Apr 20, 2015
'ആറ്റില്‍ കളഞ്ഞാലും ലാവിഷായി കളയും'
കേരളത്തിലെ 18 വയസിനും 30 വയസിനുമിടയില്‍ പ്രായമുളള യുവാക്കള്‍ പണം ചെലവഴിക്കുന്നതെങ്ങനെ? മാറുന്ന സമ്പാദ്യ ശീലങ്ങളിലേക്കും പണം ചെലവഴിക്കുന്നതിലെ പ്രവണതകളിലേക്കും ഒരന്വേഷണം.
facebook
FACEBOOK
EMAIL
spending-habits-of-youth

കൈയില്‍ കിട്ടുന്ന പണത്തില്‍ നിന്ന് ചെലവ് തട്ടിക്കിഴിച്ച് മിച്ചം പിടിക്കാന്‍ എന്തുണ്ടെന്ന് ചിന്തിച്ചിരുന്നവരായിരുന്നു എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കള്‍. അതിനും മുമ്പ് പണം സ്വയം ചെലവഴിക്കുന്ന രീതികളെ കുറിച്ചൊന്നും പലരും ബോധവാന്‍മാരേ ആയിരുന്നില്ല. കൈയിലെത്തു
ന്ന പണം അത് ശമ്പളമായാലും പോക്കറ്റ് മണിയായാലും എന്തിന് എങ്ങനെയൊക്കെ ചെലവഴിക്കണമെന്ന് പഴയ തലമുറയ്ക്ക് കൃത്യമായ ധാരണകളുണ്ടായിരുന്നു.

കാലം എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുമൊക്കെ പിന്നിട്ട് 2016ല്‍ എത്തി നില്‍ക്കുമ്പോള്‍ സമ്പാദ്യ ശീലങ്ങളെ കുറിച്ചുളള പരമ്പരാഗത ധാരണകളെല്ലാം തിരുത്തി എഴുതുകയാണ് യുവാക്കള്‍. ആറ്റില്‍ കളഞ്ഞാലും 'ലാവിഷായി' കളയണമെന്നതാണ് പുതിയ തലമുറയുടെ ആപ്ത വാക്യം തന്നെ. 18 വയസിനും 30 വയസിനുമിടയില്‍ പ്രായമുളള യുവാക്കളില്‍ നടത്തിയ അന്വേഷണങ്ങളില്‍ മിക്കവര്‍ക്കും കാര്യമായ സമ്പാദ്യ ശീലങ്ങളൊന്നുമില്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും ചെറു തുകകള്‍ നിക്ഷേപിച്ച് നേട്ടം കൊയ്യുന്ന മിടുക്കന്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഹോളിഡേ ട്രിപ്പുകള്‍ക്കും ഈറ്റിംഗ് ഔട്ടുകള്‍ക്കും മറ്റുമായി പണം ചെലവഴിച്ചു പോക്കറ്റു കാലിയാക്കുന്നതാണ് പൊതുവായ രീതി. സമ്പാദ്യത്തെ ഗൗരവമായി കാണുന്നവര്‍ 20 ശതമാനം മാത്രം.

ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് പ്രിയമേറുന്നു

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചാണ് യുവതലമുറയുടെ ഷോപ്പിംഗുകളിലധികവും. ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിനോടാണ് മിക്കവര്‍ക്കും താല്‍പ്പര്യം. ഓണ്‍ലൈനിലെ 50 ശതമാനം മുതല്‍ 70 ശതമാനം വരെ വരുന്ന വിവിധ ഫെസ്റ്റിവല്‍ ഓഫറുകള്‍, ആകര്‍ഷകമായ ഡീലുകള്‍ എന്നിവയെല്ലാം പ്രയോജനപ്പെടുത്തുന്നവരാണ് അധികവും. ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്, ഇബേ തുടങ്ങിയ സൈറ്റുകളോടാണ് പൊതുവേ പ്രിയം. ഫാഷന്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മിന്ത്ര മിക്കവര്‍ക്കും ഇഷ്ടപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ്.

