ജെയ്പീ അസോസിയേറ്റ്‌സ് 2000 കോടി രൂപ കെട്ടിവെയ്ക്കണമെന്ന് സുപ്രീംകോടതി
റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ജെയ്പീ അസോസിയേറ്റ്‌സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സുപ്രീംകോടതി
facebook
FACEBOOK
EMAIL
the-supreme-court-on-friday-asked-jaipri-associates-to-sack-rs-2000-crore

റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ജെയ്പീ അസോസിയേറ്റ്‌സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സുപ്രീംകോടതി വിധി. ഒക്ടോബര്‍ 27ന് മുന്‍പ് 2000 കോടി രൂപ ഡിപ്പോസിറ്റായി കെട്ടിവെയ്ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നാഷ്ണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ നിയമിച്ചിരിക്കുന്ന ഇന്ററീം റെസല്യൂഷന്‍ പ്രൊഫഷണലിനോട് (ഐആര്‍പി) കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുക്കാനും കടക്കാരുടെയും വീടു വാങ്ങിയവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തില്‍ പദ്ധതി തയാറാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിക്കെതിരായ പാപ്പരത്ത നടപടികള്‍ തുടരാനുള്ള അനുവാദവും കോടതി നല്‍കിയിട്ടുണ്ട്. 

കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മറ്റ് ഡയറക്ടര്‍മാരും സുപ്രീംകോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഐആര്‍പിക്ക് റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ 45 ദിവസത്തെ സമയമാണ് സുപ്രീംകോടതി ബെഞ്ച് അനുവദിച്ച് നല്‍കിയിരിക്കുന്നത്. ഐആര്‍പിയുടെ മുന്‍കൂര്‍ അനുമതിയോടെ സ്ഥലം വില്‍പ്പനയിലൂടെയോ പ്രോപ്പര്‍ട്ടി വില്‍പ്പനയിലൂടെയോ 20000 കോടി രൂപ മുതല്‍ക്കൂട്ടാനുള്ള അനുവാദവും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. 

ജെയ്പീ ഇന്‍ഫ്രാടെക്കിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഫഌറ്റുകളില്‍ ഏതാണ്ട് 32000 പേര്‍ ബുക്കിംഗ് നടത്തിയിരുന്നു. 526 കോടി രൂപയുടെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജെയ്പീ അസോസിയേറ്റ്‌സിനെതിരെ പാപ്പരത്ത നടപടികള്‍ ആവശ്യപ്പെട്ടുള്ള ഐഡിബിഐ ബാങ്കിന്റെ അപേക്ഷ എന്‍സിഎല്‍ടി അംഗീകരിച്ചതോടെ നൂറു കണക്കിന് ആളുകളാണ് പ്രതിസന്ധിയിലായത്. 2016ലെ ഇന്‍സോള്‍വെന്‍സി നിയമപ്രകാരം സുരക്ഷിത കടക്കാരുടെ പട്ടികയില്‍ ഫഌറ്റ് ബുക്ക് ചെയ്തവര്‍ വരില്ല. സുരക്ഷിത കടക്കാരുടെയും ഓപ്പറേഷണല്‍ ക്രെഡിറ്റേഴ്‌സിന്റെയും കടം വീട്ടിയതിന് ശേഷം ബാക്കിയുള്ള തുകയെ ഫഌറ്റ് ബുക്ക് ചെയ്തവര്‍ക്ക് എടുക്കാന്‍ നിയമപ്രകാരം അവകാശമുള്ളു. 

ഫഌറ്റ് ബുക്ക് ചെയ്തവരുടെ ഏതാണ്ട് 25000 കോടി രൂപയാണ് തുലാസില്‍ നില്‍ക്കുന്നത്. എന്നാല്‍, 500 കോടി രൂപയ്ക്കാണ് ഇന്‍സോള്‍വെന്‍സി നടപടികള്‍ പുരോഗമിക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top