കയ്യിലൊതുങ്ങിയ വിലയില്‍, ആകര്‍ഷകമായ ഫീച്ചറുകളോടെ ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ്
സബ് കോംപാക്റ്റ് സെഡാനായ ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ് ഏറെ പ്രതീക്ഷകളോടെയാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്
facebook
FACEBOOK
EMAIL
tata-tigores-xm-variant-with-impressive-features-at-its-most-affordable-price

ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ് വിപണിയില്‍. സബ് കോംപാക്റ്റ് സെഡാനായ ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ് ഏറെ പ്രതീക്ഷകളോടെയാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. മീഡിയം സെഗ്മന്റ് വാഹനങ്ങള്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയിലാണ് ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ് എത്തിയിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എക്‌സ്എം വേരിയന്റ് ലഭ്യമാണ്. ബേസ് വേരിയന്റായ എക്‌സ്ഇ, ഇടത്തരം വേരിയന്റായ എക്‌സ്ടി എന്നിവയുടെ ഇടയിലാണ് എക്‌സ്എം വേരിയന്റിന് സ്ഥാനം. ടാറ്റ ടിഗോര്‍ എക്‌സ്എം പെട്രോള്‍ വേരിയന്റിന് 4.99 ലക്ഷം രൂപയാണ് വില. ഡീസല്‍ പതിപ്പിന് 5.81 ലക്ഷം രൂപയും, എക്‌സ്എം പെട്രോള്‍ പതിപ്പിന് 4.99 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 5.81 ലക്ഷം രൂപയുമാണ് വില. 

ഒട്ടേറെ പുതുമകള്‍ കോര്‍ത്തിണക്കിയാണ് കമ്പനി വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും പവര്‍ വിന്‍ഡോ, ഫോളോ മീ ഹോം ലാംപുകള്‍, എല്‍ഇഡി ഫ്യൂവല്‍ ഗേജ്, ഫുള്‍ ഫാബ്രിക് ഇന്റീരിയര്‍ സീറ്റ് പാക്കേജ് എന്നിവയാണ് പുതുമകള്‍. അതിനൊപ്പം, ബേസ് വേരിയന്റില്‍ ഇല്ലാത്ത ഫാക്ടറി ഫിറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെന്‍ട്രല്‍ ലോക്കിംഗ് (മാന്വല്‍), സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കുകള്‍ എന്നീ ഫീച്ചറുകള്‍ എക്‌സ്എം വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top