May 15, 2018
ഇപ്പോള്‍ നിക്ഷേപിക്കാന്‍ അഞ്ച് ഓഹരികള്‍
ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാവുന്ന ഓഹരികളാണ് നിര്‍ദേശിച്ചിരിക്കുന്നത്
facebook
FACEBOOK
EMAIL
time-to-invest-and-make-money-in-this-five-shares

രാഘവന്‍ റീജണല്‍ ഹെഡ് നിര്‍മല്‍ ബാംഗ്‌

Can Fin Homes Ltd
CMP: `421 Target Price: `513

കാനറ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതും ഭവന വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്നതുമായ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് കാന്‍ഫിന്‍ ഹോംസ് ലിമിറ്റഡ്. 1987 ല്‍ ബാംഗളൂര്‍ ആസ്ഥാനമായി സ്ഥാപിതമായ കമ്പനിക്ക് രാജ്യമൊട്ടാകെയായി 133 ശാഖകളും 20 അഫോര്‍ഡബ്ള്‍ ഹൗസിംഗ് ലോണ്‍ സെന്ററുകളും 20 സാറ്റലൈറ്റ് ഓഫീസുകളുമുണ്ട്. പ്രവര്‍ത്തന ചെലവ് നിയന്ത്രണ വിധേയമായ 7.65 ശതമാനമാണെന്നത് കമ്പനിക്ക് നേട്ടമാണ്. അതോടൊപ്പം നിഷ്‌ക്രിയ ആസ്തിയുടെ കാര്യത്തിലും കമ്പനി മികച്ച നിലയിലാണ്. 0.43 ശതമാനമാണ് എന്‍പിഎ.വായ്പാ വളര്‍ച്ചയില്‍ തൊട്ടു മുമ്പത്തെ പാദത്തേക്കാള്‍ ഈ പാദത്തില്‍ 18 ശതമാനം കുറവ് രേഖപ്പെടുത്തിയെങ്കിലും ജിഎസ്ടി, കറന്‍സി പിന്‍വലിക്കല്‍ പോലുള്ള നടപടികള്‍ക്കിടയില്‍ അത് അത്രവലിയ ഇടിവല്ല. 130 കോടി രൂപയാണ് 2017-18 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റ പലിശ വരുമാനം. 119 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കമ്പനിയുണ്ടാക്കി. 75.5 കോടി രൂപയാണ് കമ്പനിയുടെ നികുതിശേഷ ലാഭം.

2019 സാമ്പത്തിക വര്‍ഷത്തോടെ 19500 കോടി രൂപയുടെയും 2022ല്‍ 40000 കോടി രൂപയുടെയും വായ്പ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ കമ്പനിയുടെ ശാഖകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയിടുന്നു.

DCB Bank Ltd
CMP: `190 Target Price: `260

വളര്‍ന്നു വരുന്ന പ്രമുഖ സ്വകാര്യ പുതുതലമുറ ബാങ്കുകളിലൊന്നാണ് 19 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 318 ശാഖകളുള്ള ഡിസിബി ബാങ്ക്. റീറ്റെയ്ല്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, മിഡ് കോര്‍പ്പറേറ്റ്, കൃഷി, കമ്മോഡിറ്റീസ്, ഗവണ്‍മെന്റ്, പൊതുമേഖല തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 4.5 ലക്ഷം ഉപഭോക്താക്കള്‍ ബാങ്കിനുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലം പാദത്തില്‍ 20,337 കോടി രൂപ ബാങ്ക് വായ്പയായി നല്‍കിയിട്ടുണ്ട്. തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 15,818 കോടി രൂപയായിരുന്നു ഇത്. 29 ശതമാനം വളര്‍ച്ച. അറ്റ പലിശ വരുമാനത്തിലും 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 264 കോടി രൂപയാണ് പലിശ വരുമാനമായി നേടിയത്. തൊട്ടു മുമ്പത്തെ ഇതേ കാലയളവില്‍ 220 കോടി രൂപയായിരുന്നു. പലിശേതര വരുമാനത്തിലും 33 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 64.2 കോടി രൂപ അറ്റാദായം നേടാന്‍ ബാങ്കിന് കഴിഞ്ഞു. തൊട്ടു മുന്‍ വര്‍ഷത്തെ നാലാം പാദത്തിലെ അറ്റാദായം 52.9 കോടി രൂപയായിരുന്നു. 2018 മാര്‍ച്ചിലെ ഇഅടഅ അനുപാതം 24.3 ശതമാനമാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 24.6 മുതല്‍ 25 ശതമാനം വരെ ആയിരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴു പുതിയ ശാഖകളാണ് തുറന്നത്. ഓരോ വര്‍ഷവും 15-17 പുതിയ ശാഖകള്‍ തുറക്കാനാണ് ബാങ്കിന്റെ തീരുമാനം.

