Apr 03, 2018
Tangle ബ്ലോക്ക് ചെയ്‌നിന്റെ പവര്‍ഫുള്‍ പിന്‍ഗാമി!
ബ്ലോക്ക് ചെയ്‌നിന്റെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് 2014 ല്‍ പുറത്തിറക്കിയ ടെക്‌നോളജി ആണ് ടാന്‍ഗിള്‍ (Tangle).
facebook
FACEBOOK
EMAIL
tangle-vs-blockchain

പ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ടെക്‌നോളജികളില്‍ ഒന്നാണ് ബ്ലോക്ക് ചെയ്ന്‍. ബിറ്റ്‌കോയിന്‍ എന്ന ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയുടെ പുറകിലുള്ള ടെക്‌നോളജി ആണ് ബ്ലോക്ക് ചെയ്ന്‍. ഇന്ന് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പണമിടപാടില്‍ നമ്മള്‍ വിശ്വസിക്കുന്നത് ഞആക പോലുള്ള സെന്‍ട്രല്‍ ബാങ്കുകളെയും വലിയ വാണിജ്യ ബാങ്കുകളെയും ആണ്. എന്നാല്‍ ബിറ്റ്‌കോയിന്‍ ട്രാന്‍സാക്ഷന്‍സില്‍ നമ്മള്‍ വിശ്വസിക്കുന്നത് ബ്ലോക്ക് ചെയ്ന്‍ എന്ന ടെക്‌നോളജിയെ ആണ്.

ബ്ലോക്ക് ചെയ്ന്‍ ഒരു distributed ലെഡ്ജര്‍ ആണ്. അതായത് ബിറ്റ്‌കോയിന്‍ ട്രാന്‍സാക്ഷന്‍സിന്റെ എല്ലാ വിവരങ്ങളും ബ്ലോക്ക് ചെയ്‌നില്‍ ശേഖരിച്ചു വയ്ക്കുകയും ആ വിവരങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഒരു വ്യക്തിക്ക് ലെഡ്ജറില്‍ എന്തെങ്കിലും ക്രമകേടു വരുത്തുക അസാധ്യമാണ്, കാരണം ലോകമെമ്പാടുമുള്ള എല്ലാ ഉപഭോക്താക്കളുടെയും ലെഡ്ജറില്‍ ഈ ക്രമക്കേട് വരുത്തേണ്ടി വരും. ഈ കാരണങ്ങള്‍ കൊണ്ടാണ് ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയെ ഒരു പുതിയ ട്രസ്റ്റ് പ്രോട്ടോകോള്‍ ആയും ഒരു ഡിസെന്‍ട്രലൈസേഷന്‍ ടെക്‌നോളജി ആയും വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതൊക്കെ ആണെങ്കിലും ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജിക്കും ചില പോരായ്മകള്‍ ഉണ്ട്. ഈ പോരായ്മകള്‍ ബ്‌ളോക് ചെയ്‌നിനെ ഭാവിയിലെ ഒരു ജനറിക് ടെക്‌നോളജി പ്ലാറ്റ്‌ഫോം ആയി മാറുന്നതില്‍ നിന്നും വിലക്കുന്നു.

ബ്ലോക്ക് ചെയ്ന്‍ അല്ല

ബ്ലോക്ക് ചെയ്‌നിന്റെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് 2014 ല്‍ പുറത്തിറക്കിയ പുതിയ ടെക്‌നോളജി ആണ് ടാന്‍ഗിള്‍ (Tangle). IOTA എന്ന ക്രിപ്റ്റോ കറന്‍സിയുടെ അടിസ്ഥാനമാണ് ടാന്‍ഗിള്‍. ബ്ലോക്ക് ചെയ്ന്‍ പോലെ തന്നെ ടാന്‍ഗിളും ഒരു ഡിസ്ട്രിബ്യൂട്ടഡ് (distributed) ലെഡ്ജര്‍ ആണ്. ഒപ്പം ഒരു ട്രസ്റ്റ് പ്രോട്ടോകോളും. എന്നാല്‍ ശാസ്ത്രീയമായി പറഞ്ഞാല്‍ ടാന്‍ഗിള്‍ ഒരു ബ്ലോക്ക് ചെയ്ന്‍ അല്ല. വേണമെങ്കില്‍ ടാന്‍ഗിളിനെ ബ്ലോക്കുകളും ചെയ്‌നുകളും ഇല്ലാത്ത ബ്ലോക്ക് ചെയ്ന്‍ എന്ന് വിശേഷിപ്പിക്കാം. ടാന്‍ഗിള്‍ എന്ന ടെക്‌നോളജി കഛഠഅ യെ മൈക്രോ പേമെന്റുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു കറന്‍സി ആക്കി മറ്റുന്നു. അതുകൊണ്ട് തന്നെ IoT യുടെയും M2M (machine to machine) എക്കണോമിയുടെയും ലോകത്തില്‍ ടാന്‍ഗിള്‍ ഒരു അഭിവാജ്യ ടെക്‌നോളജി ആണ്. അതേസമയം, ബ്ലോക്ക് ചെയ്ന്‍ കൂടുതലായും peer to peer (P 2 P ) ട്രാന്‍സാക്ഷനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ്.

