കാലത്തിനൊപ്പം ബാങ്കുകള്‍ കോലം മാറ്റണം: ആര്‍ ഗാന്ധി
സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ യുഗത്തില്‍ മുഖം മിനുക്കാന്‍ മെനക്കെടാത്ത പരമ്പരാഗത ബാങ്കുകളുടെ നിലനില്‍പ്പ് അനിശ്ചിതത്ത്വത്തിലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി.
facebook
FACEBOOK
EMAIL
speech-by-rbi-deputy-governor-r-gandhi

 

• ഉപഭോക്താവിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത മാറ്റങ്ങള്‍ പ്രവര്‍ത്തനശൈലിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യം

• ചെറുകിടഇടത്തരം വ്യവസായിക മേഖലയില്‍ ഒളിഞ്ഞിരിക്കുന്നത് രണ്ട് ട്രില്യണ്‍ ഡോളറിന്റെ ബിസിനസ് സാദ്ധ്യതകള്‍

• എന്‍ബി എഫ്‌സികളെ വളര്‍ത്തിയത് ബാങ്കിങ് മേഖലയുടെ അനാസ്ഥ

• ബാങ്കുകള്‍ക്ക് സാമൂഹിക പ്രസക്തി നിര്‍വചിക്കാന്‍ സാധിക്കണം

സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ യുഗത്തില്‍ മുഖം മിനുക്കാന്‍ മെനക്കെടാത്ത പരമ്പരാഗത ബാങ്കുകളുടെ നിലനില്‍പ്പ് അനിശ്ചിതത്ത്വത്തിലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി. മുംബൈയില്‍ ഫിക്കിയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യന്‍ ബാങ്കിങ് സമ്മിറ്റിന്റെ സമാപന യോഗത്തില്‍ രാജ്യത്തെ പ്രമുഖ ബാങ്കര്‍മാരേ അഭിസംബോധന ചെയ്യവേ സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങള്‍ വഴി ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നവീകരണത്തിന് വിധേയരായില്ലെങ്കില്‍ പരമ്പരാഗത ബാങ്കുകള്‍ വംശനാശ ഭീഷണി നേരിടേണ്ടി വരുമെന്ന് അദ്ദേഹം ശക്തമായ താക്കീത് നല്‍കി.

'നാളത്തെ ബാങ്കുകള്‍ക്ക് ഭൂതകാല സമൃതിയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കില്ല. ബാങ്കുകളുടെ പ്രത്യേക അവകാശ വിശേഷമായി തുടരുന്ന ഒരു ഘടകം പോലും ഇന്നത്തെ ബാങ്കിങ് മേഖലയില്‍ ഇല്ല. നോണ്‍ ബാങ്കുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്നത്തെ ബാങ്കിങ് മേഖല.' എന്ന് ഗാന്ധി പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ബാങ്കിങ് അഭിലാഷങ്ങള്‍ക്ക് ഒത്ത് പരമ്പരാഗത ബാങ്കുകള്‍ ഉയരണമെന്നും എപ്പോഴും എവിടെയും എങ്ങനെയും ലഭിക്കുന്ന മൂല്യ വര്‍ധിത സേവനങ്ങളാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുകിട-ഇടത്തരം വ്യവാസിക മേഖലയെ(എസ്എംഇ) പാടെ അവഗണിക്കുന്ന ബാങ്കുകളുടെ പ്രവണത അപലപനീയമാണെന്നും ഗാന്ധി അഭിപ്രായപ്പെട്ടു.ലോകത്താകമാനം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെ ബിസിനസ് സാദ്ധ്യതകള്‍ തുറന്നിടുന്നുണ്ടെന്നും അവ പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാമെന്നും അന്തരാഷ്ട്ര ഫിനാന്‍സ് കോര്‍പ്പറേഷന്റെ പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ മൊത്തം ആഭ്യന്തര വളര്‍ച്ച നിരക്കിന്റെ പകുതിയോളവും തൊഴില്‍ ശക്തിയുടെ മൂന്നില്‍ രണ്ടു ഭാഗവും കയ്യാളുന്ന എസ്എംഇ മേഖലയോട് ബാങ്കുകള്‍ പുലര്‍ത്തുന്ന ചിറ്റമ്മ നയമാണ് പുതുതലമുറ ഫിന്‍ടെക്ക് കമ്പനികളുടെയും എന്‍ബിഎഫ്‌സിയുടെയും ത്വരിത വളര്‍ച്ചയുടെ കാരണമെന്നും ഗാന്ധി കുറ്റപ്പെടുത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ എസ്എംഇ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചാല്‍ വിദൂര ഭാവിയില്‍ ഉണ്ടാകാവുന്ന വലിയ പ്രതിസന്ധി തരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രസക്തിയ്ക്ക് അപ്പുറം തങ്ങളുടെ സാമൂഹിക പ്രസക്തി കൂടി വെളിപ്പെടുത്താന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞാല്‍ മാത്രമേ നാളെ ബാങ്കുകള്‍ക്ക് നിലനില്‍ക്കുവാന്‍ സാധിക്കുവെന്നും ഗാന്ധി പറഞ്ഞു.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top