ടൈം മാനേജ്‌മെന്റ് ഉണ്ടെങ്കിൽ ജോലി എളുപ്പമാക്കാം
ടൈം മാനേജ്‌മെന്റ് എന്നാല്‍ എല്ലാം മുന്‍ഗണനാക്രമത്തില്‍ ചെയ്യുക എന്നതാണ് നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമെന്താണ്?
facebook
FACEBOOK
EMAIL
time-management-is-the-best-strategy-to-improve-yourself

ടൈം മാനേജ്‌മെന്റ് എന്നാല്‍ എല്ലാം മുന്‍ഗണനാക്രമത്തില്‍ ചെയ്യുക എന്നതാണ്. നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമെന്താണ്? എന്തിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടത്? ഈ രണ്ടു കാര്യങ്ങളും ശരിയായി മനസിലാക്കുക. എന്താണ് നേടേണ്ടതെന്ന് ബോധ്യമുണ്ടെങ്കില്‍ ഏത് കാര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് മനസിലാകും.

കൃത്യമായ പ്ലാനിംഗ് എളുപ്പത്തിലും മികച്ച രീതിയിലും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. ഇതുവഴി കാര്യങ്ങള്‍ നീട്ടിവെക്കുന്ന, നിങ്ങളെത്തന്നെ നശിപ്പിക്കുന്ന ശീലത്തെ മാറ്റാനാകും. കാര്യങ്ങളുടെ മുന്‍ഗണന തീരുമാനിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്നു.

എന്നാണ് ചെയ്തു തീര്‍ക്കേണ്ടത്?

പെട്ടെന്നു ചെയ്തു തീര്‍ക്കേണ്ട കാര്യത്തിന് മുന്‍ഗണനാ ക്രമത്തില്‍ ആദ്യ സ്ഥാനം കൊടുക്കുന്ന, തികച്ചും സാധാരണമായ രീതിയാണിത്. കൃത്യമായ സമയമില്ലാത്ത എപ്പോഴെങ്കിലും തീര്‍ക്കേണ്ട കാര്യമാണെങ്കില്‍ അത് തീര്‍ക്കാന്‍ നിങ്ങള്‍ തന്നെ ഒരു തീയതി നിശ്ചയിക്കുക. എല്ലാറ്റിനും ഒരു സമയം നിശ്ചയിക്കുന്നത് നിങ്ങളുടെ ഉല്‍പ്പാദനക്ഷമത കൂട്ടും.

എത്രമാത്രം ഭാരപ്പെട്ട കാര്യമാണ്?

ചെയ്തു തീര്‍ക്കാന്‍ ഏറ്റവും ഭാരമുള്ളതായി തോന്നുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയാണിത്. ചിലര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ ആദ്യം തീര്‍ത്താല്‍ ഒരുപക്ഷെ സമാധാനത്തോടെ ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യാനാകും.

എത്രമാത്രം സമയമെടുക്കും?

ചെയ്തു തീര്‍ക്കാന്‍ എത്രമാത്രം സമയമെടുക്കും എന്ന് നോക്കി മുന്‍ഗണനകള്‍ തീരുമാനിക്കുന്ന ഈ രീതി വിവിധ പ്രൊജക്റ്റുകള്‍ ചെയ്യാനുള്ള പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ പ്രയോജനപ്പെടും. ചെയ്തു തീര്‍ക്കാന്‍ ഒരു ദിവസത്തിലേറെ സമയം വേിവരുന്നവക്കായി ഓരോ ദിവസത്തെയും ലിസ്റ്റില്‍ അല്‍പ്പസമയം മാറ്റിവെക്കാം. ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്നതാണെങ്കില്‍ ഒരു ദിവസത്തെ ലിസ്റ്റില്‍ ആദ്യസ്ഥാനം അതിന് നല്‍കാം. രാവിലത്തെ ഉന്മേഷം അതിനായി പ്രയോജനപ്പെടുത്താം.

പാഷനുള്ള ജോലി ആദ്യം

മനസിന്റെ വികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലിക്ക് പ്രാധാന്യം കൊടുക്കുക. അതുപോലെതന്നെ ഏതെങ്കിലും ഒരു ജോലിയെ പേടിക്കുന്നുെങ്കില്‍ ആദ്യം തന്നെ അതിന് പ്രാധാന്യം കൊടുത്ത് പെട്ടെന്ന് അത് തീര്‍ത്താല്‍ സമാധാനത്തോടെ മറ്റ് ജോലികള്‍ ചെയ്യാനാകുമെന്ന് ചിന്തിക്കുന്നവരു്.

സ്ഥലം എവിടെയാണ്?

ഏതെങ്കിലും ജോലിക്കായി യാത്ര ആവശ്യമാണെങ്കില്‍ സ്ഥലത്തെ അടിസ്ഥാനമാക്കി മുന്‍ഗണ തീരുമാനിക്കാം. ഒരേ പ്രദേശത്തുള്ള ജോലികള്‍ ഒന്നിച്ച് ചെയ്താല്‍ ഏറെ സമയം ലാഭിക്കാം. മാത്രമല്ല ചെലവു കുറയ്ക്കാനും ഉല്‍പ്പാദനക്ഷമത കൂട്ടാനുമാകും.

ജോലികളുടെ എളുപ്പം

ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് അനുസരിച്ച് തരം തിരിച്ച് ഏറ്റവും എളുപ്പമായുള്ള ജോലികള്‍ ആദ്യം ചെയ്തു തീര്‍ക്കുന്ന രീതിയുമു്. രാവിലെ തന്നെ കൂടുതല്‍ ജോലികളും ചെയ്ത് തീര്‍ക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഏറ്റവും എളുപ്പമുള്ള കാര്യങ്ങള്‍ ആദ്യം ചെയ്യുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. 
ഇവയില്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയാണ് തെരഞ്ഞെടുക്കേണ്ടത്. Prioritize or Perish എന്നത് ടൈം മാനേജ്‌മെന്റിലെ പ്രധാന തിയറിയാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top