Feb 20, 2018
ഓഹരി നിക്ഷേപം റിസ്‌കിയാണോ?
ഓഹരിയില്‍ നിക്ഷേപിച്ചാല്‍ നേട്ടമുണ്ടാകുമോ അതോ പണം നഷ്ടമാകുമോ? നിക്ഷേപ വിദഗ്ധരും സാധാരണ നിക്ഷേപകരും പറയുന്നത് ശ്രദ്ധിക്കാം
facebook
FACEBOOK
EMAIL
share-market-is-risky-how-to-invest-in-stock

ഓഹരി വിപണി. ഒരേസമയം നിക്ഷേപകനെ മോഹിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന നാളുകളാണിത്. ബുദ്ധിപൂര്‍വം നിക്ഷേപം നടത്തുന്ന ഒരു വിഭാഗം വന്‍ സമ്പത്ത് ആര്‍ജിക്കുമ്പോള്‍, അങ്ങേയറ്റം റിസ്‌കിയായ നിക്ഷേപമെന്ന നിലയില്‍ ഓഹരിവിപണിയില്‍ നിന്ന് ഏറെ അകന്നു
നില്‍ക്കുന്ന വലിയൊരു വിഭാഗവും സമൂഹത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഓഹരി വിപണി റിസ്‌ക് ഏറെയുള്ള നിക്ഷേപമേഖലയാണോ?
ശ്രദ്ധാപൂര്‍വം നിക്ഷേപം നടത്തിയാല്‍ വന്‍ നേട്ടമുണ്ടാക്കാന്‍ പറ്റുന്ന മേഖലയാണ് ഓഹരി നിക്ഷേപമെന്ന് ചൂണ്ടിക്കാട്ടുന്നവരില്‍ തികച്ചും സാധാരണക്കാര്‍ വരെയുണ്ട്.

ഓഹരിയുടെ ചലനങ്ങള്‍ക്കൊപ്പം നിക്ഷേപതീരുമാനമെടുക്കാതെ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ കാണുന്നവര്‍ക്ക് വിപണി ഒരു തരത്തിലുള്ള റിസ്‌കുമുണ്ടാക്കുന്നില്ലെന്നാണ് നിക്ഷേപ വിദഗ്ധരുടെയെല്ലാം അഭിപ്രായം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിക്ഷേപം 
നടത്തിയിട്ടുള്ളവര്‍ക്ക് അത് മനസിലാക്കാനും സാധിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ പേര്‍ വിപണി നിക്ഷേപത്തിലേക്കെത്തുന്നതും.
''ഓഹരി നിക്ഷേപം റിസ്‌കുള്ളതാണെന്ന ചിന്താഗതിയോട് ഞാന്‍ യോജിക്കുന്നില്ല. വിലകള്‍ മാറി മറിഞ്ഞു വരും. അത് റിസ്‌കല്ല. അതേ സമയം, ഒരു പന്തയക്കളി എന്ന നിലയില്‍ ഓഹരിയെ സമീപിച്ചാല്‍ വിപണിയില്‍ അസ്ഥിരതയുടെ റിസ്‌കുണ്ട്.'' ഇക്വിറ്റി ഇന്റലിജന്‍സ് സിഇഒ പൊറിഞ്ചു വെളിയത്ത് പറയുന്നു.

'' കുറച്ചു നാള്‍ മുമ്പു വരെ ഓഹരിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വലിയ പാടായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ സ്വമേധയാ ഇങ്ങോട്ടെത്തുന്നുണ്ട്. ഡിജിറ്റലൈസേഷന്‍ ഇതിനൊരു കാരണമായിട്ടുണ്ട്''. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ആനന്ദ് ജെയിംസ് പറയുന്നു.

ഓഹരി വിപണിയില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കിയ വെറും സാധാരണക്കാരായ ചില നിക്ഷേപകര്‍ അവരുടെ നിക്ഷേപ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

'ഓഹരി ഒരിക്കലും നഷ്ടമല്ല'

സി. വിശ്വനാഥന്‍ 
പാലക്കാട്

2007 മുതല്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നുണ്ട്. തുടക്കത്തില്‍ ചെറിയ അബദ്ധമൊക്കെ പറ്റിയിട്ടുണ്ട്. പത്തുകൊല്ലം 
കൊണ്ട് വിപണിയെ നന്നായി പഠിച്ചു. നഷ്ടകച്ചവടമാണ് ഓഹരി നിക്ഷേപം എന്നൊക്കെ പലരും പറയുന്നതു കേള്‍ക്കാ
റുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഓഹരി ഒരു കാലത്തും നഷ്ടമല്ല. നഷ്ടമാവുകയുമില്ല. ഇപ്പോള്‍ 99 കമ്പനികളുടെ ഓഹരിയില്‍ എനിക്ക് നിക്ഷേപമുണ്ട്. പതിനാറര ലക്ഷം രൂപയുടെ ബോണസ് ഓഹരികള്‍ ലഭിച്ചിട്ടുണ്ട്.

