Jun 11, 2018
മറവിരോഗത്തിന്റെ ലക്ഷണങ്ങൾ മുൻപേ കണ്ടെത്താൻ മൊബീൽ ആപ്പ്
ഒരു വ്യക്തിയുടെ നടത്തത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കി അതിൽ നിന്നുമാണ് ഒരാൾക്ക് ഡെമെൻഷ്യ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ആപ്പ് കണ്ടെത്തുന്നത്
facebook
FACEBOOK
EMAIL
this-iphone-app-can-detect-dementia-symptoms-early

ഡെമെൻഷ്യ അഥവാ മറവിരോഗത്തിൻറെ ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്താനുള്ള പുതിയ മൊബീൽ ആപ്ലിക്കേഷനുമായി ജപ്പാനിലെ ഗവേഷകർ. ഐ-ടഗ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്.

 

ഒരു വ്യക്തിയുടെ നടത്തത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കി അതിൽ നിന്നുമാണ് ഒരാൾക്ക് ഡെമെൻഷ്യ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ആപ്പ് കണ്ടെത്തുന്നത്.

ഒരാളുടെ ചലനങ്ങൾ മനസിലാക്കാൻ ഫോണിന്റെ ആന്തരിക സെൻസറുകളാണ് ഐ-ടഗ് ഉപയോഗപ്പെടുത്തുന്നത്. ഇതുപോലെ ഓരോ ചലനങ്ങളെയും പഠിച്ച് 100 ൽ ഒരു സ്കോർ ഉപയോക്താവിന് നൽകുന്നു. 50 താഴെയാണ് സ്കോർ എങ്കിൽ നിങ്ങൾക്ക് നടക്കാൻ ചെറിയ പ്രയാസമുണ്ട് എന്നാണ് അർത്ഥം.

ആപ്പിന്റെ ക്ലിനിക്കൽ ട്രയൽ ജപ്പാനിൽ പൂർത്തിയായതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top