May 03, 2018
മുതിര്‍ന്ന പൗരന്മാര്‍ക്ക് നേടാം 10,000 രൂപ പെന്‍ഷന്‍: പ്രധാന്‍മന്ത്രി വയ വന്ദന യോജന നിക്ഷേപപരിധി 15 ലക്ഷമാക്കി
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍മന്ത്രി വയ വന്ദന യോജന (PMVVY) യുടെ നിക്ഷേപപരിധി ഏഴര ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തി.
facebook
FACEBOOK
EMAIL
senior-citizens-can-earn-up-to-rs-10000-from-pension-vaya-vandana-yojana

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍മന്ത്രി വയ വന്ദന യോജന (PMVVY) യുടെ നിക്ഷേപപരിധി 7.5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തി. ഇതോടെ പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍ കിട്ടും.

ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.  പദ്ധതിയില്‍  ചേരാനുള്ള കാലാവധി 2020 മാര്‍ച്ച് 31 വരെ നീട്ടാനും തീരുമാനമായി. മെയ് 4 ന്  കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു തീരുമാനം.

• 10 വര്‍ഷത്തേക്ക് നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ഉറപ്പു നല്‍കുന്ന പദ്ധതിക്ക് എട്ട് ശതമാനം വാര്‍ഷിക പലിശ ലഭിക്കും.

•  എല്‍ഐസി വഴി ഈ പദ്ധതിയില്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അംഗമാകാം.

•  60 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പദ്ധതിയില്‍ അംഗമാകാന്‍ കഴിയൂ. എന്നാല്‍ ഉയര്‍ന്ന പ്രായപരിധി ഇല്ല.

• പെന്‍ഷന്‍ മാസം തോറുമോ 3, 6, 12 മാസക്കാലയളവിലോ സൗകര്യപ്രദമായ രീതിയില്‍ വാങ്ങാം.

 നമ്മള്‍ തെരഞ്ഞെടുക്കുന്ന കാലയളവിനനുസരിച്ചായിരിക്കും പെന്‍ഷന്റെ ആദ്യ ഗഡു ലഭിക്കുക. ഉദാഹരണത്തിന്, പ്രതിമാസ പെന്‍ഷന്‍ ആണ് നമ്മള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ പെന്‍ഷന്‍ അംഗത്വം നേടി ഒരു മാസത്തിന് ശേഷം പെന്‍ഷന്റെ ആദ്യ ഗഡു ലഭിക്കും. അതുപോലെ വാര്‍ഷിക പെന്‍ഷനാണ്‌ തെരഞ്ഞെടുക്കുന്നതെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം പെന്‍ഷന്‍ ലഭിച്ചു തുടങ്ങും.


10 വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തുക തിരിച്ചുകിട്ടും. ഇക്കാലയളവില്‍ പെന്‍ഷന്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ തുക അനന്തരവകാശിക്ക് കിട്ടും.

നിക്ഷേപകനോ പങ്കാളിക്കോ ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടാല്‍ ഇടയ്ക്ക് വെച്ച് തുക പിന്‍വലിക്കാം. എന്നാല്‍, ഇങ്ങനെ കാലാവധി തീരും  മുന്‍പ് പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 98 ശതമാനം തുക മാത്രമേ തിരിച്ചുകിട്ടൂ.

നിലവില്‍ പെന്‍ഷനു വേണ്ടി ചെലവാക്കിയ തുകയുടെ 75 ശതമാനം വരെ വായ്പ ലഭിക്കും. എന്നാല്‍, പദ്ധതി അംഗമായത്തിനു ശേഷം മുന്ന് വര്‍ഷം കഴിഞ്ഞാലെ ലോണ്‍ കിട്ടുകയുള്ളൂ.

PMVVY ക്ക് ആദായ നികുതി ഇളവില്ല. കിട്ടുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ഈ പദ്ധതിക്ക് ജി എസ് ടി ബാധകമല്ല.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top