ടാന്‍ഗിള്‍ എന്ന ടെക്‌നോളജിയെ ബ്ലോക്ക് ചെയ്‌നിന്റെ evolutionary successor എന്ന് വിളിക്കാം. ബ്ലോക്ക് ചെയ്‌നിലെ പല ന്യൂനതകളും പരിഹരിച്ചുകൊണ്ടാണ് ടാന്‍ഗിള്‍ വന്നത്. ബ്ലോക്ക് ചെയ്‌നിലൂടെ മുഖ്യധാരയിലേക്കെത്തിയ പല ആശയങ്ങളും സാമ്പത്തിക മേഖലയെ മാത്രമല്ല ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവയാണ്. ടാന്‍ഗിളിലൂടെ ആ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ലോകത്തിനു കഴിയും എന്ന് നമുക്ക് വിശ്വസിക്കാം.

സേവണ്‍ ടെക് സഹസ്ഥാപകനും സിഇഒയുമായ റിയല്‍ പ്രദ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. www.sayonetech.com, real@sayonetech.com


ടാന്‍ഗിള്‍ vs ബ്ലോക്ക് ചെയ്ന്‍

1. പങ്കാളികള്‍ (Participants): - ബ്ലോക്ക് ചെയ്‌നില്‍ രണ്ടു തരത്തിലുള്ള പാര്‍ട്ടിസിപ്പന്റ്‌സ് ഉണ്ട്. ഇടപാടുകള്‍ നടത്തുന്നവരും ഇടപാടുകള്‍ അംഗീകരിക്കുന്നവരും. ഇടപാടുകള്‍ അംഗീകരിക്കുന്നവരെ മൈനേഴ്‌സ് (Miners) എന്ന് വിളിക്കുന്നു. എന്നാല്‍ ടാന്‍ഗിളില്‍ ഒരേ ഒരു ടൈപ്പ് പാര്‍ട്ടിസിപ്പന്റ്‌സ് മാത്രമേ ഉള്ളു. ഇടപാട് നടത്തുന്നവര്‍ തന്നെ അവ അംഗീകരിക്കുന്നു.

2. മൈനിംഗും ജെനസിസ് ട്രാന്‍സാക്ഷനും -
ബ്ലോക്ക് ചെയ്‌നില്‍ എല്ലാ ട്രാന്‍സാക്ഷനുകളും ബ്ലോക്കുകളായി റെക്കോര്‍ഡ് ചെയ്യുന്നു. ഓരോ പത്തു മിനിറ്റിലും ഓരോ ബ്ലോക്ക് ക്രിയേറ്റ് ചെയ്യപ്പെടുന്നു. ആ ബ്ലോക്കില്‍ ആ പത്തു മിനിറ്റില്‍ ഉണ്ടായ എല്ലാ ഇടപാടുകളും രേഖപ്പെടുത്തേണ്ടതുണ്ട്. ഈ ഇടപാടുകളെ വെരിഫൈ ചെയ്ത്, അവയെ ബ്ലോക്ക് ആക്കി അതിനെ പഴയ ബ്ലോക്കുമായി ചെയ്ന്‍ ചെയ്യുന്നത് മൈനര്‍മാരാണ്.
ഈ പ്രവൃത്തി ചെയ്യുന്നതിന് മൈനര്‍മാര്‍ക്ക് പുതിയതായി ഖനനം ചെയ്ത ക്രിപ്‌റ്റോ കറന്‍സി ലഭിക്കുന്നു. എന്നല്‍ ടാന്‍ഗിള്‍ അധിഷ്ഠിത രീതിയില്‍ മൈനര്‍മാര്‍ ഇല്ല. ഇവിടെ ഇടപാടുകള്‍ വെരിഫൈ ചെയ്യുന്നത് ഇടപാടുകള്‍ നടത്തുന്നവര്‍ തന്നെ ആണ്. ഇവിടെ ഒരു വ്യക്തിക്കു ഒരു ഇടപാട് നടത്തണമെന്നുണ്ടെങ്കില്‍ അയാള്‍ രണ്ടു പഴയ ഇടപാടുകള്‍ വെരിഫൈ ചെയ്യണം. ഇവിടെ ക്രിപ്‌റ്റോ കറന്‍സികള്‍ എല്ലാം ആദ്യമേ തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അങ്ങനെ ക്രിപ്‌റ്റോ കറന്‍സികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇടപാടിനെ Genesis Tranasaction എന്നാണ് വിളിക്കുന്നത്.