ലിവൈസ്, പീറ്റര്‍ ഇംഗ്ലണ്ട്, ലീ, പ്യൂമ, ഒറേലിയ തുടങ്ങിയവയാണ് വസ്ത്രങ്ങളിലെ ഇഷ്ട ബ്രാന്‍ഡുകള്‍.
വസ്ത്രങ്ങളും ഗാഡ്ജറ്റുകളും മാത്രമല്ല സ്ലിപ്പര്‍ പോലും ബ്രാന്‍ഡഡായിരിക്കാന്‍ യൂത്ത് പരമാവധി ശ്രദ്ധിക്കുന്നു. വാച്ചുകള്‍, സണ്‍ഗ്ലാസുകള്‍, പെര്‍ഫ്യൂമുകള്‍, ബ്രേസ്‌ലെറ്റുകള്‍, എന്നിവയ്ക്കായി 2000 മുതല്‍ 10000 രൂപ വരെ ചെലവഴിക്കുന്നവരുണ്ട്. റോളെക്‌സ്, ഒമേഗ, റ്റൈറ്റന്‍, അര്‍മാനി, കാല്‍വിന്‍ ക്ലെയ്ന്‍, ബര്‍ബെറി, റെയ്ബാന്‍, ബെനട്ടന്‍ അങ്ങനെ പോകും യുവാക്കള്‍ ഒരു വികാരമായി ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ബ്രാന്‍ഡുകളുടെ നിര. കൈ വയ്ക്കുന്നതെന്തിലും ട്രെന്‍ഡിനൊപ്പം പുതുമയും വേണമെന്നാണ് ആഗ്രഹം. ഇതിനൊക്കെ ഇത്തിരി കാശ് ചെലവാക്കുന്നതില്‍ 'എന്താ ബ്രോ' തെറ്റ് എന്നതാണ് ലൈന്‍.

സൗന്ദര്യ വര്‍ധന വരുത്തുന്നതിന്
പാര്‍ലറുകളില്‍ സമയം ചെലവിടുന്നതിനും ഇപ്പോള്‍ ലിംഗ ഭേദമൊന്നുമില്ല. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു ഐ.റ്റി കമ്പനിയില്‍ അടുത്തിടെ ജോലിക്കു കയറിയ ന്യൂ ജെന്‍ യൂത്തന്‍മാരിലൊരാള്‍ ശമ്പളം കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് ഒരു 'ലോറിയല്‍ ഫേഷ്യല്‍' ആണത്രേ. മുഖം മിനുക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ 2000 രൂപ മുതല്‍ 5000 രൂപ വരെ പൊടിക്കാനും എത്ര നേരം വരെയിരിക്കാനും ആണ്‍കുട്ടികള്‍ക്കും മടിയൊന്നുമില്ല. സന്തോഷം വരുമ്പോള്‍ അത് നാലാള്‍ അറിഞ്ഞു തന്നെ ആഘോഷിക്കണമെന്നതാണ് മിക്കവരുടെയും പോളിസി. കൂട്ടുകാരിയുടെ കല്ല്യാണം, വിവാഹ നിശ്ചയം, ഫാമിലി ഗെറ്റ് ടുഗദര്‍ തുടങ്ങി വിവിധ ഫംഗ്ഷനുകളില്‍ തിളങ്ങാന്‍ പാര്‍ട്ടി വെയറുകള്‍ക്കു മാത്രമായി ശരാശരി 3000 രൂപ മുതല്‍ 6000 രൂപ വരെ പെണ്‍കുട്ടികളിലധികവും ചെലവിടുന്നു.

താരമായി മള്‍ട്ടിപ്ലെക്‌സുകളും ഫുഡ് കോര്‍ട്ടുകളും
നഗരങ്ങളിലെ ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകളിലെ ഷോപ്പിംഗുകള്‍ക്ക് ശേഷം സിനിമകളും ഈറ്റിംഗ് ഔട്ടുകളുമാണ് യുവാക്കള്‍ പണം ചെലവഴിക്കുന്ന പ്രധാന മേഖലകള്‍. ശമ്പളത്തിന്റെ 15 ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ ഇതിനായി ചെലവഴിക്കുന്നവരുണ്ട്. നാല് സിനിമകളിലധികം ഒരു മാസം മള്‍ട്ടി പ്ലെക്‌സുകളില്‍ കാണുന്ന വിദ്യാര്‍ത്ഥികളുണ്ട്.

