വ്യവസായ വികസനത്തിന് കൂട്ടായ ശ്രമം അനിവാര്യം : ശശി തരൂര്‍
കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് കൂട്ടായ ശ്രമം ആവശ്യമാണെന്ന് ശശി തരൂര്‍ പറഞ്ഞു ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പ്
facebook
FACEBOOK
EMAIL
sashi-tharoor-about-dhanam-d-day-2017

വ്യവസായ വികസനത്തിന് കൂട്ടായ ശ്രമം അനിവാര്യം : ശശി തരൂര്‍ 

പാര്‍ലമെന്റ് സമ്മേളനത്തെത്തുടര്‍ന്ന് സമിറ്റില്‍ നേരിട്ടെത്താന്‍ കഴിയാതിരുന്ന ശശി തരൂര്‍ വീഡിയോ സന്ദേശത്തിലൂടെയാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്. കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് കൂട്ടായ ശ്രമം ആവശ്യമാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമാവട്ടെ മദ്യവില്‍പ്പനയില്‍ നിന്നുളള എക്‌സൈസ് നികുതിയും. ഈ സ്ഥിതി മാറണം. ഉദാരവല്‍ക്കരണത്തിന് ശേഷം രാജ്യത്തെ വ്യവസായ, സംരഭകത്വ മേഖലയില്‍ വലിയ പുരോഗതി ഉണ്ടായെങ്കിലും കേരളത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടായിട്ടില്ല. ഇടതു ചിന്താഗതി ഉള്‍പ്പെടെ വ്യവസായ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകങ്ങളള്‍ പലതുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുളള മറുപടി വ്യവസായവും സംരഭകത്വവുമാണ്. കേരളത്തിന് ടൂറിസത്തില്‍ വലിയ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. വ്യവസായ വളര്‍ച്ചയ്ക്കുളള ശ്രമങ്ങളില്‍ മറ്റൊന്നും തടസമാകാന്‍ പാടില്ല. ബിസിനസ് രംഗത്ത് മികവു കാട്ടുന്നവരെ ആദരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ബിസിനസ് രംഗത്തുളളവര്‍ക്ക് ഉണര്‍വ് പകരുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു. 

read more: http://www.dhanamonline.com/article/dhanam-business-excellence-awards-2017/4126/22

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top