അസാധു നോട്ട് എണ്ണാന്‍ ആര്‍ബിഐ ഉപയോഗിക്കുന്നത് സിവിപിഎസ് സാങ്കേതികവിദ്യ
നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് അസാധുവായ 1000, 500 രൂപയുടെ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താനും കള്ളനോട്ടുകളെ തിരിച്ചറിയാനും ആര്‍ബിഐ ഉപയോഗിക്കുന്നത് ഉയര്‍ന്ന സാങ്കേതികമികവുള്ള മെഷീന്‍
facebook
FACEBOOK
EMAIL
the-cvps-technology-uses-rbi-to-count-invalid-indian-currency

നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് അസാധുവായ 1000, 500 രൂപയുടെ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താനും കള്ളനോട്ടുകളെ തിരിച്ചറിയാനും ആര്‍ബിഐ ഉപയോഗിക്കുന്നത് ഉയര്‍ന്ന സാങ്കേതികമികവുള്ള മെഷീന്‍. ബാങ്കുകളിലും മറ്റും ഉപയോഗിക്കുന്ന നോട്ട് എണ്ണല്‍ മെഷീന്‍ അല്ല മറിച്ച് 'സോഫിസ്റ്റിക്കേറ്റഡ് കറന്‍സി വേരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിംഗ് സിസ്റ്റമാണെന്ന'് (സിവിപിഎസ്) വിവരാവകാശ ചോദ്യത്തിന് മറുപടിയായി ആര്‍ബിഐ വിശദീകരിച്ചു. 

സാധാരണ നോട്ട് എണ്ണല്‍ മെഷീനുകളേക്കാള്‍ മികച്ച സാങ്കേതിക മികവുള്ള മെഷീനുകളാണ് ഇവയെന്നും, തിരികെ എത്തിയ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താനും പരിശോധിക്കാനും രണ്ടു ഷിഫ്റ്റുകളിലായി മെഷീന്‍ നിരന്തരമായി പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ആര്‍ബിഐ മറുപടിയില്‍ അറിയിച്ചു. മെഷീന്റെ കാര്യക്ഷമത കൂട്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രക്രീയ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യം ആര്‍ബിഐ പരിശോധിച്ചു വരികയാണെന്നും വിവരാവകാശ മറുപടിയിലുണ്ട്. നോട്ടു നിരോധനം നടപ്പാക്കി എട്ടു മാസത്തോളമായിട്ടും നോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന വിമര്‍ശനം ആര്‍ബിഐയ്ക്കും സര്‍ക്കാരിനും നേരിടേണ്ടി വന്നിരുന്നു. 

അതേസമയം, അസാധു വോട്ടുകള്‍ എണ്ണാന്‍ നിയോഗിച്ച ആളുകളുടെ എണ്ണം എത്രയെന്നും എന്നു മുതലാണ് നോട്ട് എണ്ണല്‍ തുടങ്ങിയതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ആര്‍ബിഐയുടെ മറുപടി. 

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആര്‍ബിഐയുടെ 2016 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് അസാധുവാക്കപ്പെട്ട 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നായിരുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top