Mar 02, 2018
'റീറ്റെയ്‌ലില്‍ ഇനി ലക്ഷ്യം സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍'
ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സംഘടിത റീറ്റെയ്ല്‍ വിഭാഗമായ ടേബിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് സംസാരിക്കുന്നു
facebook
FACEBOOK
EMAIL
sports-brand-will-be-the-trend-in-retail-store

 

ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സംഘടിത റീറ്റെയ്ല്‍ വിഭാഗമായ ടേബിള്‍സ് ഇന്ത്യ കൂടുതല്‍ ബ്രിക് ആന്റ് മോര്‍ട്ടര്‍ സ്‌റ്റോറുകളിലൂടെ കേരളത്തില്‍ സാന്നിധ്യം വിപുലപ്പെടുത്തുകയാണ്. ഫാഷന്‍, ടോയ്‌സ്, ഐസ്‌ക്രീം എന്നിവയ്ക്കു ശേഷം സ്‌പോര്‍ട്‌സിലും രാജ്യാന്തര ബ്രാന്‍ഡുകളെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ടേബിള്‍സ്. 350 കോടി രൂപയുടെ നിക്ഷേപമാണ് ടേബിള്‍സ് കേരളത്തില്‍ നടത്തുന്നത്. ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ടേബിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് സംസാരിക്കുന്നു.

ടേബിള്‍സ് ഇപ്പോഴും ബ്രിക്ക് ആന്റ് മോര്‍ട്ടര്‍ ശൈലിയിലാണ് മുന്നോട്ടുപോകുന്നത്. ഓണ്‍ലൈനിലേക്ക് ചുവടുമാറ്റത്തിന് സമയമായില്ലേ?

അടുത്ത രണ്ട് ദശാബ്ദക്കാലത്തേക്കെങ്കിലും ബ്രിക്ക് ആന്റ് മോര്‍ട്ടര്‍ സ്‌റ്റോറുകള്‍ നിലനില്‍ക്കുമെന്നതാണ് ടേബിള്‍സിന്റെ കണക്കുകൂട്ടല്‍. മാളുകള്‍ക്ക് ഇവിടെ നല്ലൊരു സാധ്യതയുണ്ട്. അതുകണക്കിലെടുക്കാതെയാണ് ഓണ്‍ലൈന്‍ സ്‌പേസിലേക്കു കടന്നിരിക്കുന്നത്. ഇനി ഇന്ത്യയില്‍ ഒരു ഹൈബ്രിഡ് മോഡലായിരിക്കും നല്ലത്. സ്‌റ്റോറുകള്‍ വേണം, ഒപ്പം ഈസി ഡെലിവറിക്കായി ഒരു ഓണ്‍ലൈന്‍ മോഡലും ഉണ്ടാകണം. ടേബിള്‍സിനു കീഴില്‍ ആറോളം ബ്രാന്‍ഡുകളാണ് ഇപ്പോഴുള്ളത്. എഫ& ബി വിഭാഗത്തില്‍ കോള്‍ഡ് സ്‌റ്റോണ്‍, ബ്ലൂംസ്‌ബെറി, ഗലിറ്റോസ് എന്നിവയും ടോയ്‌സ് വിഭാഗത്തില്‍ Toys ‘R’Us, Babies ‘R’Us എന്നിവയുമുണ്ട്. സ്പ്രിംഗ് ഫീല്‍ഡ്, വുമണ്‍ സീക്രട്ട് എന്നിവയാണ് ടേബിള്‍സിനു കീഴിലുള്ള വസ്ത്രബ്രാന്‍ഡുകള്‍.

ഇന്ത്യന്‍ കസ്റ്റമേഴ്‌സിന്റെ അഭിരുചിക്ക് ഇണങ്ങുന്ന വിധത്തില്‍ എന്തു വ്യത്യാസമാണ് സ്റ്റോറുകളില്‍ കൊണ്ടു വരുന്നത്?

