2 വര്‍ഷത്തിനുള്ളില്‍ 3300 കണ്ടുപിടുത്തങ്ങളുമായി ടാറ്റ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ മൈക്രോബയോമിക്‌സ് വരെയുള്ള മേഖലകളില്‍ ടാറ്റായുടെ 3,300 കണ്ടുപിടിത്തങ്ങള്‍
facebook
FACEBOOK
EMAIL
tata-innovation
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ മൈക്രോബയോമിക്‌സ് വരെയുള്ള മേഖലകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ ടാറ്റാ കമ്പനികള്‍ കണ്ടു പിടിച്ച് നടപ്പാക്കിയത് 3,300 പുതിയ കണ്ടുപിടുത്തങ്ങള്‍. 22 രാജ്യങ്ങളില്‍ നിന്നുള്ള 52 ടാറ്റാ കമ്പനികള്‍  പങ്കെടുത്ത 2014 ലെ വാര്‍ഷിക ഇന്നോവിസ്റ്റയിലാണ് കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കണ്ടുപിടുത്തങ്ങളില്‍ 110% -മാണ് വളര്‍ച്ച. 
 
ഡിജിറ്റല്‍ സാങ്കേതിക വിദ്യ, പ്രത്യേകിച്ച്  ഓട്ടോമേഷന്‍ ഉപയോക്തൃ അനുഭവങ്ങളിലെ മികവ്, നൂതന എഞ്ചിനീയറിംഗ് സിമുലേഷന്‍  ടെക്‌നോളജികളിലെ മികവ് തുടങ്ങിയ ഘടകങ്ങളാണ് ഈ വര്‍ഷത്തെ കണ്ടു പിടുത്തങ്ങളുടെ പ്രത്യേകതയെന്ന് ടാറ്റാ ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ.ഗോപിചന്ദ് കത്ര ഗദ്ധ പറഞ്ഞു.
 
പുതിയ ഉല്‍പ്പന്നങ്ങള്‍, പുതിയ സേവനങ്ങള്‍, രൂപകല്‍പ്പന തുടങ്ങിയവയിലാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ കമ്പനി ഉപയോഗപ്പെടുത്തിയത്.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top