Jan 02, 2017
നികുതി ഇളവുകള്‍ നേടൂ സ്മാര്‍ട്ടായി
സാമ്പത്തിക സംവിധാനം കൂടുതല്‍ കണിശവും ബുദ്ധിപരവും ആകുന്നു.
facebook
FACEBOOK
EMAIL
tax-planning-investment-guide

അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ കറന്‍സി നോട്ട് പിന്‍വലിക്കല്‍ അടക്കമുള്ള ശക്തമായ വിവിധ നടപടികളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സാമ്പത്തിക സംവിധാനം കൂടുതല്‍ കണിശവും ബുദ്ധിപരവും ആകുന്നു. അതുകൊണ്ട് തന്നെ നികുതി ദായകര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതി അടയ്ക്കാതിരിക്കാനല്ല, മറിച്ച് നിയമപരമായ മാര്‍ഗങ്ങളിലൂടെ നികുതി ഇളവുകള്‍ നേടാനാണ് നികുതിദായകര്‍ ശ്രമിക്കേണ്ടത്. കൂടാതെ നിങ്ങളുടെ വരുമാനത്തിന്റെ സ്രോതസ് വ്യക്തമായി ഇനി കാണിക്കേണ്ടി വരും എന്നതിനാല്‍ അതിനായി വേ്യുണ്ടവിധം ഒരുങ്ങിയിരിക്കുകയും വേണം.

രേഖകള്‍ സൂക്ഷിച്ചുവെക്കുക
വരുമാനത്തിന്റെ സ്രോതസ് കാണിക്കുന്നതിന് അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം നിങ്ങള്‍ കൃത്യമായി സൂക്ഷിച്ചുവെക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഉദാഹരണത്തിന് വീട്ടിലിരുന്ന സ്വര്‍ണം പണയം വെച്ചിട്ടാകും നിങ്ങള്‍ വസ്തുവോ മറ്റെന്തെങ്കിലുമോ വാങ്ങിയത്. സ്വര്‍ണം പണയം വെയ്ക്കുമ്പോള്‍ ലഭിക്കുന്നത് ചെറിയൊരു രസീതാകാം. അത് പലരും സൂക്ഷിക്കാറില്ല. എന്നാല്‍ പിന്നീട് ഈ പണത്തിന് സ്രോതസ് കാണിക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും? രേഖകളില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വന്നേക്കാം.
അതുപോലെ വസ്തു വില്‍ക്കുമ്പോള്‍ അതിന്റെ പ്രമാണത്തിന്റെ കോപ്പി പലപ്പോഴും വില്‍ക്കുന്നയാള്‍ സൂക്ഷിക്കാറില്ല. പിന്നീട് സ്രോതസ് കാണിക്കേണ്ടി വന്നാല്‍ തെളിവായി നിങ്ങള്‍ക്ക് പ്രമാണത്തിന്റെ കോപ്പി കാണിക്കാനാകും. വരുമാനത്തിന്റെ സ്രോതസിനൊപ്പം നിങ്ങള്‍ നികുതി അടച്ചതിന്റെയും രേഖകള്‍ കരുതണം. ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണിത്.

മറച്ചുവെക്കാനാകില്ല, ഇനിയൊന്നും
ആദായ നികുതി വകുപ്പ് പണമിടപാടുകാര്‍ കൃത്യമായി നിരീക്ഷിക്കുന്നു്യു് എന്നതിനാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. വസ്തുതകള്‍ മറച്ചുവെക്കുന്നതിന് പകരം അവ വെളിപ്പെടുത്തിത്തന്നെ നിങ്ങള്‍ക്ക് കിഴിവുകള്‍ നേടാനാകും.

രണ്ടാമത്തെ വീടു വാങ്ങി അത് വാടകയ്ക്ക് കൊടുക്കുന്നുവെന്ന് കരുതുക. സാധാരണഗതിയില്‍ പലരും വാടക ലഭിക്കുന്നത് വരുമാനത്തില്‍ കാണിക്കാറില്ല. എന്നാല്‍ നിങ്ങള്‍ വായ്പയെടുത്താകും വീട് വാങ്ങിയത്. വീടിന്റെ വാടകയേക്കാള്‍ കൂടുതലായി പലിശയിനത്തില്‍ പലപ്പോഴും അടയ്ക്കുന്നു. അങ്ങനെ നോക്കിയാല്‍ നിങ്ങള്‍ക്ക് വരുമാനമേ ഇതില്‍ നിന്ന് ഉണ്ടാകുന്നില്ല. അതായത് നെഗറ്റീവ് ഇന്‍കം അതിന് നികുതിയും നല്‍കേണ്ട; എന്നാല്‍ വാടക വരുമാനം മറച്ചുവെക്കുമ്പോള്‍ ശിക്ഷിക്കപ്പെടേണ്ട കുറ്റമാണ് ചെയ്യുന്നതെന്ന് മാത്രമല്ല ഈ മെച്ചങ്ങളും ലഭിക്കുന്നില്ല.

അതുപോലെതന്നെ ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനവും കൃത്യമായി ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കാണിക്കണം. അതിന് റ്റി.ഡി.എസ് പിടിച്ചിട്ടില്ലെങ്കില്‍ നികുതിയടക്കാന്‍ നാം ബാധ്യസ്ഥരാണ്. എന്നാല്‍ 'കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ പലിശ വരുമാനത്തില്‍ നിന്ന് റ്റി.ഡിഎസ് പിടിക്കുന്നു്യുല്ലോ. അതുകൊണ്ട് അത് പ്രത്യേകം കാണിക്കേണ്ട തില്ലല്ലോ' എന്ന് ചിന്തിക്കരുത്. കാരണം ആദായനികുതി വകുപ്പിന് അത് കൃത്യമായി അറിയാന്‍ കഴിയും. അതുകൊണ്ട് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അത് കാണിച്ചില്ലെങ്കില്‍ മറച്ചുവെച്ചതിന് സമമാകും. കാര്യങ്ങള്‍ പഴയതുപോലെയല്ലാത്തതിനാല്‍ പിന്നീട് അതിന്റെ പിന്നാലെ അലയേണ്ടി വരുമെന്ന് ഓര്‍ക്കുക.

വസ്തു വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ടാക്‌സേഷന്‍ കുറവാണ്. കുറച്ചുകാലം മുമ്പ് നിങ്ങള്‍ ഒരു വസ്തു വാങ്ങിയിട്ട് ഇപ്പോള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് മുഴുവന്‍ നികുതി നല്‍കേ്യുി വരില്ല. എത്ര വര്‍ഷമാണെന്ന് കണക്കാക്കി പണപ്പെരുപ്പം കിഴിച്ചതിനുശേഷം വരുന്ന ലാഭത്തിന്റെ 20 ശതമാനം മാത്രം നികുതി അടച്ചാല്‍ മതി. ചെറിയ നേട്ടത്തിനായി വരുമാനം മറച്ചുവെച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ടി വന്നേക്കാം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
3
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top