May 15, 2018
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 51% വര്‍ധന
റീറ്റെയ്ല്‍, എംഎസ്എംഇ, കാര്‍ഷിക മേഖലകള്‍ക്കുള്ള വായ്പ വര്‍ദ്ധിച്ചത് മികച്ച പ്രകടനത്തിലേക്ക് നയിച്ചു
facebook
FACEBOOK
EMAIL
south-indian-banks-q4-net-profit-increases-51-percent

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ മികച്ച ലാഭം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്.

ബാങ്കിന്റെ അറ്റാദായം 51 ശതമാനം വര്‍ദ്ധിച്ച് 114.10 കോടി രൂപയായി. മുന്‍സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 75.55 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. 40 ശതമാനം ഓഹരി വിഹിതവും ബാങ്ക് പ്രഖ്യാപിച്ചു.

ഇതോടെ ബാങ്ക് സാധാരണ രീതിയിലുള്ള വളര്‍ച്ചയിലേക്ക് തിരിച്ചു വന്നിരിക്കുകയാണെന്ന് സാമ്പത്തിക ഫലം പ്രഖ്യാപിക്കവേ ബാങ്കിന്റെ എംഡി യും സിഇഒ യുമായ വി.ജി.മാത്യു പറഞ്ഞു. റീറ്റെയ്ല്‍, എംഎസ്എംഇ, കൃഷി എന്നീ മേഖലകളിലേക്ക് ശ്രദ്ധ തിരിച്ചതിന്റെ ഭാഗമായാണ് മികച്ച നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 334.89 കോടി രൂപയാണ്. തൊട്ടു മുന്‍പത്തെ സാമ്പത്തിക വര്‍ഷം ഇത് 392.50 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ നടത്തിയ 252 കോടിയുടെ ഒറ്റത്തവണ നീക്കിയിരുപ്പാണ് മൊത്തം വര്‍ഷത്തെ ലാഭത്തിലെ കുറവിലേക്ക് നയിച്ചതെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ട്രഷറി ലാഭത്തില്‍ 31 ശതമാനം നെഗറ്റീവ് വളര്‍ച്ചയുണ്ടായിട്ടുകൂടി, നാലാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 10.68 ശതമാനം വര്‍ദ്ധിച്ച് 311 കോടി രൂപയായി.മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ പ്രവര്‍ത്തന ലാഭം 281 കോടി രൂപയായിരുന്നു. 201718 ലെ പ്രവര്‍ത്തന ലാഭം 21.92 ശതമാനം വര്‍ദ്ധിച്ച് 1481 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 1215 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് 1,27,139 കോടിരൂപയായി ഉയര്‍ന്നു. 12.55 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതില്‍, 7,2030 കോടി രൂപ നിക്ഷേപവും (8.94 ശതമാനം വളര്‍ച്ച) 55,109 കോടി രൂപ വായ്പ (17.05 ശതമാനം വളര്‍ച്ച) യുമാണ്.

2018 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 3.59 ശതമാനമാണ്. 2017 മാര്‍ച്ച് 31 ന് ഇത് 2.45 ശതമാനമായിരുന്നു.

2019 സാമ്പത്തിക വര്‍ഷത്തില്‍ 750 ഓളം പുതിയ നിയമനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഒറ്റനോട്ടത്തില്‍

  • ബിസിനസില്‍ 12.55% വര്‍ധന
  • നിക്ഷേപങ്ങളില്‍ 8.94% വര്‍ധന
    കറന്റ് നിക്ഷേപങ്ങളില്‍ 11.02% വര്‍ധന
    സേവിങ്‌സ് നിക്ഷേപങ്ങളില്‍ 8.39% വര്‍ധന
    CASA യില്‍ 8.85% വര്‍ധന
    എന്‍ ആര്‍ ഐ നിക്ഷേപങ്ങളില്‍ 12.09% വര്‍ധന
    എന്‍ ആര്‍ ഐ കറന്റ്, സേവിങ്‌സ് എക്കൗണ്ടുകളില്‍ 14.91% വര്‍ധന
  • വായ്പകളില്‍ 17.05% വര്‍ധന
    കാര്‍ഷിക വായ്പ 19.39% വര്‍ധന
    എം എസ് എം ഇ വായ്പ 18.04% വര്‍ധന
    മോര്‍ട്ടഗേജ് വായ്പ59.73% വര്‍ധന
    വാഹന വായ്പ27.90% വര്‍ധന
    റീറ്റെയ്ല്‍ വായ്പ 19.21% വര്‍ധന
    കോര്‍പറേറ്റ് വായ്പ 14.18% വര്‍ധന
  • അറ്റപലിശ വരുമാനത്തില്‍ 12.07% വര്‍ധന
  • നീക്കിയിരുപ്പില്‍ 4.13% കുറവ്
  • ചെലവ് വരുമാന അനുപാതം 49.20 ല്‍ നിന്നും 47.17 ആയി കുറഞ്ഞു
  • മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 3.59% ആയി വര്‍ദ്ധിച്ചു
  • അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 2.60% ആയി വര്‍ദ്ധിച്ചു
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top