3. മൈക്രോ പേമെന്റ്‌സും ട്രാന്‍സാക്ഷന്‍ വെരിഫിക്കേഷനും -
ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ ബ്ലോക്ക് ചെയ്ന്‍ അധിഷ്ഠിത സിസ്റ്റം സ്ലോ ആകുന്നതിനാല്‍ മൈനര്‍മാര്‍ ഇടപാടുകള്‍ അംഗീകരിക്കാന്‍ സമയമെടുക്കുന്നു. ടാന്‍ഗിളില്‍ ഇടപാട് നടത്തുന്നവര്‍ തന്നെ ഇടപാടുകള്‍ വെരിഫൈ ചെയ്യുന്നതിനാല്‍ അതിന്റെ വേഗം ഇടപാടുകള്‍ കൂടുന്നതിനസരിച്ചു വര്‍ധിക്കുന്നു. അതുപോലെ ബ്ലോക്ക് ചെയ്‌നില്‍ മൈനര്‍മാര്‍ ഇടപാട് വെരിഫൈ ചെയ്യാന്‍ ട്രാന്‍സാക്ഷന്‍ ഫീ ഈടാക്കുന്നു. ചില സാഹചര്യങ്ങളില്‍ ഇടപാട് തുകയേക്കാള്‍ വലുതായിരിക്കും ഈ ട്രാന്‍സാക്ഷന്‍ ഫീ. ആയതിനാല്‍ ബ്ലോക്ക് ചെയ്ന്‍ ബേസ്ഡ് കറന്‍സികള്‍ മൈക്രോ പേയ്‌മെന്റ്‌സ് സപ്പോര്‍ട്ട് ചെയ്യില്ല. ടാന്‍ഗിളില്‍ മൈനര്‍മാര്‍ ഇല്ലാത്തതിനാല്‍ ട്രാന്‍സാക്ഷന്‍ ഫീ ഇല്ല. ഈ പ്രത്യേകത ടാന്‍ഗിളിനെ M2M മൈക്രോ പേമെന്റുകള്‍ക്കായി കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു. ഉദാഹരണത്തിന് വിദേശ രാജ്യങ്ങളിലൊക്കെയുള്ളതുപോലെ പാര്‍ക്കിംഗ് ഫീ സംവിധാനത്തില്‍ ടാന്‍ഗിള്‍ ഉപയോഗിച്ചു പാര്‍ക്കിംഗ് ഫീ കളക്ടിംഗ് മെഷീനും കാറും തമ്മില്‍ മൈക്രോ പേയ്‌മെന്റ് നടത്താന്‍ സാധിക്കും. ബ്ലോക്ക് ചെയ്ന്‍ ഉപയോഗിച്ച് ഇത് സാധ്യമാവില്ല കാരണം ട്രാന്‍സാക്ഷന്‍ ഫീ പാര്‍ക്കിംഗ് ഫീയെക്കാള്‍ കൂടുതലായിരിക്കും.

4. Centralisation - ബ്ലോക്ക് ചെയ്‌നിന്റെയും ടാന്‍ഗിളിന്റെയും ഒരു ലക്ഷ്യം വികേന്ദ്രീകരണം ആണെങ്കിലും ബ്ലോക്ക് ചെയ്‌നില്‍ മൈനര്‍മാര്‍ ഒരു കേന്ദ്രീകൃത ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. മൈനര്‍മാരുടെ വലിയ ഗ്രൂപ്പുകളായ മൈനിംഗ് ഫാമു (Mining Farm) കള്‍ ലൊകമെമ്പാടും സൃഷ്ടിക്കപ്പെടുന്നു. ബിറ്റ് കോയ്‌നിന്റെ കാര്യത്തില്‍ 60 ശതമാനത്തോളം മൈനര്‍മാരും ചൈനയിലെ വലിയ മൈനിംഗ് ഫാമുകളില്‍ നിന്നാണ് എന്ന വസ്തുത സെന്‍ട്രലൈസേഷന്റെ വ്യാപ്തിയെ ചൂണ്ടിക്കാണിക്കുന്നു.

5. ക്വാണ്ടം കംപ്യൂട്ടിംഗ് ഭാവിയില്‍ ബ്ലോക്ക് ചെയിന്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി Quantum computing ആണ് (വളരെ അധികം computing പവര്‍ ഉള്ള കംപ്യൂട്ടേഴ്സ്). ക്വാണ്ടം കംപ്യൂട്ടിംഗിന്റെ വരവ് ബ്ലോക്ക് ചെയ്ന്‍ അധിഷ്ഠിത ക്രിപ്‌റ്റോഗ്രഫി കളെ തകര്‍ക്കും. എന്നാല്‍ ടാന്‍ഗിള്‍ സിസ്റ്റംസ് quantum resistant ആണ്. അതുകൊണ്ടുതന്നെയാണ് ടാന്‍ഗിളിനെ ബ്ലോക്ക് ചെയ്‌നിന്റെ ഭാവി എന്ന് വിലയിരുത്തുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top