 

Shemaroo Entertainment Ltd
CMP: `510 Target Price: `618

അഞ്ച് ദശാബ്ദം മുമ്പ് പുസ്തക ലൈബ്രറി എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഷെമാരൂ ഇന്ന് എന്റര്‍ടൈയ്ന്‍മെന്റ് കണ്ടന്റ് ഹൗസ് എന്ന നിലയില്‍ പ്രശസ്തരാണ്. കണ്ടന്റ് അക്വസിഷന്‍, കണ്ടന്റുകള്‍ക്കുള്ള വാല്യു അഡിഷന്‍, കണ്ടന്റ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ മേഖലകളില്‍ ഷെമാരൂവിന്റെ സേവനം ലഭ്യമാകുന്നു. 3400 ലേറെ ടൈറ്റിലുകള്‍ കമ്പനിയുടേതായിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 132.6 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനി തൊട്ടു മുമ്പത്തെ പാദത്തില്‍ നേടിയത് 134.3 കോടി രൂപയാണ്. 300 കോടിയാണ് ഷെമാരൂ ഇഎന്‍ടി എന്ന യൂട്യൂബ് ചാനലിന്റെ വ്യൂവര്‍ഷിപ്പ്. ഫില്മി ഗാനെ എന്ന യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് 50 ലക്ഷം പേരാണ്. മീഡിയ വരുമാനത്തിന്റെ 50 ശതമാനവും സംഭാവന ചെയ്യുന്ന ടെല്‍കോ ബിസിനസ് വാസ് സര്‍വീസസ് 40.8 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയത് കമ്പനിക്ക് നേട്ടമായിട്ടുണ്ട്.

S Chand and Company Ltd
CMP: `477 Target Price: `632

1970 ല്‍ രൂപീകൃതമായ എസ് ചന്ദ് ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 2016 ലാണ് ലിമിറ്റഡ് കമ്പനിയാകുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തെ പ്രമുഖ കണ്ടന്റ് കമ്പനിയാണ്. രാജ്യമെമ്പാടുമായി 58 ശാഖകള്‍ കമ്പനിക്കുണ്ട്. 29 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാന്നിധ്യം. 19 രാജ്യങ്ങളിലേക്ക് പ്രിന്റഡ് കണ്ടന്റ് കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിലേക്ക് ഡിജിറ്റല്‍ കണ്ടന്റും നല്‍കുന്നു. എല്ലാ ക്ലാസുകളിലേക്കുമുള്ള പുസ്തകങ്ങള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നു. നിലവില്‍ രാജ്യത്തെ 40,000 സ്ഥാപനങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി ഓരോ വര്‍ഷവും 3500 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടി എത്താനാണ് ശ്രമിക്കുന്നത്. 2017 സാമ്പത്തിക വര്‍ഷം 684 കോടി രൂപയുടെ അറ്റ വില്‍പ്പന നേടിയ കമ്പനി മുന്‍ വര്‍ഷത്തെ 537.8 കോടിയില്‍ നിന്ന് 27.2 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2018-19 സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 19.6 ശതമാനം വളര്‍ച്ചയെങ്കിലും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

PVR Limited
CMP: `1425 Target Price: `1776

രാജ്യത്തെ പ്രമുഖ ഫിലിം എക്‌സിബിഷന്‍ കമ്പനികളിലൊന്നായ പിവിആര്‍ ലിമിറ്റഡിന് 51 നഗരങ്ങളിലായി 134 തിയറ്ററുകളും 625 സ്‌ക്രീനുകളുമുണ്ട്. 1997 ലാണ് കമ്പനി രൂപീകൃതമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 585 കോടി രൂപയുടെ അറ്റ വരുമാനമാണ് കമ്പനി നേടിയത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇതേകാലയളവില്‍ 498 കോടി രൂപയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 557 കോടിയും. 17.5 വാര്‍ഷിക വളര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായത്. 2016-17 സാമ്പത്തിക വര്‍ഷം കമ്പനിയുടെ നികുതി പൂര്‍വ ലാഭം 4.5 കോടി രൂപയായിരുന്നു. അത് നികുതിയിനത്തില്‍ ഒടുക്കിയപ്പോള്‍ ലാഭം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 25 കോടി രൂപ അറ്റാദായം നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 2160 കോടി രൂപ വരുമാനം നേടിയ കമ്പനി കഴിഞ്ഞ വര്‍ഷം 2334 കോടി രൂപയായി അത് ഉയര്‍ത്തി. അടുത്ത വര്‍ഷം 2710 കോടിയും 2020 ല്‍ 3100 കോടി രൂപയും വരുമാനം പ്രതീക്ഷിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top