പുത്തന്‍ വരുമാനക്കാര്‍ക്കായ് ഒരു മണി പ്ലാന്‍
ചെലവുകള്‍ ബജറ്റിനു പുറത്തേക്ക് ചാടാന്‍ ഒരു കാരണവശാലും സമ്മതിക്കരുത്.
facebook
FACEBOOK
EMAIL
save-money-youth-plan

ഒരു നല്ല ജോലി എല്ലാവരുടെയും സ്വപ്‌നമാണ്. കാത്തുകാത്തിരുന്ന ജോലി കിട്ടി ആദ്യ ശമ്പളം കൈപ്പറ്റുമ്പോഴാകട്ടെ സ്വപ്‌നസാക്ഷാല്‍ക്കാരം. അതിന്റെ ആഹ്‌ളാദവും ആഘോഷവും തീര്‍ന്നപ്പോഴാണറിഞ്ഞത്, കീശയും കാലി!! പുത്തന്‍ വരുമാനക്കാര്‍ക്കിതാ ഒരു മണി പ്ലാന്‍

കൈ കൊടുക്കുന്നത് മനസറിയുക. കൃത്യമായ മാസബജറ്റ് ഉണ്ടാക്കുക. ഓരോ ആവശ്യത്തിനും കൃത്യ തുക തുടക്കത്തിലേ മാറ്റിവെക്കാന്‍ ഇത് സഹായിക്കും. ചെലവുകള്‍ ബജറ്റിനു പുറത്തേക്ക് ചാടാന്‍ ഒരു കാരണവശാലും സമ്മതിക്കരുത്.

ശമ്പളം കിട്ടുമ്പോള്‍ ആദ്യം പണം നല്‍കേണ്ടത് നമുക്കു തന്നെയാണ്. അതാണ് നിക്ഷേപം. നിക്ഷേപം ഒരു പത്ത് വര്‍ഷം കഴിഞ്ഞുമതി എന്ന് ചിന്തിക്കാതിരിക്കുക. നല്ലൊരു ഭാവി മുന്നില്‍ കണ്ട് ഓരോ മാസവും ഒരു ചെറിയ തുകയെങ്കിലും സമ്പാദിക്കുക.

പണമൊഴുക്ക് നിയന്ത്രിക്കുക. വരവില്‍ ഒതുങ്ങുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ ശീലിക്കുക. ആദ്യശമ്പളത്തില്‍ നിന്ന് അമ്മയ്‌ക്കോ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കോ ഒരു സമ്മാനം വാങ്ങി നല്‍കാം. എന്നാല്‍ ഒരു കാര്‍ വാങ്ങാന്‍ പെട്ടെന്ന് മോഹിക്കണ്ട.

കൂടുതല്‍ ചിന്തിക്കാതെ വലിയ ബാധ്യതകളിലേക്ക് എടുത്തുചാടാതിരിക്കുക. വലിയ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികളോ വായ്പകളോ കഴിവതും എടുക്കാതിരിക്കുക. മാസവാടക നല്‍കുന്നത് ഒഴിവാക്കാന്‍ വായ്പയെടുത്ത് ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ അനേക വര്‍ഷം ഇഎംഐ അടയ്‌ക്കേിവരുമെന്ന് ഓര്‍ക്കുക. ജോലിയില്‍ നൂറുശതമാനം സ്ഥിരതയുണ്ടെങ്കിലേ ആ മാര്‍ഗം സ്വീകരിക്കാവൂ.

. പണത്തെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും ബാങ്കിംഗിനെക്കുറിച്ചും നിയമപരമായ നൂലാമാലകളെക്കുറിച്ചും അടിസ്ഥാന ധാരണ ഉണ്ടായിരിക്കുക. ടാക്‌സ് അടയ്ക്കുന്നതിന്റെയും മറ്റും അവസാന തീയതി മറക്കാതിരിക്കുക. ജോലി ചെയ്യുന്ന സ്ഥാപനവുമായുള്ള കടലാസിടപാടുകളെല്ലാം കൃത്യമായിരിക്കണം. വരുമാന-നിക്ഷേപ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കണം.

പണത്തിന്‍മേല്‍ വൈകാരികമായി ഇടപെടാതിരിക്കുക. പണം നല്ല കാര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മാത്രം ഉപയോഗിക്കുക. പ്രശസ്തിയോ സ്‌നേഹമോ മാന്യതയോ നേടാന്‍ പണം തെറ്റായ രീതിയില്‍ ഉപയോഗിക്കാതിരിക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top