May 15, 2018
മൂന്ന് മാസത്തില്‍ 11% വളര്‍ച്ച രേഖപ്പെടുത്തി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി
30 ദശലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് ജനുവരിമാര്‍ച്ച് മാസങ്ങളില്‍ വിറ്റഴിച്ചത്
facebook
FACEBOOK
EMAIL
the-indian-smartphone-market-is-up-11-in-three-months
ബജറ്റ് ഫോണുകളുടെ പിന്ബലത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി ശക്തമായ വളര്‍ച്ച നേടി മുന്നോട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ 11 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. 2018 ഈ വളര്‍ച്ചാ നിരക്ക് തുടരും എന്നാണ് ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്റെ (ഐഡിസി)  ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ ഫോണും അതിന്റെ വിലകൂടിയ കംപോണെനന്റസും ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതും വിപണിയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയെന്നാണ് ഐഡിസി യുടെ കണ്ടെത്തല്‍. 30 ദശലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് ജനുവരിമാര്‍ച്ച് മാസങ്ങളില്‍ വിറ്റഴിച്ചത്. 
 
4G ഫീച്ചര്‍ ഫോണ്‍ മാര്‍ക്കറ്റ് 50 ശതമാനം വളര്‍ച്ച നേടി. ഓണ്‍ലൈനും അതുപോലെ ഓഫ്‌ലൈന്‍ വിപണി വഴിയും ഉള്ള സെയില്‍സ് വിപുലീകരണവും വിപണിയുടെ വളര്‍ച്ചക്ക് അനുകൂല ഘടകങ്ങളായിരുന്നു. പലതരം ഫിനാന്‍സ് സ്‌കീമുകള്‍ ഫോണുകളെ കൂടുതല്‍ ജനകീയമാക്കി. 
 
 
സ്മാര്‍ട്ട് ഫോണ്‍ വിപണി മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും, കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടായിട്ടുണ്ട് എന്നാണ് സൂചന. 
 
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഹൈ എന്‍ഡ് ഇലക്ട്രോണിക് കമ്പോണന്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ വ്യവസ്ഥയും 10 ശതമാനം ഡ്യൂട്ടി വര്‍ധനവും ഫോണ്‍ നിര്‍മാതാക്കളുടെ മാര്‍ജിനില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തു ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സഥാപിക്കാന്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ ഇത്തരം നയമാറ്റങ്ങളിലൂടെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയൂ എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top