ഭക്ഷണമാണ് മിക്കവരുടെയും മറ്റൊരു ദൗര്‍ബല്യം. ബര്‍ഗര്‍, പിസ, സാന്‍ഡ് വിച്ച്, ഹോട്ട് ഡോഗ് തുടങ്ങിയ പാശ്ചാത്യ വിഭവങ്ങളോടാണ് പൊതുവേ ആഭിമുഖ്യമെങ്കിലും എവിടെ നിന്നെങ്കിലും ഏതെങ്കിലും പിസയും ബര്‍ഗറുമൊന്നും കഴിച്ച് വിട്ടുവീഴ്ച ചെയ്യാനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. കഴിക്കുന്നെങ്കില്‍ ഡൊമിനോസ്, മക്‌ഡൊണാള്‍ഡ്‌സ്, പിസാഹട്ട്, കെ.എഫ്.സി ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഫുഡ് കഴിക്കാനാണ് ഇഷ്ടം. ഫുഡ് കോര്‍ട്ടുകളാണ് മറ്റൊരു ആകര്‍ഷണം. അറേബ്യന്‍ ഭക്ഷണത്തിനും പ്രിയമേറുന്നുണ്ട്. കുഴിമന്തി, കുബ്ബൂസ്, ചിക്കന്‍ ടിക്ക, കബാബ് തുടങ്ങിയ വിഭവങ്ങള്‍ക്കും ആരാധകരേറെയാണ്.
ഭക്ഷണത്തിനും റെസ്റ്റൊറന്റുകള്‍ക്കും ചെലവഴിക്കുന്ന പണത്തിനനുസരിച്ചുളള ഗുണമേന്‍മയും ഗുണനിലവാരവും ഉറപ്പാക്കാന്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. 18 വയസിനും 25 വയസിനുമിടയില്‍ പ്രായമുളള
വരാണ് ഈറ്റിംഗ് ഔട്ടുകള്‍ ക്രേസ് ആക്കുന്നവരിലധികവും. ശരാശരി 4000 രൂപ മുതല്‍ 8000 രൂപ വരെ ഇതിനായി ചെലവഴിക്കുന്നവരുണ്ട്.

ഒഴിവാക്കാനാകാത്ത ഹോളി ഡേ ട്രിപ്പുകളും പാര്‍ട്ടികളും

25 വയസിനും 30 വയസിനുമിടയില്‍ പ്രായമുളള യുവാക്കളാകട്ടെ ഹോളി ഡേ ട്രിപ്പുകള്‍ ആഘോഷമാക്കുന്നവരാണ്. വാരാന്ത്യങ്ങളും അവധി ദിവസങ്ങളുമാണ് മിക്കവരും യാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്നത്.

വയനാട്, കുമരകം, വാഗമണ്‍, മൂന്നാര്‍, എന്നീ ഡെസ്റ്റിനേഷനുകളാണ് വണ്‍ഡേ ട്രിപ്പിനായി മിക്കവരും തെരഞ്ഞെടുക്കുന്നത്. ഗോവ, ഡെല്‍ഹി, ജയ്പ്പൂര്‍, ഹിമാചല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യുന്നവരുണ്ട്. വരുമാനത്തിനനുസരിച്ച് 5000 രൂപ മുതല്‍ 40000 രൂപ വരെ കേരളത്തിനകത്തും പുറത്തുമുളള വിവിധ ട്രിപ്പുകള്‍ക്കായി മിക്കവരും മാസം ചെലവഴിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ യാത്രക്കായി ചെലവഴിക്കുന്ന തുക
കൂടാതെയാണിത്. പാര്‍ട്ടികളില്‍ ആവേശം നിറയ്ക്കാന്‍ വിദേശ മദ്യത്തിന് പണമൊഴുക്കുന്നവരും കുറവല്ല.

