Dec 22, 2016
പവര്‍ഫുളായി സംസാരിക്കൂ, ബിസിനസും ജീവിതവും മാറിമറിയും
ബിസിനസിലും കരിയറിയും ജീവിതത്തിലും ശോഭിക്കണമെങ്കില്‍ സംഭാഷണം പവര്‍ഫുള്‍ ആയിരിക്കണം
facebook
FACEBOOK
EMAIL
speak-powerfully-make-your-world-active

 ബിസിനസിലും കരിയറിയും ജീവിതത്തിലും കൂടുതല്‍ ശോഭിക്കണമെങ്കില്‍ സംഭാഷണം പവര്‍ഫുള്‍ ആയിരിക്കണം. അതിനായി നമ്മൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

.ആത്മവിശ്വാസത്തോടെ സംഭാഷണം ആരംഭിക്കുക. മുഴുവന്‍ സംഭാഷണത്തിനും രൂപം നല്‍കുക. ഒരുപാട് കാര്യങ്ങള്‍ വലിച്ചുവാരി പറയാതെ, രണ്ടോ മൂന്നോ മെസേജുകള്‍ അവതരിപ്പിക്കുക. പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക. സംഭാഷണം മതിപ്പുളവാക്കുന്ന വിധം ഉപസംഹരിക്കുക. മികച്ച സംഭാഷണത്തിലെ 5 C-കളെ (Confidence, Create, Convey, Convince, Conclude) ഇവ പ്രതിനിദാനം ചെയ്യുന്നു.

.നിങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കണമെങ്കില്‍, അത് മറ്റൊരാളെക്കൊണ്ട് വാങ്ങിപ്പിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അവരെ വാക്കുകള്‍ക്കൊണ്ട് സ്വാധീനിക്കാന്‍ കഴിയണം. അതോടൊപ്പം സംസാരിക്കുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കഴിയണം. എങ്കിലേ അവരെ നമ്മുടെ താല്‍പ്പര്യങ്ങളിലേക്ക് കൊണ്ട് വരാന്‍/നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങിപ്പിക്കാന്‍ കഴിയുകയുള്ളു.
.അരുതുകളുടെ അകമ്പടിയോടെ ഓരോ കാര്യവും അവതരിപ്പിക്കാതെ നമുക്ക് ആവശ്യമുള്ളതെന്താണെന്ന് ഉറപ്പിച്ചു പറയുക. ഓഫീസില്‍ ലേറ്റ് ആകരുത് എന്നു പറയുന്നതിനു പകരം കൃത്യസമയത്ത് വരണം എന്നു പറയാമല്ലോ. പറയുന്ന ടോണിനുമുണ്ട് പ്രാധാന്യം. ഒരേ കാര്യം സരസമായും സൗമ്യമായും അധികാരഭാവത്തിലും ദേഷ്യത്തിലും പറയാം. ടോണ്‍ മാറുന്നതനുസരിച്ച് കേള്‍ക്കുന്നയാളുടെ തലച്ചോറിലേക്ക് ഒരു പ്രത്യേക സംവേദനം നടക്കുന്നുണ്ടെന്നോര്‍ക്കണം.
.അനാവശ്യമായി പക്ഷേ (But) സംഭാഷണത്തില്‍ ഉപയോഗിക്കാതിരിക്കുക. 'നിങ്ങള്‍ സ്മാര്‍ട്ടാണ്, പക്ഷേ..' എന്ന രീതിയിലുള്ള വാക്കുകള്‍ അടുപ്പത്തിനു പകരം നാമറിയാതെ അകലം സൃഷ്ടിക്കും. ഇത്തരം പക്ഷേകള്‍ക്കു പകരം 'and' ഉപയോഗിച്ച്, പറഞ്ഞ വാചകത്തോട് കൂടുതല്‍ നല്ല വാക്കുകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ കേള്‍വിക്കാരില്‍ കൂടുതല്‍ സന്തോഷം തോന്നും.
.പേടിയോടു കൂടിയ സംഭാഷണങ്ങള്‍ക്ക് ബിസിനസില്‍ സ്ഥാനമില്ലെന്നോര്‍ക്കുക. പേടിയെ പടിക്കു പുറത്തുനിര്‍ത്താന്‍ ശരീരഭാഷയിലും ആത്മവിശ്വാസം പ്രതിഫലിക്കണം. അല്‍പ്പം മുന്നോട്ടാഞ്ഞ് ഊര്‍ജസ്വലതയോടെ സംസാരിക്കുക. സാഹചര്യം അറിഞ്ഞ് സംസാരിക്കുക എന്നതും പ്രധാനമാണ്.
.മികച്ച ആശയവിനിമയത്തിന് ഉണ്ടായിരിക്കേണ്ട മറ്റൊരു സവിശേഷതയാണ് PIIE (Persuasive, Inspire, Informative, Entertain).നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം, നിങ്ങളുടെ സംഭാഷണം പ്രചോദിപ്പിക്കുന്നതായിരിക്കണം, അറിവ് പകരുന്നതാകണം. ഒപ്പം രസിപ്പിക്കുന്ന വിധത്തിലുമായിരിക്കണം. എങ്കില്‍ നിങ്ങള്‍ക്ക് കേള്‍വിക്കാരുണ്ടായിരിക്കും. നിങ്ങള്‍ക്ക് അവരെ സ്വാധീനിക്കാന്‍ കഴിയും. അത് നിങ്ങളുടെ ബിസിനസിലും ജീവിതത്തിലും പ്രതിഫലിക്കും.
.ക്ലൈന്റിനോടായാലും വ്യക്തികളോടായാലും ആദരപൂര്‍വം സംസാരിക്കുക. അതിലൂടെ നിങ്ങള്‍ക്കും ആദരവ് കിട്ടും. അതേസമയം വ്യത്യസ്തരായ വ്യക്തികളോട് വ്യത്യസ്തമായ രീതിയില്‍ ഇടപെടുവാനും ശ്രദ്ധിക്കണം.
.സംസാരിച്ചുതന്നെ പഠിക്കേണ്ട കലയാണ് സംഭാഷണം. ലളിതമായ ഭാഷയാണ് അതിന്റെ ഏറ്റവും മികച്ച ടൂള്‍. നിങ്ങളുടെ സംഭാഷണത്തില്‍ തെറ്റായ ശീലങ്ങള്‍ കടന്നുകൂടിയിട്ടു്യുെങ്കില്‍ അവ മാറ്റിയെടുക്കണം.
.നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ ശരീരഭാഷയും ഭാവങ്ങളും വിളിച്ചറിയിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. തോളുകള്‍ വിരിച്ച് നിവര്‍ന്നിരിക്കുക, കണ്ണില്‍ നോക്കി സംസാരിക്കുക. ആംഗ്യങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നോര്‍ക്കുക. പറയുമ്പോള്‍ എവിടെ ഊന്നല്‍ കൊടുക്കുന്നു എന്നതും പ്രധാനമാണ്.
.ഇഷ്ടം തോന്നിപ്പിക്കുന്നതിലൂടെയാണ് പല ബിസിനസും നടക്കുന്നത്. പല ഇടപാടുകളും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതും അതുകൊണ്ടാണ്. അതിനു പ്രേരിപ്പിക്കുന്ന വിധത്തിലാകട്ടെ ഇനി മുതല്‍ നിങ്ങളുടെ സംഭാഷണം.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top