Jun 04, 2018
സെബിയുടെ 'മ്യൂച്വൽ ഫണ്ട്' തന്ത്രം ഫലം കണ്ടു; ചെറു നഗരങ്ങളിൽ നിന്ന് പണമൊഴുക്ക് കൂടി
ചെറുകിട നഗരങ്ങളിൽ നിന്ന് മ്യൂച്വൽ ഫണ്ടുകളിലേയ്ക്ക് പണമൊഴുക്ക് കൂടുന്നു.
facebook
FACEBOOK
EMAIL
sebis-mutual-fund-strategy-cash-flow-from-smaller-cities
ചെറുകിട നഗരങ്ങളിൽ നിന്ന് മ്യൂച്വൽ ഫണ്ടുകളിലേയ്ക്ക് പണമൊഴുക്ക് കൂടുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ നിക്ഷേപ സംസ്കാരം  പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഏപ്രിൽ ഒന്നു മുതൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നടപ്പാക്കിയ ചില നയ പരിഷ്കാരങ്ങളാണ് ഇതിന് കാരണമായത്.      
 
മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ എം യു ) യുടെ കണക്കെടുത്താൽ അതിൽ ചെറു നഗരങ്ങളുടെ പങ്കിൽ ഗണ്യമായ വർധനയുണ്ടായിട്ടുള്ളതായിക്കാണാം. രാജ്യത്തെ ആദ്യ 30 മുൻനിര   നഗരങ്ങൾ (ടോപ് 30 അഥവാ T30) കൂടാതെ 'ബിയോണ്ട് ടോപ് 30' അഥവാ B30 നഗരങ്ങളിലേക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്ന ആശയം വ്യാപിപ്പിക്കാൻ ചില ഇൻസെന്റീവുകൾ മ്യൂച്വൽ ഫണ്ട് കമ്പനികൾക്കായി സെബി പ്രഖ്യാപിച്ചിരുന്നു.
 
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫൻഡ്സ് ഇൻ ഇന്ത്യ (ആംഫി) യുടെ ഏപ്രിലിലെ കണക്ക് പ്രകാരം  രാജ്യത്തെ പ്രധാന മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ( അസെറ്റ്സ് അണ്ടർ മാനേജ്മെന്റ് അഥവാ എ.എം.യു) 23 ലക്ഷം കോടി രൂപയാണ്.   
 
ഇതിൽ B30 നഗരങ്ങളുടെ ഷെയർ ഏപ്രിലിൽ 17.3 ശതമാനമായിരുന്നു. മാർച്ചിൽ 14.7 ശതമാനമായിരുന്ന സ്ഥാനത്താണിത്. ഏപ്രിൽ അവസാനത്തെ കണക്കുകൾ പ്രകാരം B30 നഗരങ്ങളുടെ എ.എം.യു 4 ലക്ഷം കോടി രൂപയാണ്. T30 നഗരങ്ങളുടേത് 19 ലക്ഷം കോടി രൂപയും. എന്നാൽ T30 നഗരങ്ങളുടെ എ.എം.യു ഷെയർ മാർച്ചിലെ 85.3 ശതമാനത്തിൽ നിന്ന് 82.7 ശതമാനമായി കുറഞ്ഞു.     
 
ഏപ്രിൽ ഒന്നിന് നിലവിൽ വന്ന നിയമപ്രകാരം, മൊത്തം പണമൊഴുക്കിന്റെ 30 ശതമാനമെങ്കിലും B30 നഗരങ്ങളിൽ നിന്ന്  നേടുകയാണെങ്കിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് ടോട്ടൽ എക്സ്പെൻസ്‌ റേഷ്യോയിൽ (TER) 30 ബേസിസ് പോയ്‌ന്റ് അധികം ഈടാക്കാൻ അനുമതിയുണ്ട്.
 
ടി ഇ ആർ എന്നാൽ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരിൽ നിന്നും ഈടാക്കുന്ന ഒരു തുകയാണ്. ഇതിൽ മാനേജ്മെന്റ് ഫീസ്, ഡിസ്ട്രിബ്യുട്ടറുടെ കമ്മീഷൻ, രജിസ്ട്രാറുടെ ഫീസ്, ട്രസ്റ്റീ ഫീസ്, മാർക്കറ്റിംഗ് ചെലവ് എന്നിവ ഉൾപ്പെടും. 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top