രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്കെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണെന്നും മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സാമ്പത്തിക വ്യവസ്ഥ താറുമാറാകുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
facebook
FACEBOOK
EMAIL
subramanian-swamy-said-the-country-is-going-down-with-the-economic-crisis

ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണെന്നും മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സാമ്പത്തിക വ്യവസ്ഥ താറുമാറാകുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തികനില മൂക്കുകുത്തുകയാണെന്ന് വിശദീകരിച്ച് ഒന്നര വര്‍ഷം മുന്‍പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 16 പേജുള്ള കത്ത് അയച്ചിരുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 

'ഇന്ന് സാമ്പത്തിക നില മൂക്കുകുത്തിക്കൊണ്ടിരിക്കുകയാണ്. അത് എപ്പോള്‍ വേണമെങ്കിലും തകരാം. സമ്പദ്ഘടനയെ പുനര്‍ജ്ജീവിപ്പിക്കാന്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മൂക്കുകുത്തലിനെ പോലും സ്ഥിരതയുള്ളതാക്കാന്‍ കഴിയും. ഒന്നും ചെയ്തില്ലെങ്കില്‍ നമ്മള്‍ പോകുന്നത് മാന്ദ്യത്തിലേക്കായിരിക്കും. അതിന്റെ അനന്തിരഫലം ഗുരുതരമായിരിക്കും...ബാങ്കുകള്‍തകരും, ഫാക്ടറികള്‍ അടച്ചുപൂട്ടും, സ്ഥാപനങ്ങള്‍ അടയ്ക്കും' - സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 

കഴിഞ്ഞ ദിവസം മുന്‍പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് ജിഡിപി നിരക്ക് വീണ്ടും താഴുമെന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടത്തിയ നോട്ടു നിരോധനവും ജിഎസ്ടി നടപ്പാക്കലും ജിഡിപി വളര്‍ച്ചയെ പിന്നോട്ട് അടിയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ ജിഡിപി നിരക്ക് മൂന്നു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.7ലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 7.9 ആയിരുന്നു വളര്‍ച്ചാ നിരക്ക്. 

ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്ന ജിഡിപി നിരക്കില്‍ പാകപ്പിഴകളുണ്ടെന്ന വാദവും സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തി. ജനങ്ങളോട് പറയുന്ന ജിഡിപി നിരക്കിലും താഴെയാണ് യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് എന്ന് സ്വാമി അക്ഷേപം ഉന്നയിച്ചു. അത് വീണ്ടും താഴേയ്ക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാര്‍ എന്ത് ചെയ്താലും അതിന്റെ മാറ്റം ജനങ്ങളില്‍ പെട്ടെന്ന് പ്രതിഫലിക്കണം. എനിക്ക് തോന്നുന്നു, ആദ്യം നമ്മള്‍ നിര്‍ത്തലാക്കേണ്ടത് ഇന്‍കം ടാക്‌സാണ്. അത് ചെയ്യാന്‍ വളരെ എളുപ്പമാണ്, പക്ഷെ അവരത് ചെയ്യുന്നില്ല. ഇന്‍കം ടാക്‌സ് ഇല്ലാതാകുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ പണം കിട്ടും. ഇത് സേവിംഗ്‌സ് കൂടുന്നതിന് വഴിയൊരുക്കും. ബാങ്കുകളിലെ പലിശ നിരക്ക് ഒമ്പത് ശതമാനമാക്കി നിജപ്പെടുത്തണം. നിക്ഷേപത്തിനും വായ്പയ്ക്കും ഒമ്പത് ശതമാനം പലിശയാക്കണം. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അത് ഗുണകരമാകും. അവരാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്' - സ്വാമി അഭിപ്രായപ്പെട്ടു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top