സൗത്ത് ഇന്ത്യന്‍ ബാങ്ക്: അറ്റാദായം 101.47 കോടി രൂപ
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 101,47 കോടി രൂപയായി വര്‍ധിച്ചു
facebook
FACEBOOK
EMAIL
south-indian-bank-profit-high

നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 101. 47 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ അറ്റാദായം 95.06 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 6.74 ശതമാനമാണ് വര്‍ധന. 

പ്രവര്‍ത്തന ലാഭം 120 കോടി രൂപയായി. 46.25 ശതമാനമാണ് വര്‍ധന. അറ്റ പലിശ വരുമാനത്തില്‍ 23.31ശതമാനം വര്‍ദ്ധനയുണ്ട്. 26.45 ശതമാനമാണ് ഇതര വരുമാനത്തിലെ വര്‍ദ്ധന. ഇതോടെ മൊത്തം ബിസിനസ് 113055 കോടി രൂപയായി. 13.15 ശതമാനമാണ് വര്‍ധന. 

അറ്റ പലിശ വരുമാനത്തിലെയും ഇതര വരുമാനത്തിലെയും മികച്ച പ്രകടനമാണ് വര്‍ധനക്ക് കാരണമായതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡിയും സിഇഒയുമായ വി.ജി മാത്യു പറഞ്ഞു. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top