Jul 10, 2018
സൂക്ഷിക്കുക! ചില ആപ്പുകൾ രഹസ്യമായി സ്ക്രീൻഷോട്ട് എടുക്കാനാകും
ഫേസ് ലോക്ക്, നമ്പർ ലോക്ക്, ഫിംഗർപ്രിന്റ് ലോക്ക്, പാറ്റേൺ ലോക്ക് എന്നിങ്ങനെ പലതരം പൂട്ടുകൾ ഇട്ടാണ് നമ്മൾ മൊബീൽ ഫോണിനെ കൊണ്ട് നടക്കുന്നത് പക്ഷെ
facebook
FACEBOOK
EMAIL
some-apps-may-secretly-take-screenshots-of-your-activity
ഫേസ് ലോക്ക്, നമ്പർ ലോക്ക്, ഫിംഗർപ്രിന്റ് ലോക്ക്, പാറ്റേൺ ലോക്ക് എന്നിങ്ങനെ പലതരം പൂട്ടുകൾ ഇട്ടാണ് നമ്മൾ മൊബീൽ ഫോണിനെ കൊണ്ട് നടക്കുന്നത്. പക്ഷെ ഫോണിലുള്ള ആപ്പുകൾ തന്നെ വിവരങ്ങൾ ചോർത്താൻ തുടങ്ങിയാലോ?
 
 
ആപ്പുകൾക്ക് ഇതിനുള്ള കഴിവുണ്ടെന്ന് പല ഗവേഷണങ്ങളും ഇതിനകം തെളിയിച്ചിട്ടുണ്. എന്നാൽ യുഎസ്സിലുള്ള നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.  
 
ഫോണിലെ നമ്മുടെ ആക്ടിവിറ്റികളുടെ സ്ക്രീൻ ഷോട്ട് രഹസ്യമായി എടുക്കാൻ പല ജനപ്രിയ മൊബീൽ ആപ്പ്ളിക്കേഷനുകൾക്കും സാധിക്കുമെന്നാണ് അവരുടെ കണ്ടെത്തൽ.  സ്ക്രീൻഷോട്ട് എടുക്കുക മാത്രമല്ല, അവ തേർഡ് പാർട്ടിക്ക് അയച്ച് കൊടുക്കുക പോലും ചെയ്യും. അതായത്, നാം എന്തൊക്കെ കാണുന്നു, ടൈപ്പ് ചെയ്യുന്നു, എന്തൊക്കെ ചിത്രങ്ങൾ പകർത്തുന്നു എന്നതെല്ലാം ഈ ആപ്പുകൾക്ക് അറിയാൻ സാധിക്കും.    
 
ഇങ്ങനെ ശേഖരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിങ്ങളുടെ വിവിധ എക്കൗണ്ടുകളുടെ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്രെഡിറ്റ് കാർഡ് നമ്പർ അതുപോലെ തന്നെ മറ്റ് പ്രധാനപ്പെട്ട വ്യക്തി വിവരങ്ങൾ എന്നിവ ഉണ്ടാകുമെന്നതാണ് ഇത് കൂടുതൽ ഗൗരവതരമാക്കുന്നത്. 
 
ആൻഡ്രോയ്‌ഡിൽ പ്രവർത്തിക്കുന്ന 17,000 ഓളം പ്രമുഖ ആപ്പ്ളിക്കേഷനുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇതിൽ 9000 ഓളം ആപ്പുകൾ ഇത്തരത്തിൽ ഡേറ്റ ചോർത്താൻ കഴിവുള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top