Jun 04, 2018
'സിരി' അടിമുടി മാറുമോ? പ്രതീക്ഷകളേകി ആപ്പിളിന്റെ ഡെവലപ്പേഴ്‌സ് കോൺഫറൻസ്
ടെക് ലോകത്തിന് പുത്തൻ പ്രതീക്ഷകളേകി ആപ്പിളിന്റെ വാർഷിക വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന് (WWDC) തിങ്കളാഴ്ച്ച തുടക്കമാവുന്നു.
facebook
FACEBOOK
EMAIL
siri-could-be-changed-expectations-for-apples-developers-conference
ടെക് ലോകത്തിന് പുത്തൻ പ്രതീക്ഷകളേകി ആപ്പിളിന്റെ വാർഷിക വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന് (WWDC) തിങ്കളാഴ്ച്ച തുടക്കമാവുന്നു. 
 
സാധാരണയായി, ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന കോൺഫറൻസിൽ വരാൻ പോകുന്ന പ്രൊഡക്ടുകളെയും  സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളെയും കുറിച്ച് കമ്പനി സൂചന നൽകാറുണ്ട്. 
 
ഇത്തവണ ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സംവിധാനമായ 'സിരി' അടിമുടി മാറ്റങ്ങളുമായി പുറത്തിറക്കുമെന്നാണ് ടെക് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 
 
2011 ൽ ഐഫോൺ 4S ന്റെ കൂടെ പുറത്തിറക്കിയ 'സിരി' ക്ക് കടുത്ത മത്സരമാണ് ആമസോൺ അലക്സയും ഗൂഗിൾ അസ്സിസ്റ്റന്റും നൽകുന്നത്. 
 
കോണ്‍ഫറന്‍സിൽ ഐഫോൺ SE 2 അവതരിപ്പിക്കപ്പെടാനുള്ള സാദ്ധ്യതകളും ഉണ്ട്. പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് -ഐഒഎസ് 12- പുറത്തിറക്കും എന്നതാണ് മറ്റൊരു പ്രതീക്ഷ.
 
മാക് ബുക്ക് പ്രൊ പുതിയ പതിപ്പും പ്രതീക്ഷിക്കുന്നുണ്ട്.  
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top