സോഷ്യല്‍ ഡ്രിങ്കിംഗിന്റെ ഭാഗമായി മദ്യപിക്കുന്നവര്‍ മുതല്‍ ഉയര്‍ന്ന ബ്രാന്‍ഡുകളിലെ വിദേശ മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ വരെയുണ്ട് യുവാക്കള്‍ക്കിടയില്‍. വര്‍ക്കഹോളിക്കായ പ്രൊ
ഫഷണലുകളാണ് അവരില്‍ അധികവും. സംസ്ഥാനത്തെ ബിയര്‍, വൈന്‍, ഹോട്ട് ഡ്രിങ്ക് ഉപഭോക്താക്കളില്‍ സ്ത്രീകളുമുണ്ട്. വരുമാനത്തിന്റെ 50 ശതമാനത്തിലധികം ഹോളിഡേ ട്രിപ്പുകള്‍ക്കും മദ്യപാനത്തിനുമായി ചെലവിടുന്നവരുമുണ്ട് യുവാക്കളില്‍.

പാര്‍ട് ടൈം ജോലി തേടുന്ന വിദ്യാര്‍ത്ഥികള്‍
വൈറ്റ് കോളര്‍ ജോലികളോട് മാത്രം ആഭിമുഖ്യമുളളവരാണ് പുതു തലമുറയെന്ന പഴഞ്ചന്‍ ആരോപണങ്ങള്‍ ഉപേക്ഷിച്ചേക്കൂ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി കോളെജ് വിദ്യാര്‍ത്ഥികള്‍ വരെ ഇത്തവണ സമ്മര്‍ വെക്കേഷനു തൊഴിലന്വേഷിച്ചിറങ്ങിയ കാഴ്ച്ചയായിരുന്നു കേരളത്തില്‍. സാമ്പത്തിക ഭദ്രതയുളള
വീടുകളിലെ കുട്ടികള്‍ പോലും സ്വന്തമായി വരുമാനം നേടാനും അനുഭവ സമ്പത്ത് ആര്‍ജിക്കാനും ആഗ്രഹിക്കുന്നു. പോക്കറ്റ് മണിക്കായി വീട്ടുകാരെ ആശ്രയിക്കുന്നതിലുളള വിമുഖതയാണ് പ്രധാന കാര
ണം. ബി.പി.ഒ, ഓഫീസ് ജോലികള്‍, സെയ്ല്‍സ്, കാറ്ററിംഗ്, ഡ്രൈവിംഗ് തുടങ്ങി അഭിരുചിക്കനുസരിച്ച മേഖലകള്‍ കണ്ടെത്തി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളുണ്ട്. ചെറുതല്ലാത്ത തുക സേവിംഗ്‌സ് ബാ
ങ്ക് എക്കൗണ്ടില്‍ നിക്ഷേപമുളളവരുമുണ്ട് അവര്‍ക്കിടയില്‍. ആറു മാസം മുമ്പ് ഒരു 10ാം ക്ലാസ് വിദ്യാര്‍ത്ഥി തുടങ്ങിയ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടില്‍ 23000 രൂപയാണ് നിക്ഷേപം. വീട്ടുകാര്‍ പലപ്പോഴായി നല്‍കിയ പോക്കറ്റ് മണിയാണ് ചെലവാക്കാതെ ബാങ്കില്‍ നിക്ഷേപിച്ചത്.

പണം ചെലവഴിക്കാന്‍ എല്ലാവിധ സാഹചര്യങ്ങളുമുണ്ടായിട്ടും സാമ്പത്തിക അച്ചടക്കം പാലി
ക്കുന്ന സ്ഥിര വരുമാനക്കാരും യുവാക്കള്‍ക്കിടയില്‍ ഇല്ലാതില്ല. മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും താരതമ്യേന വര്‍ധനയുണ്ട്. മികച്ച റെക്കറിംഗ്, സേവിംഗ്‌സ് ബാങ്ക് നിക്ഷേപമുളള യുവാക്കള്‍ 20 ശതമാനത്തിനും 25 ശതമാനത്തിനുമിടയിലാണ്. ചിട്ടികള്‍, പോസ്‌റ്റോഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ അഞ്ച് ശതമാനവും. സ്വന്തമായി വരുമാനമുണ്ടാക്കുന്ന യുവാക്കള്‍ അതിനനുസരിച്ച് പണം ചെലവഴിക്കുന്നതാണ് പൊതുവായ പ്രവണത.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top