സ്‌കില്‍ ട്രെയ്‌നിംഗ് ''രണ്ടര ലക്ഷം പേരിലേക്ക്''
നൈപുണ്യ വികസന രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാര്‍ സംസാരിക്കുന്നു
facebook
FACEBOOK
EMAIL
skill-training-by-chanda-kochar

ഗ്രാമീണ ഇന്ത്യയില്‍ ഇതിനകം 100 ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സാധ്യമാക്കിയ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ നൈപുണ്യ വികസന രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ചന്ദാ കൊച്ചാര്‍ സംസാരിക്കുന്നു

ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കാനായി നടത്തുന്ന പദ്ധതികളെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ഐ.സി.ഐ.സി.ഐ ബാങ്കും ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്തും ചേര്‍ന്ന് ഈ വര്‍ഷമാണ് ഐ.സി.ഐ.സി.ഐ അക്കാദമി ഫോര്‍ സ്‌കില്‍സ്-റൂറല്‍ ഇനീഷ്യേറ്റീവ് തുടങ്ങിയത്. ഏറെ പ്രത്യേകതയുളള പദ്ധതിയാണിത്. ഓരോ ഗ്രാമത്തിന്റെയും പ്രത്യേകതകളനുസ
രിച്ച് അവിടെയുളളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും വായ്പാ സൗകര്യം ഒരുക്കുകയും വരുമാനം ഉറപ്പാക്കാന്‍ വിപണിയുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ പദ്ധതിയെ ഐ.സി.ഐ.സി.ഐ ഡിജിറ്റല്‍ വില്ലേജുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനകം 100 വില്ലേജുകളെ ഡിജിറ്റല്‍ വില്ലേജുകളാക്കി മാറ്റിയിട്ടുണ്ട്.

ഡിജിറ്റല്‍ ഇടപാട് പ്രോല്‍സാഹിപ്പിക്കാനായി വലിയ പിന്തുണയാണ് ബാങ്ക് നല്‍കുന്നത്. ഗ്രാമങ്ങളില്‍ സ്വയം തൊഴില്‍ പ്രോല്‍സാഹനത്തിനും പ്രധാന്യം നല്‍കുന്നു.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഇടം ഉറപ്പാക്കാനായി ഇടപെടല്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കാനും നല്ല പിന്തുണ നല്‍കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് ആവശ്യത്തിന്റെയും തിരിച്ചടവ് ശേഷിയുടെയും അടിസ്ഥാനത്തില്‍ വായ്പകളും അനുവദിക്കുന്നു. പദ്ധതിക്കു കീഴിലുളള ഗ്രാമങ്ങളുടെ എണ്ണം 500 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതോടെ 50,000ത്തോളം വ്യക്തികള്‍ക്ക് പരിശീലനവും 12.5 ലക്ഷം കുടുംബങ്ങളില്‍ ഇതിന്റെ നേട്ടവും എത്തും. ഇതിനു പുറമെ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ രാജസ്ഥാനിലെ ഉദയ്പുര്‍, ജോദ്പുര്‍ ജില്ലകളില്‍
റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും നടത്തുന്നുണ്ട്. നഗര കേന്ദ്രങ്ങളില്‍ 12 ആഴ്ച നീണ്ടുനില്‍ക്കുന്ന വ്യവസായ അനുബന്ധ കോഴ്സുകളും സംഘടിപ്പിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വ്യവസായ രംഗത്തെ 1000 സ്ഥാപനങ്ങളുമായി സഹകരിച്ച് ജോലി ഉറപ്പാക്കുന്നുമുണ്ട്.

ഇത്തരത്തില്‍ വിപുലമായ രീതിയില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?

ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് മനുഷ്യവിഭവശേഷിയാണ്. രാജ്യത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ശതമാനവും തൊഴില്‍ ചെയ്യാന്‍ കഴിയുന്ന പ്രായപരിധിയില്‍ ഉളളവരുമാണ്. 10 കോടിയാണ് ഇന്ത്യയിലെ യുവജനങ്ങളുടെ എണ്ണം. G7 രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാള്‍ അധികമാണിത്. ഈ യുവശക്തി പ്രയോജനപ്പെടുത്താന്‍ യുവാക്കളെ തൊഴില്‍ നേടാന്‍ പര്യാപ്തരാക്കുകയോ സ്വയംതൊഴിലിന് അവസരമൊരുക്കുകയോ വേണം. എന്നാല്‍ ഇന്ത്യയിലെ 4.69 ശതമാനം ആളുകള്‍ക്ക് മാത്രമേ വിദഗ്ധ പരിശീലനം ലഭിക്കുന്നുളളൂ. ഈ പ്രശ്നത്തിന് പരിഹാരം ലക്ഷ്യമിട്ടാണ് 2013 ല്‍ ഐ.സി.ഐ.സി.ഐ അക്കാദമി ഫോര്‍ സ്‌കില്‍സ് തുടങ്ങിയത്. ഈ പദ്ധതിയുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് ഐ.സി.ഐ.സി.ഐ ഡിജിറ്റല്‍ വില്ലേജ് പദ്ധതിയുള്‍പ്പെടെ തുടങ്ങിയത്.

ഇത്തരം പദ്ധതികളിലൂടെ എത്രപേര്‍ ഇതുവരെ പരിശീലനം നേടി ? അതുപോലെ തന്നെ 2018 മാര്‍ച്ചിനകം ഈ രംഗത്ത് കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?

160 ഗ്രാമങ്ങളിലെ 18000ത്തോളം പേര്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. 100 ഡിജിറ്റല്‍ വില്ലേജുകളും യാഥാര്‍ത്ഥ്യമായി. പരിശീലനം നേടിയവരില്‍ 66 ശതമാനവും സ്ത്രീകളാണ്. ഈ ഗ്രാമങ്ങളില്‍നിന്ന് തൊഴില്‍തേടി നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. കൂടാതെ റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴി കഴിഞ്ഞ മാര്‍ച്ച് 31 വരെ 53,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. ഐ.സി.ഐ.സി.ഐ അക്കാദമി ഫോര്‍ സ്‌കില്‍സ് വഴി 64,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയതില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും പ്ലേസ്മെന്റ് ആയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം മാത്രം 1.2 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ഫൗണ്ടേഷന്‍ നിലവില്‍ വന്ന ശേഷം പരിശീലനം നേടുന്നവരുടെ എണ്ണം രണ്ടര ലക്ഷമാകും.

ഡിജിറ്റല്‍ വില്ലേജ് പദ്ധതിക്കു കീഴില്‍ നല്‍കുന്ന തൊഴില്‍ പരിശീലനത്തിന്റെ പ്രത്യേകത എന്തെല്ലാമാണ്?

പ്രാദേശിക സാഹചര്യവും അവിടുത്തെ വിപണിയുടെ സ്വഭാവവും അനുസരിച്ചാണ് പ്രോല്‍സാഹനം നല്‍കുന്നത്. പശു വളര്‍ത്തല്‍, വെര്‍മി കമ്പോസ്റ്റ്, ഡ്രസ് ഡിസൈന്‍, ഫോണ്‍ സര്‍വീസിംഗ് തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും സ്ത്രീകളാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top