പല മോഡലുകളാണ് ഇതില്‍ പരീക്ഷിക്കുന്നത്. ഉദാഹരണത്തിന് വിദേശങ്ങളിലെ കോള്‍ഡ് സ്‌റ്റോണ്‍ സ്‌റ്റോറുകള്‍ നോക്കുകയാണെങ്കില്‍ കൂടുതലും 500 സ്‌ക്വയര്‍ഫീറ്റ് 600 സ്‌ക്വയര്‍ഫീറ്റുള്ള ചെറിയ ചെറിയ ഔട്ട്‌ലെറ്റുകളാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് പോര. കാരണം ഇവിടെ പലരും കുടുംബവുമൊത്താണ് ഐസ്‌ക്രീം കഴിക്കാന്‍ പോലും പോകുന്നത്. ആറ് മുതല്‍ എട്ട് പേരൊക്കെയുണ്ടാകും. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ 1500-2000 സ്‌ക്വയര്‍ ഫീറ്റെങ്കിലും ഇവിടെ വേണ്ടി വരും. അതിനാല്‍ സിറ്റിംഗ് കപ്പാസിറ്റിക്ക് നല്ല ശ്രദ്ധകൊടുക്കാറുണ്ട്. പക്ഷേ, ചില സ്ഥലങ്ങളില്‍ അതിനു സാധിച്ചെന്നു വരില്ല. എംജി റോഡില്‍ ഉദ്ദേശിക്കുന്നത് അത്തരത്തിലുള്ള വലിയൊരു സ്‌റ്റോറാണ്.

കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറിയെകുറിച്ച്?

1988 ല്‍ ആമസോണില്‍ തുടങ്ങിയ ഒരു ആശയമാണ് കോള്‍ഡ് സ്‌റ്റോര്‍ ക്രീമറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000 ത്തോളം കേന്ദ്രങ്ങളിലാണ് കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറി ബ്രാന്‍ഡിന് സാന്നിധ്യമുള്ളത്. കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് കൊച്ചിയിലെ ലുലു മാളിലായിരുന്നു. രണ്ടാമത്തെ സ്റ്റോറാണ് പനമ്പള്ളി നഗറില്‍ തുറന്നിരിക്കുന്നത്. ബാംഗളൂര്‍, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ 13 ഔട്ട്‌ലെറ്റുകളുണ്ട്. ഇക്കൊല്ലം 20 ഓളം ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാനാണ് പദ്ധതിയിടുന്നത്. തിരുവനന്തപുരത്ത് തുടങ്ങുന്ന ലുലുമാളിലും കൊച്ചിയില്‍ എംജി റോഡിലും ഔട്ട്‌ലെറ്റ് പ്ലാന്‍ ചെയ്യുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറി മെയ്ക് എ വിഷ് ഫൗണ്ടേഷനുമായി സഹകരിക്കുന്നുണ്ട്. ഓരോ കോള്‍ഡ് സ്‌റ്റോണ്‍ ഐസ്‌ക്രീം വില്‍ക്കുമ്പോഴും ഒരു നിശ്ചിത ശതമാനം ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നു.

ടേബിള്‍സ് ഇന്ത്യയിലേക്കെത്തിക്കുന്ന പുതിയ ബ്രാന്‍ഡുകള്‍?

ഒരു സെക്ടറില്‍ ഡീപ്പായി പോവാതെ ആ മേഖലയിലെ ഏറ്റവും മികച്ച ബ്രാന്‍ഡ്‌സിനെ കൊണ്ടുവരുകയെന്നതാണ് ടേബിള്‍സിന്റെ ശൈലി. ടോയ്‌സിലും വസ്ത്രങ്ങളിലും ഐസ്‌ക്രീമിലും മികച്ച ബ്രാന്‍ഡുകള്‍ കൊണ്ടു വന്നു കഴിഞ്ഞു. ഇനി സ്‌പോര്‍ട്‌സിലാണ് ശ്രദ്ധ കൊടുക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യയില്‍ സ്‌പോര്‍ട്‌സിനോട് ആളുകള്‍ വലിയ താല്‍പ്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ രണ്ട് ഡെയ്‌ലി യൂസ് ബ്രാന്‍ഡുകളും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2013 ല്‍ കേരളത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞിരുന്നത് 350 കോടിയുടെ നിക്ഷേപം നടത്തുമെന്നായിരുന്നു. ഇതില്‍ 60 ശതമാനവും ഞങ്ങള്‍ ഇവിടെ വിനിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നതുവഴി അടുത്ത രണ്ടു വര്‍ഷം കൊണ്ട് ബാക്കി തുക കൂടി ചെലവഴിക്കും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top