ഓണ്‍ലൈന്‍ കാബ് സര്‍വീസില്‍ മല്‍സരം മുറുകുന്നു
ഓണ്‍ലൈന്‍ കാബ് സര്‍വീസില്‍ മല്‍സരം മുറുകുന്നു മൊബൈല്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാരും ഡ്രൈവേഴ്‌സ് യൂണിയനും
facebook
FACEBOOK
EMAIL
the-competition-in-the-online-cab-service-will-be-cut

രാജ്യത്ത് ഓണ്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികള്‍ക്കിടയില്‍ മല്‍സരം മുറുകുന്നു. അമേരിക്കന്‍ കമ്പനിയായ 'ഉബര്‍' ഇന്ത്യയില്‍ നാലു വര്‍ഷം കൊണ്ട് 500 മില്ല്യണ്‍ ട്രിപ്പുകളാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ ലൈന്‍ കാബ് സര്‍വീസ് തങ്ങളാണെന്ന് അവകാശപ്പെട്ട ഉബര്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാരുടെ എണ്ണം 2018 ഓടെ 10 ലക്ഷം ആകുമെന്ന് അകാശപ്പെട്ടു. എന്നാല്‍ കാര്‍, ബൈക്ക് ,ഓട്ടോ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ആറര ലക്ഷം രജിസ്റ്ററേഷനുകള്‍ ഉണ്ടെന്ന വാദവുമായി 'ഒാല' കമ്പനി ഓണ്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ തങ്ങളാണെന്ന് അവകാശപ്പെട്ടു. അതേസമയം കേന്ദ്ര സര്‍ക്കാരും ബാംഗ്ലൂരിലെ ഡ്രൈര്‍മാരുടെ യൂണിയനും ഓണ്‍ ലൈന്‍ കാബ് സര്‍വീസ് തുടങ്ങാനുളള നീക്കത്തിലാണ്. 

2013ല്‍ ബാംഗഌര്‍ നഗരത്തില്‍ മൂന്നു ജീവനക്കാരെയുമായി തുടങ്ങിയ ഉബര്‍ കമ്പനിക്ക് നാലു വര്‍ഷം കൊണ്ട് 29 സംസ്ഥാനങ്ങളില്‍ സാന്നധ്യമുറപ്പിക്കാനും 1000 ജീവനക്കാരുളള കമ്പനിയായി വളരാനും സാധിച്ചു. ട്രിപ്പുകളുടെ കാര്യത്തില്‍ ഏമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്നും ഉബര്‍ കമ്പനി വ്യക്തമാക്കുന്നു. മികച്ച ഡ്രൈവര്‍മാര്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന സേവനം നല്‍കുന്ന സുസ്ഥിര ബിസിനസ് വളര്‍ച്ചയാണ് ഉബര്‍ ഇന്ത്യയില്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് 
ഉബര്‍ ഇന്ത്യ ദക്ഷിണേഷ്യന്‍ പ്രസിഡന്റ് അമിത് ജെയ്ന്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ സേവനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പുതുമകളോടെ ഉബര്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അമിത് ജെയ്ന്‍ വ്യക്തമാക്കി. നിലവില്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളള ഡ്രൈവര്‍മാരുടെ എണ്ണം നാലര ലക്ഷമാണ്. അതേസമയം, 2010ല്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓല കമ്പനിയാകട്ടെ ആറു വര്‍ഷം കൊണ്ടാണ് 1000 കോടിയോളം രൂപ വരുമാനം നേടുന്ന കമ്പനിയായി മാറിയത്. 

ഇതിനു പുറമെ കേന്ദ്ര ഗതാഗത വകുപ്പും ബാംഗ്ലൂരിലെ ഡ്രൈര്‍മാരുടെ യൂണിയനും ഓണ്‍ ലൈന്‍ കാബ് സര്‍വീസ് തുടങ്ങാനുളള നീക്കത്തിലാണ്. കാബ് സര്‍വീസിനായി ഗതാഗത വകുപ്പ് പ്രത്യേക ആപ്പ് തയ്യാറാക്കുമെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബാഗ്ലൂരില്‍ 25,000 ത്തോളം ടാക്‌സ് ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് ഓണ്‍ലൈന്‍ കാബ് സര്‍വീസിനായി മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ കക്ഷിയായ ജനതാദല്‍ സെക്യുലറിന്റെ പിന്തുണയോടെയാണ് ഡ്രൈവര്‍മാരുടെ ഈ നീക്കം. രാജ്യത്ത് ഓണ്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രംഗത്തെ മികച്ച സാധ്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top