Dec 28, 2017
നിക്ഷേപത്തിന് 9 ശതമാനം വരെ പലിശയുമായി സ്‌മോൾ ഫിനാൻസ് ബാങ്കുകൾ
സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്ക് ബാങ്കുകള്‍ കുറയ്ക്കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍.
facebook
FACEBOOK
EMAIL
small-finance-bank-will-give-you-better-investment-rate-to-clients
സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകള്‍ കുറയ്ക്കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. 
 
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒന്നു മുതല്‍ തെരഞ്ഞെടുത്ത ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. 46 ദിവസം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി വാഗ്ദാനം ചെയ്യുന്ന നിരക്ക് 6.5 ശതമാനമാണ്. അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര സ്വകാര്യ ബാങ്കുകള്‍ പരമാവധി 6.75 ശതമാനവും ആക്‌സിസ് ബാങ്ക് 6.85 ശതമാനവും യെസ് ബാങ്ക്, കരൂര്‍വൈശ്യ ബാങ്ക് തുടങ്ങിയവ ഏഴ് ശതമാനവും ആര്‍ബിഎല്‍ ബാങ്ക് 7.3 ശതമാനവുമാണ് ഈ വിഭാഗത്തില്‍ നല്‍കുന്ന പരമാവധി പലിശ നിരക്ക്. അതായത് 7.3 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്. 
 
എന്നാല്‍ ഇതിലും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയാണ് രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടുവര്‍ഷ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് ഒന്‍പത് ശതമാനമാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്‍പതര ശതമാനം പലിശ ലഭിക്കും. മൈക്രോഫിനാന്‍സ് രംഗത്തെ ശക്തമായ സാന്നിധ്യമായിരുന്ന ഇസാഫ്, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രംഗത്തേക്ക് കടന്നപ്പോഴും ഇതര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 
 
സൂര്യോദയ, ഉത്കര്‍ഷ്, ഇക്വിറ്റാസ്, ഉജ്ജീവന്‍, എയു മുതലായ രാജ്യത്തെ മറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 7.35 ശതമാനം മുതല്‍ 8.75 ശതമാനം വരെ വിവിധ കാലയളവിലെ സ്ഥിരനിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നുണ്ട്.  
 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
50%
0
smile
0%
0
neutral
0%
0
grin
0%
1
angry
50%
 
Back to Top