മാറ്റം വരുത്തുക. മാന്ദ്യം തളര്‍ത്താത്ത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. 
 
2.വരുമാനം കൂട്ടാന്‍ വഴികള്‍ തേടുക
 
ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്ന സമയമാണ് മാന്ദ്യകാലം. അതുകൊണ്ട് സുഗമമായ ക്യാഷ് ഫ്‌ളോ ഉറപ്പാക്കുക. കിട്ടാനുളള തുക എത്രയും വേഗം തിരിച്ചെടുക്കാന്‍ ശ്രദ്ധിക്കു. നേരത്തെതന്നെ തുക തന്നുതീര്‍ക്കാന്‍ അല്‍പം ഡിസ്‌കൗണ്ട് നല്‍കിയാലും പ്രശ്‌നമില്ല. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം വാടകയ്ക്ക് നല്‍കിയും നേട്ടമില്ലാത്ത ആസ്തികള്‍ വിറ്റും പണമുറപ്പാക്കാം.
 
3. സുപ്രധാന ഉപഭോക്താക്കള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുക
 
എല്ലാ ബിസിസിലും 80-20നിയമം ബാധകമാണ്. അതായത്, നിങ്ങളുടെ വരുമാനത്തിന്റെ 80 ശതമാനവും വരുന്നത് 20 ശതമാനം ഉപഭോക്താക്കളില്‍നിന്നാണ്. ഈ 20 ശതമാനത്തെ തിരിച്ചറിയുക. അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക. അവരില്‍നിന്നുളള ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക.
 
4. മാനേജ്‌മെന്റ് ട്രെയിനികളെ ജോലിക്കെടുക്കുക
 
സാധാരണ ജീവനക്കാരെക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ സമര്‍ത്ഥരായ യുവജനങ്ങളെ ജോലിക്കെടുക്കാം. അവസരങ്ങള്‍ കുറവായതിനാല്‍ തന്നെ അവര്‍ സര്‍വ്വകഴിവും ഉപയോഗിച്ച് മികവ് തെളിയിക്കാന്‍ ശ്രമിക്കും.
 
5. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ ആരായുക
 
ചെലവ് കുറയ്ക്കാനും വരുമാനം ഉയര്‍ത്താനും വളരെ പ്രായോഗികവും ഫലപ്രദവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിങ്ങളുടെ ജീവനക്കാര്‍ക്ക് കഴിയും. അവരുടെ സഹകരത്തോടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്യും. 
 
6. മാന്ദ്യത്തെക്കുറിച്ച് അമിത ആശങ്ക വേണ്ട
 
മാന്ദ്യം നിങ്ങളുടെ മാത്രം പ്രശ്‌നമല്ല. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍തന്നെ നിങ്ങളുടെ എതിരാളികള്‍ക്കും നേരിടേണ്ടിവരും. അതുകൊണ്ട് മാന്ദ്യത്തെക്കുറിച്ച് അമിതമായ ഭയാശങ്കകള്‍ നിങ്ങളുടെയും നിങ്ങളുടെ ടീമിന്റെയും ശുഭാപ്തിവിശ്വാസത്തെ തകര്‍ത്തേക്കും. ഇതിന് ഇട നല്‍കരുത്. ഏത് പ്രതിസന്ധിയും താല്‍ക്കിലകമാണെന്ന് മനസിലാക്കുക.
 
7. റിപ്പോര്‍ട്ടിംഗ് സിസ്റ്റം കാര്യക്ഷമമാക്കുക
 
ചെലവുകള്‍ കാര്യക്ഷമമായി മാനേജ് ചെയ്യാന്‍ യഥാസമയമുളള റിപ്പോര്‍ട്ടിംഗും അവലോകനവും അത്യാവശ്യമാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തിന്‍മേല്‍ കഴുകന്റെ കണ്ണുകള്‍പോലെ ജാഗരൂകമായിരിക്കേണ്ട സമയമാണ് മാന്ദ്യം. എല്ലാ സുപ്രധാന റിപ്പോര്‍ട്ടുകളും നിങ്ങളുടെയടുത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. വൈകിക്കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ ചരിത്രം മാത്രമാണ്. നിങ്ങള്‍ക്കത് ഉപയോഗപ്പെടില്ല. 
 
8. സമാനചിന്താഗതിക്കാരുടെ കോര്‍ ടീം ഉണ്ടാക്കുക
 
നിങ്ങള്‍ ഒരു സ്ഥാപനത്തിന്റെ ഉടമയോ ചീഫ് എക്‌സിക്യുട്ടീവോ ആണെങ്കില്‍ നിങ്ങളുടെ അതേ ചിന്താഗതിയുളള ഒരു കോര്‍ ടീം സ്ഥാപനത്തിനുളളില്‍ ഉണ്ടാക്കണം. നിര്‍ണ്ണായക കാര്യങ്ങളില്‍ ഈ കോര്‍ടീമിനുളളില്‍ ആശയ വിനിമയം നടത്തുക.
 
9. കരാറുകള്‍ പുനരവലോകനം ചെയ്യുക
 
മാന്ദ്യകാലത്ത് നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകള്‍ പുനരവലോകനം ചെയ്യുക., സ്പഌയര്‍മാരില്‍നിന്ന് കുറഞ്ഞതുക നേടിയെടുക്കുക.
 
10. ഡെഡ് സ്റ്റോക് പരമാവധി കുറയ്ക്കുക
 
അസംസ്‌കൃത വസ്തുക്കളുടെ ശേഖരണവും വിനിയോഗവും ബുദ്ധിപൂര്‍വ്വം നടത്തുക. ഡെഡ് സ്റ്റോക് ഏറ്റവും കുറവേയുളളൂ എന്ന കാര്യം ഉറപ്പാക്കുക.
 
 
ധനം ബുക്‌സ് പ്രസിദ്ധീകരിച്ച എങ്ങിനെ ഒരു വ്യവസായം തുടങ്ങി വിജയിപ്പിക്കാം എന്ന പുസ്തകത്തിലാണ് സാമ്പത്തിക മാന്ദ്യത്തെ മറകടക്കാനുളള മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്നത്. 
 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top