Jan 23, 2018
ഇന്‍ഷുറന്‍സ് മേഖല വന്‍ കുതിപ്പിലേക്ക്
അടുത്ത 10 വര്‍ഷം കൊണ്ട് ഇപ്പോഴുള്ള ഇന്‍ഷുറന്‍സ് വിപണി നാല് ഇരട്ടിയായി വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു
facebook
FACEBOOK
EMAIL
the-insurance-sector-is-headed-for-a-big-jump

എല്‍.ഐ.സി ഒരു ജനതയുടെ മൊത്തം ഇന്‍ഷുറന്‍സ് ആവശ്യങ്ങളും നിറവേറ്റിയിരുന്ന വേളയില്‍ 2001 ല്‍ ഉണ്ടായ ഡീ നാഷണലൈ സേഷന്‍ ആണ് ഈ രംഗത്തെ സുപ്രധാനമായ ഒരു വഴിത്തിരിവ്. കൂടാതെ ഐ.ആര്‍.ഡി.എ എന്ന ശക്തമായ റെഗുലേറ്ററി ബോഡിയും ഈ രംഗത്തുണ്ടായി.

സ്വകാര്യ കമ്പനികള്‍ക്ക് ഈ മേഖല വീണ്ടും തുറന്നുകൊടുക്കപ്പെട്ടതോടെ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ഉയര്‍ന്നു. കമ്പനികള്‍ സ്വരൂപിക്കുന്ന നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം തുക ഐ.ആര്‍.ഡി.എ നിബന്ധന പ്രകാരം ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. അതിനെ കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ ഇന്‍ഷുറന്‍സ് മേഖല ഒരു സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

മുന്‍പ് പരമ്പരാഗത പോളിസികള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നതെങ്കില്‍ 2001ന് ശേഷം വൈവിധ്യമാര്‍ന്ന പുതിയതരം ഉല്‍പ്പന്നങ്ങള്‍ ഇന്‍ഷുറന്‍സ് രംഗത്തുണ്ടായി. 

വരുന്നത് വന്‍ വളര്‍ച്ചഅടുത്ത 10 വര്‍ഷം കൊണ്ട് ഇപ്പോഴുള്ള ഇന്‍ഷുറന്‍സ് വിപണി നാല് ഇരട്ടിയായി വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2021 ഓടെ ഇന്‍ഷുറന്‍സ് ആവശ്യമായ ആളുകളുടെ എണ്ണം 75 കോടി കവിയുമെന്നാണ് കണക്ക്. ശക്തമാകുന്ന ഇന്‍ഷുറന്‍സ് അവബോധം, യുവതലമുറയുടെ എണ്ണത്തിലുള്ള വര്‍ധന, വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങളുടെ ലഭ്യത, മിഡില്‍ക്ലാസിന്റെ വളര്‍ച്ച, ബാങ്ക് അഷ്വറന്‍സ്, കോര്‍പ്പറേറ്റ് ഏജന്റ്‌സ്, ബ്രോക്കേഴ്‌സ് തുടങ്ങിയ നിരവധി ചാനലുകളുടെ സാന്നിധ്യം എന്നിവയൊക്കെ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ വളര്‍ച്ചക്ക് കരുത്തേകും. കേരളത്തിലെ ഇന്‍ഷുറന്‍സ് മേഖലയിലും ഇതിന്റെ പ്രതിഫലനം ദൃശ്യമാകും.

ക്രെഡിറ്റ് ലൈഫ് എന്നത് വളരെ മികച്ച ഒരു ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമായി ഇപ്പോള്‍ വളരുന്നുവരികയാണ്. ഒരാള്‍ വായ്പയെടുത്ത് വീട് വക്കുമ്പോള്‍ അയാള്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വലിയൊരു ബാധ്യത ആ കുടുംബത്തിനുണ്ടാകുകയും ആ വീട് അവര്‍ക്ക് ലഭ്യമാകാതെ വരികയും ചെയ്യും. അതിനാല്‍ ചെറിയൊരു പ്രീമിയം അടയ്ക്കുന്നതിലൂടെ ആ വായ്പ സെക്യുവേഡ് ലോണാകുകയും ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വീട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുകയും ചെയ്യും. ഇത് ബിസിനസ് വായ്പകള്‍ ഉള്‍പ്പെടെ എല്ലാത്തരം വായ്പകളിലും സാധ്യമാണ്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top