എന്റെ കൈവശമുള്ള ഓഹരിയുടെ ഇപ്പോഴത്തെ ആസ്തി മൂല്യം 65 ലക്ഷം രൂപയാണ്. ഈ ഓഹരികളൊന്നും വില്‍ക്കാന്‍ വേണ്ടിയല്ല ഞാന്‍ വാങ്ങിയിരിക്കുന്നത്. അതുകൊണ്ട് വിപണിയുടെ ചലനങ്ങള്‍ എന്നെ ഭയപ്പെടുത്താറില്ല. ഓഹരികളുടെ എണ്ണം എപ്പോഴും കൂട്ടികൊണ്ടിരിക്കും.

ആദ്യ കാലത്തൊക്കെ കുറെ ഓഹരികള്‍ വിറ്റിരുന്നു. 90 രൂപയ്ക്ക് വാങ്ങിയ എല്‍&ടി കൈവശമുണ്ട്. വി-ഗാര്‍ഡാണ് അടുത്തിടെ ഏറ്റവും നേട്ടം നല്‍കിയത്. എല്‍&ടിയുടെ നാലഞ്ച് ഓഹരികളുണ്ട് അതെല്ലാം പ്രതീക്ഷ നല്‍കുന്ന ഓഹരികളാണ്. യെസ് ബാങ്കാണ് മറ്റൊന്ന്. അറ്റനിഷ്‌ക്രിയ ആസ്തികുറവുള്ള ബാങ്കാണിത്. 

നന്നായി ഗൃഹപാഠം ചെയ്ത് വരും വരായ്കകളെ കുറിച്ച് മനസിലാക്കി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിച്ചാല്‍ എല്ലാവര്‍ക്കും വിപണിയില്‍ നിന്ന് നല്ല നേട്ടമുണ്ടാക്കാന്‍ സാധിക്കും.അച്ചടക്കത്തോടെയുള്ള നിക്ഷേപം വേണമെന്നു മാത്രം. യുവാക്കള്‍ ഓഹരി വിപണിയിലേക്ക് ധൈര്യമായി കടന്നു വരേണ്ടതാണ്. സമയമില്ലാത്തവര്‍ക്ക് എസ്‌ഐപി ആയി നിക്ഷേപിക്കാം.


'ഇത് അക്കങ്ങളുടെ കളിയല്ല'

യു.കെ ഖാദര്‍ 
ഖത്തര്‍

നിക്ഷേപത്തിന് പരിഗണിക്കുന്ന ഏതൊരു സ്റ്റോക്കിനും ഉണ്ടായിരിക്കേണ്ട മൂന്ന് ഗുണങ്ങളുണ്ട്. ഭദ്രത, മൂല്യം, വളര്‍ച്ച. ദീര്‍ഘകാല നിക്ഷേപകന്‍ എന്ന നിലയില്‍ ഭദ്രതയ്ക്കാണ് എന്റെ പ്രഥമ പരിഗണന. 
വളര്‍ച്ചാ സാധ്യതയുള്ള സെക്ടറുകള്‍ മനസിലാക്കിപോര്‍ട്ട്‌ഫോളിയോ തയ്യാറാക്കി,അതിലേക്ക് മൂല്യവര്‍ധനവിലുള്ള സ്ഥിരതയും വരുമാനത്തിലും ലാഭത്തിലുമുള്ള വളര്‍ച്ചയും മുന്‍നിര്‍ത്തി ഓഹരികള്‍ തെരഞ്ഞെടുക്കുന്നു. ലാര്‍ജ് കാപ് റ്റു മിഡ് കാപ്
റേഷ്യോ ഏകദേശം ഒന്നിന് അടുത്തായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഭദ്രതയ്ക്കും വളര്‍ച്ചാസാധ്യതയ്ക്കും നല്‍കുന്ന അമിത പ്രാധാന്യം മൂലം ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ഓഹരികള്‍ മിക്കവയ്ക്കും മൂല്യത്തിന് ആനുപാതികമല്ലാത്ത വിലയുണ്ടാകും. ഉയര്‍ന്ന വില
യ്ക്ക് വാങ്ങാതിരിക്കുന്നത് പ്രധാനമാണ്.

