പത്താം വാര്‍ഷികത്തില്‍ ആപ്പിളില്‍നിന്ന് ഐേേഫാണ്‍ 10
സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവി എന്ന വിശേഷണത്തോടെ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ X (പത്ത് എന്നാണ് പറയുന്നത്) പുറത്തിറക്കി
facebook
FACEBOOK
EMAIL
the-10th-anniversary-of-the-apple-launches-iphone-x

സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവി എന്ന വിശേഷണത്തോടെ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ X (പത്ത് എന്നാണ് പറയുന്നത്) പുറത്തിറക്കി. 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിനാ ഡിസ്‌പ്ലേ, എ11 ബയോണിക് ചിപ്പ്, വയര്‍ലെസ് ചാര്‍ജിംഗ്, പുതുക്കിയ ക്യാമറ തുടങ്ങി നിരവധി പ്രത്യേകതകളുമായി വരുന്ന ഫോണ്‍ ഐഫോണുകളുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെയ്‌സ് റെക്കഗ്നിഷന്‍ (മുഖം തിരിച്ചറയില്‍) സാങ്കേതിക വിദ്യയാണ് ഐഫോണ്‍ പത്തില്‍ അണ്‍ലോക്കിംഗിനായും ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്ക് അനുവാദം നല്‍കാനും ഉപയോഗിക്കുന്നത്. ട്രൂഡെപ്ത് ക്യാമറ എന്നൊരു സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ആപ്പിള്‍ ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച്ച മുതല്‍ പ്രീ-ഓര്‍ഡറിന് ഫോണ്‍ ലഭ്യമാണ്. നവംബര്‍ മൂന്നു മുതല്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാകും. 

മുഴുവനും ഡിസ്‌പ്ലേയുള്ളൊരു ഫോണ്‍ എന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ആപ്പിളിന്റെ ചിന്തകളില്‍ ഉണ്ടായിരുന്ന ആശയമാണെന്ന് ആപ്പിള്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ ജോണി ഐവ് ആപ്പിള്‍ ബ്ലോഗില്‍ എഴുതി. പത്ത് വര്‍ഷമായുള്ള ആശയ സാക്ഷാത്ക്കാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐഫോണ്‍ പുറത്തിറക്കി മള്‍ട്ടി ടച്ച് കൊണ്ട് വിപ്ലവം സൃഷ്ടിച്ച ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐഫോണുകളുടെ മുഖമുദ്രയായിരുന്ന റൗണ്ട് ഹോം ബട്ടണ്‍ ഇല്ലാതെയാണ് ഐഫോണ്‍ പത്ത് പുറത്തിറങ്ങിയിരിക്കുന്നത്. നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഐഫോണുകളില്‍ ഇനി പഴങ്കഥയാകും. ഇരുട്ടായാലും മുഖം തിരിച്ചറിയാന്‍ ഫോണിന് സാധിക്കും. മുഖത്തിന് മാറ്റങ്ങള്‍ വന്നാലും പേടിക്കേണ്ടതില്ല, അത് തിരിച്ചറിയാനുള്ള ശേഷി പുതിയ സാങ്കേതിക വിദ്യയ്ക്കുണ്ട്. 

ഇമോജികളില്‍ വലിയ വിപ്ലവമാണ് ഐഫോണ്‍ കൊണ്ടു വന്നിരിക്കുന്നത്. ഉപയോക്താവിന്റെ മുഖഭാവം ഒപ്പിയെടുത്ത് ത്രിഡി സാങ്കേതിക വിദ്യയിലൂടെ ഇമോജിയാക്കി മാറ്റും. ഇത് ചാറ്റ് ബോക്‌സുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും ഉപയോഗിക്കാം. പൊടി കയറില്ല, വെള്ളം കയറില്ല. മുന്നിലും പിന്നിലും 2 എംപി ക്യാമറ. ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം നീണ്ടു നില്‍ക്കുന്ന ബാറ്ററി കപ്പാസിറ്റി, വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം. ഇത്രയധികം പ്രത്യേകതകളുമായി എത്തുന്ന ഫോണിന്റെ യുഎസ് വില 999 ഡോളറാണ്. എന്നാല്‍, ഇന്ത്യയില്‍ എത്തുമ്പോള്‍ വില 85,000 രൂപയോളം ആകും. 

ഐഫോണ്‍ 8, 8 പ്ലസ്

ഐഫോണ്‍ പത്തിനൊപ്പം 8, 8 പ്ലസ് എന്നിവയും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ആപ്പിള്‍ ഒരേസമയം മൂന്നു മോഡല്‍ ഐഫോണുകള്‍ അവതരിപ്പിക്കുന്നത്. ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലാതെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായിട്ടാണ് ഈ ഫോണുകളും എത്തിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം ആപ്പിള്‍ വാച്ചിന്റെയും ആപ്പിള്‍ ടിവിയുടെയും പരിഷ്‌ക്കരിച്ച പതിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഫോര്‍ കെ റെസല്യൂഷനിലുള്ള ടിവിയാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top