മൂന്ന് മാസത്തിനുള്ളില്‍ ഓരോ ഓഹരിയും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വില എഴുതിവച്ച് കാത്തിരിക്കും. കണക്കു
കൂട്ടിയ വിലയിലേക്ക് താഴുന്നതു വരെ ഒരു കാരണവശാലും വാങ്ങില്ല.വാച്ച് ലിസ്റ്റിലെ ഓഹരികളുടെ വിലകള്‍ ടാര്‍ജറ്റി
നടുത്തു വരുന്നുണ്ടോ എന്നതല്ലാതെ വിപണിയിലെദിവസേനയുള്ള കയറ്റിറക്കങ്ങള്‍ ശ്രദ്ധിക്കാറില്ല.
ഓഹരി വില വളരെകുറയും എന്ന സൂചന എന്തെങ്കിലും ഉണ്ടെങ്കിലോ, റിസള്‍ട്ട് വല്ലാതെ മോശമായാ
ലോമാത്രം വില്‍ക്കും. ജീവിതം മാറ്റിമറിക്കുന്ന ഒരു മള്‍ട്ടി ബാഗര്‍പോര്‍ട്ട്‌ഫോളിയോവില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധമില്ല.ഒരു കമ്മോഡിറ്റിയായി മാത്രം കാണുന്നു എന്നതല്ലാതെ ഒരു സ്റ്റോക്കിനോടും വൈകാരിക ബന്ധമില്ല. ഓരോ നിക്ഷേപവും ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്, വെറും അക്കങ്ങള്‍ മാത്രമല്ല എന്ന ബോദ്ധ്യം എപ്പോഴും ഉണ്ട്.

 

'ഇനിയും വരാത്തവര്‍ അവസരം നഷ്ടപ്പെടുത്തുന്നു'


വി.വി വിജയന്‍
കൊടുങ്ങല്ലൂര്‍

മുപ്പതു വര്‍ഷത്തില്‍ കൂടുതലായി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട്. ഐപിഒകളില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കുകയായിരുന്നു ആദ്യം. പിന്നീട് 2001-2002 കാലഘട്ടത്തിലാണ് കുറച്ചു കൂടി ആക്ടീവായി വിപണിയിലേക്ക് വരുന്നത്. പതുക്കെ തുക വര്‍ധിപ്പിച്ചു. 
ട്രേഡിംഗ് ചെയ്യാറില്ല. പകരം നിക്ഷേപിച്ചിട്ട് കാത്തിരിക്കാറാണ് പതിവ്. എട്ട് രൂപയ്ക്കാണ് ഇന്ത്യ ബുള്‍ വെഞ്ചേഴിസില്‍ നിക്ഷേപിക്കുന്നത്. ഇപ്പോള്‍ അത് 280 ല്‍ എത്തിയിട്ടുണ്ട്. രണ്ടു വര്‍ഷം കൊണ്ടു തന്നെ മുതല്‍ തിരിച്ചുകിട്ടി. അത്രയും തുകയ്ക്കുള്ള ഓഹരികള്‍ വിറ്റു ബാക്കി 5000 ത്തോളം ഓഹരികള്‍ ഇപ്പോഴും കൈവശം വയ്ക്കുന്നു.

ചെറിയ വാങ്ങലുകളാണ് എപ്പോഴും നടത്തുന്നത്. റിലയന്‍സ്, കിറ്റെക്‌സ്, മണപ്പുറം, വി ഗാര്‍ഡ്, കേരള സോള്‍വെന്റ്‌സ് തുടങ്ങിയവയൊക്കെ ഐപിഒയില്‍ വാങ്ങിയിരുന്നു. കേരള ആയുര്‍വേദ പ്രതീക്ഷ നല്‍കുന്ന ഓഹരിയാണ്. കമ്പനിയുടെ അടിത്തറ ശക്തമാണ്. മൂല്യത്തേക്കാള്‍ ആസ്തിയുമുണ്ട്. കൂടുതല്‍ ട്രേഡേഴ്‌സ് എത്തുമ്പോള്‍ കയറ്റം പ്രതീക്ഷിക്കാം. രണ്ടു വര്‍ഷം ഹോള്‍ഡ് ചെയ്താല്‍ 1000 രൂപ വരെയാകും. ലാന്‍കോയുടെ ഓഹരികളാണ് എനിക്ക് നഷ്ടം വരുത്തിയിട്ടുള്ളത്. എന്നാല്‍ അതും ഭാവിയില്‍ വളരുമെന്ന് പ്രതീക്ഷയുള്ളതിനാല്‍ ഹോള്‍ഡ് ചെയ്യുന്നുണ്ട്. 

ഓഹരി വിപണിയില്‍ ഇനിയും വരാത്തവര്‍ മികച്ച അവസരം നഷ്ടപ്പെടുത്തുകയാണെന്നാണ് എനിക്കു തോന്നുന്നത്. മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം മാര്‍ക്കറ്റ് കുതിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷത്തേക്കെങ്കിലും ഈ കുതിപ്പു തുടരുമെന്നാണ് തോന്നുന്നത്. ട്രേഡിംഗിനിറങ്ങാതെ നിക്ഷേപിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളുണ്ട്. 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top